കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്ഷിയെ പ്രതിയാക്കി പോലീസ്! വര്‍ക് ഷോപ്പ് തകര്‍ത്തത് വിളിച്ച് പറഞ്ഞ ഉടമയെ കസ്റ്റഡിയിലെടുത്തു!

പരാതിക്കാരനായ വര്‍ക് ഷോപ്പ് ഉടമയും ഈ വര്‍ക് ഷോപ്പ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമയും തമ്മിലുള്ള തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സൂചന

Google Oneindia Malayalam News

കൊച്ചി: പോലീസിന് എന്തും ആവാമെന്ന് പൊതുജനം എപ്പോഴും പറയുന്ന കാര്യമാണ്. ഇടയ്‌ക്കൊക്കെ അതില്‍ വാസ്തവമില്ലേ എന്ന് നമുക്കും തോന്നാം. അങ്ങനെയൊരു സംഭവം ശരിക്കും നടന്നിരിക്കുകയാണ്. സ്വന്തം വര്‍ക് ഷോപ്പ് കുറേ ഗുണ്ടകള്‍ ചേര്‍ന്ന് തകര്‍ത്ത വിവരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. പാലാരിവട്ടം പോലീസിനാണ് ഇത്തരത്തില്‍ പുതിയ നിലപാടെടുത്തിരിക്കുന്നത്.

ആക്ഷന്‍ ഹീറോ പോലീസ്, ഗുണ്ട വിനുവിനായി പോലീസിന്റെ തകര്‍പ്പന്‍ സംഘട്ടനം, പക്ഷേ ഇത്തവണയും രക്ഷപ്പെട്ടുആക്ഷന്‍ ഹീറോ പോലീസ്, ഗുണ്ട വിനുവിനായി പോലീസിന്റെ തകര്‍പ്പന്‍ സംഘട്ടനം, പക്ഷേ ഇത്തവണയും രക്ഷപ്പെട്ടു

1

പരാതിക്കാരനായ വര്‍ക് ഷോപ്പ് ഉടമയും ഈ വര്‍ക് ഷോപ്പ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമയും തമ്മിലുള്ള തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഈ വര്‍ക് ഷോപ്പ് ഗുണ്ടകള്‍ ചേര്‍ന്ന് തകര്‍ത്തു. തുടര്‍ന്ന് ഇയാള്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പരാതിപ്പെട്ടു. തുടര്‍ന്നാണ് ഇയാള്‍ക്ക് സ്റ്റേഷനില്‍ ദുരവസ്ഥയുണ്ടായത്. സാധാരണ ഗതിയില്‍ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പരാതിപ്പെടുന്നവരെ എത്രയും പെട്ടെന്ന് സഹായിക്കണമെന്നാണ് നിയമം. ഇതൊക്കെ പോലീസുകാര്‍ക്ക് ബാധകമല്ലെന്നാണ് ഇതിലൂടെ മനസിലാവുന്നത്. വര്‍ക് ഷോപ്പ് ഉടമയെ പോലീസ് അന്യായമായി തടഞ്ഞുവെച്ചെന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ വര്‍ക് ഷോപ്പിന്റെ പൂട്ടുതകര്‍ത്ത ആക്രമികള്‍ ഇവിടെയുണ്ടായിരുന്ന മൂന്ന വാഹനങ്ങള്‍ പുറത്തേക്കിടുകയും ചെയ്തിട്ടുണ്ട്.

2

സംഭവസ്ഥലത്തെത്തിയ പോലീസ് പരസ്പര വിരുദ്ധമായിട്ടാണ് സംസാരിച്ചതെന്ന് ഇയാള്‍ പറയുന്നു. ഈ സ്ഥലത്ത് അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്ന നിലപാടിലാണ് പോലീസ്. വര്‍ക് ഷോപ്പ് ഉടമ തെറ്റിദ്ധരിപ്പിക്കുന്ന വിവരം നല്‍കിയെന്ന് പോലീസ് പറയുന്നത്. തുടര്‍ന്ന് ഇയാളോട് സംഭവസ്ഥലത്തേക്ക് വരാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗുണ്ടകള്‍ ഉള്ളതിനാല്‍ വരാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നു. പക്ഷേ പോലീസ് ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്ന് വര്‍ക് ഷോപ്പ് ഉടമ പറയുന്നു. അതേസമയം വര്‍ക് ഷോപ്പ് നില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമ പോലീസ് സ്വാധീനം ഉപയോഗിച്ച് തന്നെ കുടുക്കിയതാണെന്ന് വര്‍ക് ഷോപ്പ് ഉടമ പറയുന്നു. തെറ്റിദ്ധരിപ്പിക്കുന്ന വിവരം നല്‍കി എന്ന് ആരോപിച്ചാണ് തന്നെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതെന്ന് ഇയാള്‍ ആരോപിക്കുന്നു.

നിഷ ജോസ് പറഞ്ഞത് തിരുത്തി, നേതാവിന്റെ മകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല, പിന്നെ സംഭവിച്ചതെന്ത്?നിഷ ജോസ് പറഞ്ഞത് തിരുത്തി, നേതാവിന്റെ മകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല, പിന്നെ സംഭവിച്ചതെന്ത്?

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പിടിവീഴുന്നു, ഇനി മുതല്‍ വാര്‍ത്തകള്‍ നിരീക്ഷിക്കും, നിയമം ഉടന്‍ വരും!ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പിടിവീഴുന്നു, ഇനി മുതല്‍ വാര്‍ത്തകള്‍ നിരീക്ഷിക്കും, നിയമം ഉടന്‍ വരും!

English summary
police shows partiality in a case where goons destroyed workshop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X