പോലീസ് സ്റ്റേഷനിൽ കയറി തൊണ്ടി മുതൽ കത്തിച്ച് പ്രതി, ഭാഗ്യം കൊണ്ട് പൊലീസ് സ്റ്റേഷൻ കത്തി നശിച്ചില്ല !
തിരുവനന്തപുരം: പൊലീസ് പിടിച്ച തൊണ്ടി മുതൽ നശിപ്പിക്കാൻ വേണ്ടിവന്നാൽ പ്രതി സ്റ്റേഷൻപോലും കത്തിക്കും.തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ ഇന്ന് അത്തരമൊരു സംഭവമാണ് നടന്നത്. ഇന്ന് പുലർച്ചെ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് എത്തിയ പ്രതി വിഴിഞ്ഞം പൊലീസ് സ്റ്റേഷന് മുന്നിൽ പാർക്ക് ചെയ്തിരുന്ന തൊണ്ടിമുതലായ സ്കൂട്ടർ പെട്രോൾ ഒഴിച്ച് കത്തിച്ചു.
തീ പടരുന്നത് കണ്ട് ഓടിയെത്തിയ പൊലീസുകാർ തീകെടുത്തിയതിനാൽ പൊലീസ് സ്റ്റേഷൻ കത്തിനശിച്ചില്ല.ഒരു ബൈക്കിൽ സ്റ്റേഷന് പിന്നിലൂടെയെത്തിയ ഇയാൾ സ്റ്റേഷന് മുൻവശത്ത് തൊണ്ടുമുതലായി സൂക്ഷിച്ചിരുന്ന സ്കൂട്ടറിന്റെ മീതെ പെട്രോൾ ഒഴിച്ച് തീ കത്തിച്ച ശേഷം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.സ്റ്റേഷന് മുന്നിൽ നിന്ന് ഇയാൾ പെട്രോൾ കൊണ്ടുവന്ന കുപ്പി പൊലീസിന് ലഭിച്ചിട്ടുണ്ട്.

കോവളം ഉൾപ്പെടെ നിരവധി സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയായ പൂന്തുറ സ്വദേശി അൽ അമീനാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാൾക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. മീപത്തെ പെട്രോൾപമ്പുകളിൽ നടത്തിയ അന്വേഷണമാണ് പ്രതിയെ തിരിച്ചറിയാൻ സഹായകമായത്. ഇയാൾ പെട്രോൾ വാങ്ങി മടങ്ങുന്ന ചിത്രം പമ്പിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications