വിവാദ കത്തിന്റെ ഉറവിടം തേടി പോലിസ്, അന്വേഷണ സംഘം രമേശ് ചെന്നിത്തലയുടേതാണ്...
തിരുവനന്തപുരം; ഹൈക്കാമാന്‍ഡിന് രമേശ് ചെന്നിത്തല അയച്ചുവെന്നു പറയുന്ന വിവാദ കത്തിന്റെ ഉറവിടം തേടി വ്യാഴാഴ്ച തന്നെ പോലിസ് അന്വേഷണം ആരംഭിച്ചെന്ന് രമേശ് ചെന്നിത്തല.
ഹൈക്കമാന്‍ഡിന് താന്‍ കത്ത് അയച്ചിട്ടില്ലെന്നും തനിക്ക് തന്റെതായ അഭിപ്രായങ്ങളുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിക്കും എന്നാല്‍ മാധ്യമങ്ങളിലൂടെ വിഴുപ്പലക്കുന്നത് തന്റെ രീതിയല്ലെന്നും മന്ത്രി പറഞ്ഞു.

കത്തിന്റെ ഉറവിടം തേടി പോലിസ്
രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് അയച്ചുവെന്നു പറയുന്ന കത്തിന്റെ ഉറവിടം തേടി പോലിസ് അന്വേഷണം തുടങ്ങി.

ഹൈക്കമാന്‍ഡിന് കത്ത് അയച്ചിട്ടില്ല
താന്‍ ഹൈക്കാന്‍ഡിന് കത്ത് അയച്ചിട്ടില്ല, അറിയിക്കേണ്ട കാര്യങ്ങള്‍ അറിയിക്കും. എന്നാല്‍ മാധ്യമങ്ങളിലൂടെ വിഴുപ്പലക്കുന്നത് തന്റെ രീതി അല്ലെന്നു് ചെന്നിത്തല പറയുന്നു.

കത്ത് അയച്ചത്
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായ പൂര്‍ണമായും തകര്‍ന്നു എന്നാരോപിച്ച് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് നല്‍കിയെന്നാണ് പറയുന്നത് . ഇത് പുറത്തായതോടെയാണ് വിവാദങ്ങളുടെ തുടക്കം.

കത്ത് വ്യാജം
ഹൈക്കമാന്‍ഡിന് അയച്ച കത്ത് വ്യാജമാണെന്നും ഇതിനെതിരെ അന്വേഷണം വേണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

വ്യാജമാണെന്നറിഞ്ഞത്
കത്തുമായി ബന്ധപ്പെട്ട ദില്ലിയില്‍ ഒരു ഇംഗ്ലീഷ് പത്രം വാര്‍ത്ത പുറത്തു വിട്ടതോടെ വ്യാഴാഴ്ച ചാനലുകളും വാര്‍ത്ത പുറത്തു വിടാന്‍ തുടങ്ങി. ഇതേ തുടര്‍ന്നാണ് കത്ത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.












Click it and Unblock the Notifications