കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് നടന്നത് ആസൂത്രിത കലാപം?

  • By Soorya Chandran
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ നടന്നത് ആസൂത്രിത കലാപമെന്ന് സംശയം. സംഭവത്തില്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ വീഴ്ചയും വിവാദമായിട്ടുണ്ട്.

സാധാരണ ഗതിയില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ സ്വഭാവം ആയിരുന്നില്ല കോഴിക്കോട് നടന്ന അക്രമങ്ങള്‍ക്ക്. കൃത്യമായി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് നടത്തിയ ഓപ്പറേഷന് സമാനമായിരുന്നു കലാപം എന്നാണ് പോലീസ് വിലയിരുത്തുന്നത്. കേരളത്തില്‍ അടുത്ത കാലത്തൊന്നും ഇത്രയും അക്രമാസക്തമായ പ്രതിഷേധ സമരങ്ങള്‍ നടന്നിട്ടുമില്ല.

Adivaram Map

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ഏറെ ബാധിക്കുക ക്വാറി ഉടമകളേയും മണല്‍ മാഫിയയേയും ഒക്കെ ആണ്. അതുകൊണ്ട് തന്നെ സമരം അക്രമാസക്തമാക്കിയത് മാഫിയ സംഘങ്ങളുടെ ഗൂഢാലോചനയുടെ ഫലമായാണോ എന്ന് സംശയിക്കുന്നുണ്ട്. പരിചയമില്ലാത്ത പലരേയും അക്രമങ്ങളുട മുന്‍ നിരയില്‍ കണ്ടതായി പ്രദേശ വാസികള്‍ പറയുന്നും ഉണ്ട്.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ അക്രമ സംഭവങ്ങളും പുറത്ത് നിന്നുള്ള ഇടപെടലുകളെയാണ് സൂചിപ്പിക്കുന്നത്. അക്രമങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കാതിരുന്നത് ഈ സാധ്യതക്ക് കൂടുതല്‍ ബലം നല്‍കുന്നു.

ആക്രമണങ്ങള്‍ക്ക് പിന്നില്‍ തീവ്രവാദ ബന്ധമുള്ള ഒരു മത സംഘടനയുടെ പങ്കിനെക്കുറിച്ചും പോലീസ് ആരായുന്നുണ്ട്. അക്രമം നടത്തിയ രീതിയാണ് ഇത്തരത്തില്‍ ഉള്ള ഒരു സംശയത്തിന് കാരണം. പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെ തിരഞ്ഞ് പിടിച്ച് ആക്രമിച്ച രീതിയും സംശയാസ്പദമാണ്.

English summary
Police suspects that the Kozhikkode revolt was a planned one.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X