ബലാത്സംഗക്കേസിൽ വിൻസെന്റ് എംഎൽഎയ്ക്കെതിരെ കുറ്റപത്രം, ഒമ്പതു പേരുടെ രഹസ്യമൊഴികൾ...
ഒമ്പത് രഹസ്യമൊഴികളടങ്ങിയ കുറ്റപത്രത്തിൽ ബലാത്സംഗത്തിന് പുറമേ മറ്റ് നാല് കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
തിരുവനന്തപുരം: വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന കേസിൽ കോവളം എംഎൽഎ എം വിൻസെന്റിനെതിരെ കുറ്റപത്രം സമർപ്പിച്ചു. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
ഒമ്പത് രഹസ്യമൊഴികളടങ്ങിയ കുറ്റപത്രത്തിൽ ബലാത്സംഗത്തിന് പുറമേ നാല് കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ആയിരം പേജുള്ള കുറ്റപത്രത്തിൽ അമ്പതിലധികം സാക്ഷികളാണുള്ളത്. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി ജനുവരി 15ന് കുറ്റപത്രം പരിഗണിക്കും.

നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമായിരുന്നു ബലാത്സംഗക്കേസ് അന്വേഷിച്ചത്. 2016 സെപ്റ്റംബർ 10നും നവംബർ 11നും ഇടയിൽ രണ്ടു തവണ എംഎൽഎ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു വീട്ടമ്മയുടെ പരാതി. തുടർന്ന് വീട്ടമ്മയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് എംഎൽഎയെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ വിട്ടു. ഒരു മാസത്തോളം റിമാൻഡിൽ കഴിഞ്ഞതിന് ശേഷമാണ് എം വിൻസെന്റ് എംഎൽഎ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.












Click it and Unblock the Notifications