Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടുമുറ്റത്ത് പതിവായി ഗര്‍ഭനിരോധന ഉറകള്‍ കൊണ്ടിട്ട എസ്‌ഐയെ വീട്ടമ്മ കറക്കികുടുക്കി,കണ്ണു തള്ളും

കണ്ണൂര്‍: ഏത് പോലീസുകാരനും തെറ്റു സംഭവിക്കുമെന്ന് കേട്ടിട്ടില്ലേ, ഇവിടെയും ഒരു പോലീസുകാരന് തെറ്റു സംഭവിച്ചു. ചെറിയ തെറ്റൊന്നുമല്ല സംഭവിച്ചത്. കണ്ണൂരിലെ ഒരു എസ് ഐയ്ക്കാണ് ഇങ്ങനെ ഒരു അബദ്ധം സംഭവിച്ചത്. ഗള്‍ഫുക്കാരന്റെ വീട്ടുമുറ്റത്ത് പതിവായി ഗര്‍ഭ നിരോധന ഉറകള്‍ കൊണ്ടിട്ട എസ്‌ഐയെയാണ് കൈയോടെ പിടികൂടിയത്.

കണ്ണൂര്‍ കണ്‍ട്രോള്‍ റൂം എസ് ഐ കടമ്പൂര്‍ സ്വദേശി സുരേഷ് ബാബു(50) ആണ് പിടിയിലായത്. ഇയാളെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. സംഭവങ്ങളുടെ തുടക്കം ഇങ്ങനെയാണ്.

കൈയോടെ പിടികൂടി

കൈയോടെ പിടികൂടി

ഗള്‍ഫുകാരന്റെ വീട്ടില്‍ പതിവായി ഗര്‍ഭ നിരോധന ഉറകള്‍ കൊണ്ടിട്ടതാണ് സംഭവങ്ങലുടെ തുടക്കം. എന്നാല്‍ ആരാണ് വീട്ടുമുറ്റത്ത് ഇടുന്നത് എന്ന കാര്യത്തില്‍ വീട്ടുകാര്‍ക്ക് വ്യക്തതയില്ലായിരുന്നു.

സംഭവം ഭര്‍ത്താവിനെ അറിയിച്ചു

സംഭവം ഭര്‍ത്താവിനെ അറിയിച്ചു

ഗള്‍ഫുകാരന്റെ വീട്ടില്‍ ഭാര്യയും മക്കളുമാണ് താമസം. പതിവായി ഗര്‍ഭ നിരോധ ഉറകള്‍ കണ്ടെതിനെ തുടര്‍ന്ന് ഇവര്‍ ഭര്‍ത്താവിനെ വിവരമറിയിക്കുകയായിരുന്നു.

നിരീക്ഷണ ക്യാമറ

നിരീക്ഷണ ക്യാമറ

ആളെ പിടിക്കാന്‍ ഭര്‍ത്താവിന്റെ നിര്‍ദേശ പ്രകാരം വീട്ടുമുറ്റത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ 22 ന് രാവിലെയും വീട്ടുമുറ്റത്ത് ഉറകള്‍ കാണപ്പെട്ടിരുന്നു.

പിടികൂടിയത്

പിടികൂടിയത്

പ്രഭാത സവാരിക്കാരന്റെ വേഷത്തിലെത്തിയ എസ് ഐ വീട്ടുമുറ്റത്ത് ഉറകള്‍ ഇടുന്നതിന്റെ ദൃശ്യം ക്യാമറയില്‍ പതിയുകയായിരുന്നു.

പരാതി നല്‍കി

പരാതി നല്‍കി

അന്നു തന്നെ സംഭവം സിഡിയിലാക്കി വീട്ടമ്മ എടക്കാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

സസ്‌പെന്‍ഷന്‍

സസ്‌പെന്‍ഷന്‍

ഇതോടെ എസ് ഐയെ എസ്പി സസ്‌പെന്‍ഡ് ചെയ്തു. മേല്‍നടപടിക്ക് വേണ്ടി ഐജിക്കു റിപ്പോര്‍ട്ട് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+