വീട്ടമ്മ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പോലീസ് അന്വേഷണം തുടങ്ങി
വടകര: വീട്ടമ്മ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; പോലീസ് അന്വേഷണം തുടങ്ങി.കൊയിലാണ്ടിവളപ്പ് ആനാടിമുക്കില്‍ കാണാതായ വീട്ടമ്മയെ കടലില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. ചേരാന്റെവിട അബൂബക്കറുടെ ഭാര്യ കുഞ്ഞയിഷയാണ് (60) മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ കാണാതായ കുഞ്ഞയിഷയെ തെരഞ്ഞ് നടക്കുമ്പോള്‍ ഉച്ചക്കാണ് ഇരുന്നൂറു മീറ്റര്‍ തെക്ക് കടലില്‍ ഒരാളുടെ മൃതദഹം ശ്രദ്ധയില്‍പെടുന്നത്.

കുഞ്ഞായിഷ(60)
പിന്നീട് നാട്ടുകാര്‍ മൃതദേഹം കരക്കെത്തിക്കുകയായിരുന്നു. വടകര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഫൈസല്‍, അസ്ലം, ഹാജിസ്, ഹസീന, സീനത്ത് എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications