കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യാവകാശ സംരക്ഷണം പോലീസിന്റെ ഉത്തരവാദിത്തം: ഗവര്‍ണര്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: നിയമം നടപ്പിലാക്കല്‍ മാത്രമല്ല പോലീസിന്റെ ചുമതലെന്നും മനുഷ്യാവകാശ സംരക്ഷണം, രാഷട്രീയ സാമ്പത്തികാവകാശങ്ങളുടെ സംരക്ഷണം, ദുര്‍ബല വിഭാഗങ്ങളുടെ സംരക്ഷണം തുടങ്ങിയവയും പോലീസിന്റെ ഉത്തരവാദിത്വമാകണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. തൃശൂര്‍ രാമവര്‍മ്മപുരത്ത് പോലീസ് അക്കാദമിയുടെ പതിനഞ്ചാമത് വാര്‍ഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനവും അക്കാദമി ദിന പ്രഭാഷണവും നടത്തുകയായിരുന്നു അദ്ദേഹം.

police

തൃശൂര്‍ രാമവര്‍മപുരത്ത് പോലീസ് അക്കാദമിയുടെ പതിനഞ്ചാമത് വാര്‍ഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്യുന്നു

ബുദ്ധിപരമായ പോലീസ് സേവനമാണ് ജനാധിപത്യത്തിന് ആവശ്യം. സെന്‍സിറ്റീവായ ജോലിയാണ് പോലീസിന്റേത്. കൃത്യനിര്‍വഹണത്തിലുണ്ടാകുന്ന ചെറിയ വീഴ്ച പോലും മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും നിമിഷങ്ങള്‍ കൊണ്ട് ലോകം മുഴുവനെത്തും. അതിനാല്‍ ഓരോ പ്രവര്‍ത്തനത്തിലും പോലീസിന് ജാഗ്രതയും ശ്രദ്ധയും വേണം. നിയമപാലനത്തിലും കാര്യക്ഷമതയിലും മികവുറ്റതാണ് കേരളപോലീസ്. പോലീസിന്റെ പ്രതിച്ഛായ കളങ്കപ്പെട്ടാല്‍ അത് സര്‍ക്കാരിനെയും ബാധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.


സൈബര്‍, പോക്‌സോ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പോലീസ് കാര്യക്ഷമമായ നടപടി കൈക്കൊള്ളേണ്ടതുണ്ട്. ജനങ്ങള്‍ക്ക് നിയമാവബോധം നല്‍കണം. താഴെത്തട്ടിലുള്ള പോലീസുകാര്‍ പോലും നിയമതലത്തിലുണ്ടാവുന്ന ഏറ്റവും പുതിയ മാറ്റങ്ങളും ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കണം.


അഴിമതിക്കാരായും മോശക്കാരായും ചിത്രീകരിക്കുന്ന പ്രവണത സമൂഹത്തിലുണ്ട്. ഇത് പ്രവര്‍ത്തികൊണ്ട് പോലീസ് മാറ്റിയെടുക്കണം. കേസ് രജിസ്ട്രര്‍ ചെയ്യുന്നതിലും അന്വേഷണത്തിലും ഉണ്ടാകുന്ന കാലതാമസം നിയമവാഴ്ചയുടെ അന്ത:സത്തയെ ഇല്ലാതാക്കുമെന്നും കേസന്വേഷണം പൂര്‍ത്തിയാകുന്നതോടെ പോലീസിന്റെ ഉത്തരവാദിത്വം അവസാനിക്കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അധ്യക്ഷത വഹിച്ചു.

English summary
police should responsible for human rights safety-governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X