കഞ്ചാവടിച്ച് സിനിമയെടുക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ശ്രീനിവാസന്‍
കൊച്ചി: മലയാളത്തിലെ സിനിമക്കാര്‍ക്കിടയില്‍ കഞ്ചാവ് ഉപയോഗം വ്യാപകമെന്ന് നടന്‍ ശ്രീനിവാസന്‍. കഞ്ചാവടിച്ച് സിനിമയെടുക്കുന്നവരെ പൊലീസ് അറസ്റ്റ് ചെയ്യണമെന്നും ശ്രീനിവാസന്‍. കഞ്ചാവിന് നിരോധനം ഉള്ളതാണ്. അതിനാല്‍ തന്നെ കഞ്ചാവ് ഉപയോഗിച്ച് സിനിമയെടുക്കുന്നവരെ അറസ്റ്റ് ചെയ്യണം. ഇന്ത്യാവിഷനിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിയ്ക്കവെയാണ് സിനിമക്കാര്‍ക്കിടയിലെ ലഹരി ഉപയോഗത്തെപ്പറ്റിയും ശ്രീനിവാസന്‍ മനസ് തുറന്നത്.
സംവിധായകന്‍ രാജീവ് രവിയുടെ വിമര്‍ശനങ്ങള്‍ക്ക് പരോക്ഷമായി മറുപടി കൊടുക്കുന്നതിനിടയിലാണ് ലഹരി ഉപയോഗത്തെപ്പറ്റി ശ്രീനിവാസന്‍ പറഞ്ഞത്. പുതുതലമുറ ചലച്ചിത്രകാരന്‍മാര്‍ക്കിടയിലാണ് ലഹരി ഉപയോഗം വ്യാപകമെന്ന തരത്തിലായിരുന്നു ശ്രീനിവസാന്റെ പ്രതികരണം.

കഞ്ചാവടിച്ചാല്‍ ബുദ്ധിജീവിയാകുമെന്നാണ് പലവരുടേയും വിചാരം .കഞ്ചാവില്‍ ബുദ്ധി വളരാനുള്ള ഒന്നും തന്നെയില്ല. ഇത്തരം കപട ബുദ്ധിജീവികള്‍ മലയാള സിനിമയെ തുലയ്ക്കാന്‍ വന്നവരാണെന്നും ശ്രീനിവാസന്‍ പറയുന്നു . കൊച്ചി കേന്ദ്രീകരിച്ച് സിനിമക്കാര്‍ക്ക് ലഹരിയും കഞ്ചാവും എത്തിയ്ക്കുന്ന സംഘങ്ങള്‍ വ്യാപകമാണെന്ന് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു .












Click it and Unblock the Notifications