കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിലേക്ക് വന്ന ട്രാന്‍സ്‌ജെന്ററുകളെ പോലീസ് അപമാനിച്ചു; വസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ടു

Google Oneindia Malayalam News

കോട്ടയം: ശബരിമല ദര്‍ശനത്തിന് വന്ന ട്രാന്‍സ്‌ജെന്ററുകളെ പോലീസ് അപമാനിച്ചെന്ന് ആരോപണം. വസ്ത്രം മാറണമെന്ന് പോലീസ് നിര്‍ബന്ധിച്ചുവെന്ന് അവര്‍ പറയുന്നു. പോലീസ് തങ്ങളെ മാനസികമായി പീഡിപ്പിച്ചുവെന്നും അവര്‍ പറഞ്ഞു. നാലു ട്രാന്‍സ്‌ജെന്ററുകളാണ് കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടത്.

ഇവരെ എരുമേലിയില്‍ പോലീസ് തടഞ്ഞു. ദര്‍ശനത്തിന് പോകാന്‍ സാധിക്കില്ലെന്നും ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നും പോലീസ് പറഞ്ഞുവത്രെ. തുടര്‍ന്ന് വനിതാ പോലീസിനെ വിളിപ്പിച്ച ശേഷം ഇവരെ തിരിച്ചു കോട്ടയത്തേക്ക് അയച്ചു. തങ്ങള്‍ കൊച്ചിയിലേക്ക് പോകാമെന്ന് പറഞ്ഞെങ്കിലും പോലീസ് സമ്മതിച്ചില്ലെന്നാണ് ട്രാന്‍സ്‌ജെന്ററുകള്‍ പറയുന്നത്. കോട്ടയത്ത് നിന്ന് വീണ്ടും ശബരിമല ദര്‍ശനത്തിന് വരുമെന്നും നാല് ട്രാന്‍സ്‌ജെന്ററുകള്‍ പറഞ്ഞു.....

 നാല് ട്രാന്‍സ്‌ജെന്ററുകള്‍

നാല് ട്രാന്‍സ്‌ജെന്ററുകള്‍

നാല് ട്രാന്‍സ്‌ജെന്ററുകളാണ് ശബരിമല ദര്‍ശനത്തിന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ടത്. അനന്യ, തൃപ്തി, അവന്തിക, രഞ്ജു എന്നിവരാണ് ദര്‍ശനത്തിന് വന്നത്. എരുമേലി വഴി പമ്പയിലേക്ക് എത്താനായിരുന്നു ഇവരുടെ തീരുമാനം. എന്നാല്‍ എരുമേലിയില്‍ പോലീസ് ഇവരെ തടഞ്ഞു. തുടര്‍ന്ന് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

കടത്തിവിടാന്‍ സാധിക്കില്ല

കടത്തിവിടാന്‍ സാധിക്കില്ല

ശബരിമലയിലേക്ക് കടത്തിവിടാന്‍ സാധിക്കില്ലെന്ന് പോലീസ് ഇവരെ അറിയിച്ചുവത്രെ. ശബരിമലയിലേക്ക് പോയാന്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ കൊച്ചിയിലേക്ക് പോകാമെന്ന് ഇവര്‍ പറഞ്ഞു. പോലീസ് അനുവദിച്ചില്ല. പകരം കോട്ടയത്തേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇനിയും ദര്‍ശനത്തിന് വരും

ഇനിയും ദര്‍ശനത്തിന് വരും

കോട്ടയത്ത് നിന്ന് ഇനിയും ദര്‍ശനത്തിന് വരുമെന്നാണ് നാല് പേരും പറയുന്നത്. പത്തനംതിട്ട കളക്ടറുടെ സഹായം തേടുമെന്നും നാലു പേരും പറഞ്ഞു. വ്രതമെടുത്ത് കെട്ട് നിറച്ചുതന്നെയാണ് നാലുപേരും എത്തിയത്. മുമ്പും തങ്ങളുടെ കൂട്ടത്തിലുള്ളവര്‍ ശബരിമല ദര്‍ശനത്തിന് പോയിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു.

പ്രശ്‌നം തലപൊക്കും

പ്രശ്‌നം തലപൊക്കും

എന്നാല്‍ പോലീസ് പറയുന്നത് മറ്റൊന്നാണ്. ശബരിമലയില്‍ ഇപ്പോള്‍ കുഴപ്പമില്ലാതെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇവരെ ഏതെങ്കിലും സംഘം ശബരിമലയില്‍ തടഞ്ഞാല്‍ വീണ്ടും പ്രശ്‌നം തലപൊക്കും. ഇത് തീര്‍ഥാടനത്തെ പ്രതികൂലമായി ബാധിക്കുമെന്നും പോലീസ് കരുതുന്നു. വനിതാ പോലീസിന്റെ സഹായത്തോടെയാണ് നാല് പേരെയും കോട്ടയത്തേക്ക് അയച്ചത്.

സ്ത്രീ വേഷം മാറ്റാന്‍

സ്ത്രീ വേഷം മാറ്റാന്‍

നാലു പേരും ദര്‍ശനം നടത്താന്‍ പോലീസ് സുരക്ഷ നേരത്തെ ആവശ്യപ്പെട്ടിരുന്നു. തങ്ങളോട് പോലീസ് മോശമായിട്ടാണ് പെരുമാറിയത്. സ്ത്രീ വേഷം മാറ്റാന്‍ ആവശ്യപ്പെട്ടു. പുരുഷ വേഷം ധരിച്ചുപോകാന്‍ നിര്‍ബന്ധിച്ചു. ആണുങ്ങളാണെങ്കില്‍ പാന്റും ഷര്‍ട്ടുമിട്ട് വരാനും ആവശ്യപ്പെട്ടു. തങ്ങളുടെ ടാക്‌സി ഡ്രൈവറെ പോലീസ് ഭീഷണിപ്പെടുത്തിയെന്നും ട്രാന്‍സ്‌ജെന്ററുകള്‍ ഫേസ്ബുക്ക് ലൈവില്‍ പറയുന്നു.

യുഎഇയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി; മലയാളി ഉടമ മുങ്ങി, തൊഴിലാളികള്‍ പെരുവഴിയില്‍യുഎഇയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി; മലയാളി ഉടമ മുങ്ങി, തൊഴിലാളികള്‍ പെരുവഴിയില്‍

English summary
Sabarimala: Police stop, send backs Transgender pilgrims to Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X