കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്തുടര്‍ന്ന് ചെന്നു, കടന്നു പിടിച്ചു: കോഴിക്കോട് പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്റെ വീഡിയോ

  • By Gowthamy
Google Oneindia Malayalam News

Recommended Video

cmsvideo
പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ കേസ് | Oneindia Malayalam

കോഴിക്കോട്: പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കടന്നു പിടിക്കാന്‍ ശ്രമിച്ചയള്‍ക്കെതിരെ പോലീസ് കേസ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. ഐപിസി 354 വകുപ്പ് പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനാണ്് കേസെടുത്തിരിക്കുന്നത്.

ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ചോ ആക്രമി്ച്ചയാളെ കുറിച്ചോ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അക്രമിയുടെ മുഖം വ്യക്തമായി തെളിഞ്ഞിട്ടുണ്ട്.

സ്വമേധയാ കേസ്

സ്വമേധയാ കേസ്

സോഷ്യല്‍ മീഡിയ വഴി വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് സ്വമേധയാ കേസെടുത്തത്. ഐപിസി 354 വകുപ്പ് പ്രകാരം സ്്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്.

സംഭവം കോഴിക്കോട്

സംഭവം കോഴിക്കോട്

കോഴിക്കോടാണ് സംഭവം നടന്നത്. കോഴിക്കോട് വൈഎംസിഎ റോഡില്‍ നിന്ന് മാവൂര്‍ റോഡിലേക്ക് പോകുന്ന ഇടവഴിയില്‍ വച്ചാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയ്‌ക്കൊപ്പം വ്യക്തമാക്കിയിട്ടുള്ളത്.

സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവം നടന്നതിന് സമീപത്തുണ്ടായിരുന്ന സിസിടിവിയിലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ദൃശ്യങ്ങളില്‍ പെണ്‍കുട്ടിയെ ആക്രമിച്ചയാളുടെ മുഖം വ്യക്തമായി കാണാം. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയെ കുറിച്ച് അറിയില്ല

പെണ്‍കുട്ടിയെ കുറിച്ച് അറിയില്ല

ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ കുറിച്ച് അറിയില്ല. അക്രമിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇയാളെ മുഖം മാത്രം ക്രോപ്പ് ചെയ്‌തെടുത്ത് ചിലര്‍ പ്രചരിപ്പിച്ചിട്ടുണ്ട്.

പിന്തുടര്‍ന്ന് ചെന്ന്

പിന്തുടര്‍ന്ന് ചെന്ന്

പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ചെന്ന് ഇയാള്‍ ആക്രമിക്കുന്നത് വീഡിയോയില്‍ കാണാം. ആദ്യം മുന്നില്‍ നടക്കുകയായിരുന്ന അക്രമി പെണ്‍കുട്ടി കടന്ന് പോകാന്‍ കാത്ത ശേഷമാണ് പിന്നാലെ ചെന്ന് ആക്രമിച്ചത്.

തിരിഞ്ഞോടി അക്രമി

തിരിഞ്ഞോടി അക്രമി

പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം ഇയാള്‍ തിരിഞ്ഞ് ഓടുന്നതായി കാണാം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമിക്കായി തിരച്ചിലും ആരംഭിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചി്ട്ടില്ലെന്നാണ് വിവരം.

English summary
police take case based on social media video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X