കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോർഫിംഗ് കേസ് പ്രതികളും, പോലീസും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ്

  • By Sreejith Kk
Google Oneindia Malayalam News

വടകര:സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീലത്തിന് ഉപയോഗിച്ച പ്രതികളും,പോലീസും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചോറോട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധ കൂട്ടായ്മ
സംഘടിപ്പിച്ചു.കെ.പി.സി.സി.സെക്രട്ടറി സുമാ ബാലകൃഷ്ണൻ കൂട്ടായ്മ ഉൽഘാടനം ചെയ്തു.സതീശൻ കുരിയാടി അധ്യക്ഷത വഹിച്ചു.കൂടാളി അശോകൻ,കോട്ടയിൽ രാധാകൃഷ്ണൻ,കെ.കെ.നളിനി,കെ.പി.കരുണൻ,ബാബു ഒഞ്ചിയം,കുട്ടി കൃഷ്ണൻ,പി.കെ.വൃന്ദ,രാജേഷ് ചോറോട് എന്നിവർ പ്രസംഗിച്ചു.

congress-

ഇതിനിടയിൽ മുൻ‌കൂർ ജാമ്യത്തിനായി കോഴിക്കോടുള്ള അഭിഭാഷകനെ ബന്ധപ്പെടാൻ വിളിച്ചപ്പോഴാണ് സൈബർ സെല്ലിന്റെ സഹായത്താൽ ടവർ ലൊക്കേഷൻ കണ്ടെത്താനായതും പൊലീസിന് നേട്ടമായി, മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്യാനായതും.മൂന്ന് ദിവസം മുൻപാണ്ഇടുക്കിയിലെത്തിയതെന്നും,കൈവേലിയിലെ ബന്ധുക്കളാണ് അഭിഭാഷകനെ ഏർപ്പാടാക്കിയതെന്നും റൂറൽ എസ്.പി.മാധ്യമ പ്രവർത്തകരോട് പറഞ്ഞു.ഏഴു വർഷം കഠിന തടവും,രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.അഞ്ചോളം സ്ത്രീകളുടെ ഫോട്ടോകളാണ് മോർഫ് ചെയ്തത്.വൈക്കിലശ്ശേരിയിലെ നിരവധി കല്യാണ വീടുകളിലെ ഫോട്ടോകളിൽ നിന്നുമാണ് സ്ത്രീകളുടെ ഫോട്ടോകൾ മോർഫ് ചെയ്തതെന്ന് പരാതി ഉണ്ടായതിനെ തുടർന്നാണ് പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചത്.

ഈ കേസ്സിൽ സ്ഥാപന ഉടമകളായ വൈക്കിലശ്ശേരി സ്വദേശികളായ ദിനേശനും,സതീശനും അറസ്റ്റ് ചെയ്തിരുന്നു.ഇതിൽ മോർഫ് ചെയ്ത ഫോട്ടോകൾ സതീശൻ കോപ്പി ചെയ്തതായും ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇരുവരേയും ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങിയതായും പോലീസ് വ്യക്‌തമാക്കി.ഇത്തരം ചിത്രങ്ങൾ വിദേശത്തേക്ക് അയച്ചു കൊടുത്ത് പണം കൈപ്പറ്റിയതടക്കമുളള പരാതികൾ പരിശോധിക്കുമെന്നും ഒന്നാം പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം തെളിവെടുപ്പിനായി കസ്റ്റഡി അപേക്ഷ നൽകുമെന്നും എസ്.പി.പറഞ്ഞു.വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ആദ്യ ഘട്ടത്തിൽ പോലീസ് അന്വേഷണം മന്ദഗതിയിലായതോടെ നാട്ടുകാർ ആക്‌ഷൻ കമ്മറ്റി രൂപീകരിച്ച് പ്രക്ഷോഭ രംഗത്തിറങ്ങുകയും,നിയമസഭയിൽ സ്ഥലം എം.എൽ.എ.സി.കെ.നാണു സബ്ബ് മിഷൻ ഉന്നയിക്കുകയും ചെയ്തിരുന്നു.രണ്ടു ദിവസം കൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം യാഥാർഥ്യ മാക്കിയിരിക്കയാണ് പോലീസ്.

മണ്ണ് മാഫിയ മല പകുതിയിലെറെ ഇടിച്ചു നിരത്തി; വടകരയില്‍ നാട്ടുകാര്‍ ആശങ്കയിൽമണ്ണ് മാഫിയ മല പകുതിയിലെറെ ഇടിച്ചു നിരത്തി; വടകരയില്‍ നാട്ടുകാര്‍ ആശങ്കയിൽ

English summary
police should stop illegal alliance with morphing case culprits says congres
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X