ബ്ളസിയ്ക്ക് കൊക്കെയ്ന്‍ നല്‍കിയത് കാമുകന്‍ വിവേക് എന്ന് മൊഴി, ആരാണ് വിവേക്?
തൃശ്ശൂര്‍: ചലച്ചിത്ര താരം ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസില്‍ നിര്‍ണക മൊഴി. കേസില്‍ അറസ്റ്റിലായ സഹസംവിധായിക ബ്ളസിയ്ക്ക് കൊക്കെയ്ന്‍ എത്തിയ്ക്കുന്നത് കാമുകനും മലയാളിയുമായ വിവേക് എന്നയാളാണെന്നാണ് മൊഴി. തൃശ്ശൂര്‍ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്ത കിഴക്കമ്പ്രം സ്വദേശി സായ് നൈനേഷാണ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇക്കാര്യം പറഞ്ഞത്.
നൈനേഷിന്റെ ബന്ധുവാണ് വിവേക്. ബ്ളസിയ്ക്ക് മയക്കുമരുന്ന് എത്തിയ്ക്കുന്നത് വിവേകാണ്. ഇരുവരും പ്രണയത്തിലാണെന്നാണ് നൈനേഷ് പറയുന്നതത്. ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലെ കഞ്ചാവ് മാഫിയയുമായി വിവേകിന് അടുത്ത ബന്ധമുണ്ട്. കഞ്ചാവ് കൈവശം വച്ചതിനെത്തുടര്‍ന്നാണ് നൈനേഷ് അറസ്റ്റിലായത്.

നിര്‍ണായക മൊഴി
കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായ ബ്ളസിയ്ക്ക് മയക്കുമരുന്ന് എത്തിയ്ക്കുന്നത് കാമുകന്‍ വിവേകാണെന്ന് മൊഴി.

ആരാണ് വിവേക്
കഞ്ചാവ് കേസില്‍ അറസ്റ്റിലായ നൈനേഷാണ് മൊഴി നല്‍കിയത്. വിവേക് തന്റെ ബന്ധുവാണെന്നാണ് ഇയാള്‍ പറയുന്നത്.

മലയാളി
വിവേക് മലയാളിയാണ്

ഗോവന്‍ ബന്ധം
ഗോവയിലെ ഒരു സുഹൃത്ത് വഴിയാണ് മയക്കുമരുന്ന് കിട്ടുന്നതെന്നായിരുന്നു ബ്ളസിയുടെ ആദ്യ മൊഴി. വിവേക് മലയാളിയാണ്

ഷൈന്‍ ടോം ഉള്‍പ്പടെ
ചലച്ചിത്രതാരം ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെ അഞ്ച് പേരാണ് കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായത്.












Click it and Unblock the Notifications