മോർഫിംഗ് കേസ് പ്രതികളും, പോലീസും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ്
വടകര:സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീലത്തിന് ഉപയോഗിച്ച പ്രതികളും,പോലീസും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചോറോട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ കൂട്ടായ്മ
സംഘടിപ്പിച്ചു.കെ.പി.സി.സി.സെക്രട്ടറി സുമാ ബാലകൃഷ്ണൻ കൂട്ടായ്മ ഉൽഘാടനം ചെയ്തു.സതീശൻ കുരിയാടി അധ്യക്ഷത വഹിച്ചു.കൂടാളി അശോകൻ,കോട്ടയിൽ രാധാകൃഷ്ണൻ,കെ.കെ.നളിനി,കെ.പി.കരുണൻ,ബാബു ഒഞ്ചിയം,കുട്ടി കൃഷ്ണൻ,പി.കെ.വൃന്ദ,രാജേഷ് ചോറോട് എന്നിവർ പ്രസംഗിച്ചു.

ഇതിനിടയിൽ മുൻകൂർ ജാമ്യത്തിനായി കോഴിക്കോടുള്ള അഭിഭാഷകനെ ബന്ധപ്പെടാൻ വിളിച്ചപ്പോഴാണ് സൈബർ സെല്ലിന്റെ സഹായത്താൽ ടവർ ലൊക്കേഷൻ കണ്ടെത്താനായതും പൊലീസിന് നേട്ടമായി, മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്യാനായതും.മൂന്ന് ദിവസം മുൻപാണ്ഇടുക്കിയിലെത്തിയതെന്നും,കൈവേലിയിലെ ബന്ധുക്കളാണ് അഭിഭാഷകനെ ഏർപ്പാടാക്കിയതെന്നും റൂറൽ എസ്.പി.മാധ്യമ പ്രവർത്തകരോട് പറഞ്ഞു.ഏഴു വർഷം കഠിന തടവും,രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.അഞ്ചോളം സ്ത്രീകളുടെ ഫോട്ടോകളാണ് മോർഫ് ചെയ്തത്.വൈക്കിലശ്ശേരിയിലെ നിരവധി കല്യാണ വീടുകളിലെ ഫോട്ടോകളിൽ നിന്നുമാണ് സ്ത്രീകളുടെ ഫോട്ടോകൾ മോർഫ് ചെയ്തതെന്ന് പരാതി ഉണ്ടായതിനെ തുടർന്നാണ് പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഈ കേസ്സിൽ സ്ഥാപന ഉടമകളായ വൈക്കിലശ്ശേരി സ്വദേശികളായ ദിനേശനും,സതീശനും അറസ്റ്റ് ചെയ്തിരുന്നു.ഇതിൽ മോർഫ് ചെയ്ത ഫോട്ടോകൾ സതീശൻ കോപ്പി ചെയ്തതായും ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇരുവരേയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങിയതായും പോലീസ് വ്യക്‌തമാക്കി.ഇത്തരം ചിത്രങ്ങൾ വിദേശത്തേക്ക് അയച്ചു കൊടുത്ത് പണം കൈപ്പറ്റിയതടക്കമുളള പരാതികൾ പരിശോധിക്കുമെന്നും ഒന്നാം പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം തെളിവെടുപ്പിനായി കസ്റ്റഡി അപേക്ഷ നൽകുമെന്നും എസ്.പി.പറഞ്ഞു.വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ആദ്യ ഘട്ടത്തിൽ പോലീസ് അന്വേഷണം മന്ദഗതിയിലായതോടെ നാട്ടുകാർ ആക്‌ഷൻ കമ്മറ്റി രൂപീകരിച്ച് പ്രക്ഷോഭ രംഗത്തിറങ്ങുകയും,നിയമസഭയിൽ സ്ഥലം എം.എൽ.എ.സി.കെ.നാണു സബ്ബ് മിഷൻ ഉന്നയിക്കുകയും ചെയ്തിരുന്നു.രണ്ടു ദിവസം കൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം യാഥാർഥ്യ മാക്കിയിരിക്കയാണ് പോലീസ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications