കോഴിക്കോട് നടന്നത് ആസൂത്രിത കലാപം?
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ നടന്നത് ആസൂത്രിത കലാപമെന്ന് സംശയം. സംഭവത്തില്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ വീഴ്ചയും വിവാദമായിട്ടുണ്ട്.
സാധാരണ ഗതിയില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ സ്വഭാവം ആയിരുന്നില്ല കോഴിക്കോട് നടന്ന അക്രമങ്ങള്‍ക്ക്. കൃത്യമായി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് നടത്തിയ ഓപ്പറേഷന് സമാനമായിരുന്നു കലാപം എന്നാണ് പോലീസ് വിലയിരുത്തുന്നത്. കേരളത്തില്‍ അടുത്ത കാലത്തൊന്നും ഇത്രയും അക്രമാസക്തമായ പ്രതിഷേധ സമരങ്ങള്‍ നടന്നിട്ടുമില്ല.

കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ഏറെ ബാധിക്കുക ക്വാറി ഉടമകളേയും മണല്‍ മാഫിയയേയും ഒക്കെ ആണ്. അതുകൊണ്ട് തന്നെ സമരം അക്രമാസക്തമാക്കിയത് മാഫിയ സംഘങ്ങളുടെ ഗൂഢാലോചനയുടെ ഫലമായാണോ എന്ന് സംശയിക്കുന്നുണ്ട്. പരിചയമില്ലാത്ത പലരേയും അക്രമങ്ങളുട മുന്‍ നിരയില്‍ കണ്ടതായി പ്രദേശ വാസികള്‍ പറയുന്നും ഉണ്ട്.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ അക്രമ സംഭവങ്ങളും പുറത്ത് നിന്നുള്ള ഇടപെടലുകളെയാണ് സൂചിപ്പിക്കുന്നത്. അക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കാതിരുന്നത് ഈ സാധ്യതക്ക് കൂടുതല്‍ ബലം നല്കുന്നു.
ആക്രമണങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദ ബന്ധമുള്ള ഒരു മത സംഘടനയുടെ പങ്കിനെക്കുറിച്ചും പോലീസ് ആരായുന്നുണ്ട്. അക്രമം നടത്തിയ രീതിയാണ് ഇത്തരത്തില്‍ ഉള്ള ഒരു സംശയത്തിന് കാരണം. പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെ തിരഞ്ഞ് പിടിച്ച് ആക്രമിച്ച രീതിയും സംശയാസ്പദമാണ്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications