കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ബൈക്കിടിച്ചു തെറിപ്പിച്ചു; എസ്‌ഐ ഐസിയുവില്‍...

  • By Vishnu
Google Oneindia Malayalam News

തിരുവന്തപുരം: തിരുവനന്തപുരത്ത് വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. തിരുവല്ലത്ത് വാഴാമുട്ടത്താണ് സംഭവം. റോഡില്‍ തലയിടിച്ച് വീണ എസ്‌ഐയുടെ നില ഗുരുതരമാണ്. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ എസ്‌ഐ സതീഷ് കുമാറിനെ ആണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം ഇടിച്ചിട്ടത്.

തിങ്കളാവ്ച വൈകിട്ട് 3.30ഓടെയാണ് സംഭവം നടന്നത്. വാഴാമുട്ടത്ത് വാഹനപരിശോധന നടത്തുകയായിരുന്ന എസ്‌ഐ ഹെല്‍മറ്റ് വയ്ക്കാതെ വന്ന പള്‍സര്‍ ബൈക്കിലെ യാത്രക്കാരെ കൈ കാണിച്ചു. എന്നാല്‍ അമിത വേഗതയിലെത്തിയ യുവാക്കള്‍ എസ്‌ഐയെ ഇടിച്ചിടുകയായിരുന്നു. ഇടിച്ച ബൈക്ക് നിര്‍ത്താതെ പോയി.

blood

റോഡില്‍ തലയിടിച്ച് വീണ എസ്‌ഐയെ തൊട്ടടുത്തുള്ള അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറില്‍ രക്തസ്രാവം സംഭവിച്ചതിനാല്‍ നിലഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സതീഷിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. നിലത്ത് വീണ് ബോധം പോയ എസ്‌ഐയെ പോലീസ് വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്.

ബൈക്കിന്റെ നമ്പര്‍ വച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് പേര്‍ ബൈക്കിലുണ്ടായിരുന്നു. തിരുവല്ലം കോവളം റോഡിലെ സിസിടിവി ക്യാമറകള്‍ പരിശോധിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുവാക്കളെകക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Also: മലപ്പുറത്ത് യുവതിയും രണ്ട് മക്കളും പൊള്ളലേറ്റ് മരിച്ചു; ആത്മഹത്യയോ കൊലപാതകമോ?

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Police SI injured by a biker in Thiruvannathapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X