കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളയാര്‍ പീഡനം:'ഒത്താശ' ചെയ്ത പോലീസിനും പണി കിട്ടി!! കൂടുതല്‍ പേര്‍ക്കെതിരേ നടപടി!!

എസ്ഐ പി സി ചാക്കോയെയാണ് സസ്പെന്‍റ് ചെയ്തത്

  • By Sooraj
Google Oneindia Malayalam News

വാളയാര്‍: സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. വാളയാര്‍ എസ്‌ഐ പി സി ചാക്കോയെയാണ് സസ്‌പെന്റ് ചെയ്തത്. മലപ്പുറം എസ് പി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എസ്‌ഐയെ സസ്‌പെന്റ് ചെയ്തത്. രണ്ടു പേര്‍ക്കെതിരേ നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ആത്മഹത്യയാക്കി മാറ്റി

മൂത്ത പെണ്‍കുട്ടി കൃതിക മരിച്ചത് ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു പോലീസ് തുടക്കം മുതല്‍ ശ്രമിച്ചത്. മനോവിഷമം മൂലമാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

ബന്ധുവിന്റെ മൊഴി

പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധു പോലീസിനു മൊഴി നല്‍കിയിരുന്നില്ല. ഇവ പരിഗണിക്കാതെയാണ് പോലീസ് ആത്മഹത്യയെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.

സഹോദരിയും മൊഴി നല്‍കി

കൃതിക മരിച്ച ദിവസം രണ്ടു പേര്‍ വീട്ടില്‍ നിന്നു പുറത്തേക്ക് ഇറങ്ങിപ്പോവുന്നതായി കണ്ടുവെന്ന ഇളയ സഹോദരിയുടെ മൊഴിയും പോലീസ് അവഗണിക്കുകയായിരുന്നു.

അമ്മ പറഞ്ഞത്

ഇളയ മകളായ ശരണ്യ മരിച്ച ശേഷം മൂത്ത മകള്‍ പീഡനത്തിന് ഇരയായതായി ഇവരുടെ അമ്മ പോലീസിനോട് പറഞ്ഞിരുന്നു. ബന്ധുവാണ് ഇതിനു പിന്നിലെന്നും ഇവര്‍ വ്യക്തമാക്കി. പക്ഷെ പോലീസ് നടപടിയെടുക്കാന്‍ തയ്യാറായില്ലെന്ന് അമ്മ ആരോപിച്ചു.

പീഡിപ്പിക്കപ്പെട്ടു

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുട്ടികള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന കാര്യം പുറത്തുവന്നത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ ബന്ധുവടക്കം ചിലരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.

താക്കീത് നല്‍കി

മൂത്ത മകളെ ബന്ധു പീഡിപ്പിക്കുന്നത് താന്‍ കണ്ടിരുന്നുവെന്ന് അമ്മ പോലീസിന് മൊഴി നല്‍കി. അയാളെ താന്‍ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

പോലീസ് അനാസ്ഥ

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടികളടെ രഹസ്യഭാഗത്ത് മുറിവുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതു മൂലക്കുരു കാരണമുള്ള മുറിവാണെന്നായിരുന്നു പോലീസിന്റെ വാദം.

മൊബൈലിലും പകര്‍ത്തി

പെണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണ്‍ പകര്‍ത്തിയതായി തെളിഞ്ഞിട്ടുണ്ട്. ആലപ്പുഴ സ്വദേശിയാണ് ഇതു ചെയ്തതെന്നും സൂചന ലഭിച്ചുകഴിഞ്ഞു.

English summary
si suspended in sister murder case in palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X