കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോട് അർധരാത്രി കറങ്ങി നടന്നാൽ പോലീസ് പിടി വീഴും..10 പേര്‍ പിടിയില്‍

Google Oneindia Malayalam News

കാസര്‍കോട്: അര്‍ധരാത്രി വാഹനങ്ങളില്‍ ചുറ്റിക്കറങ്ങുന്നവര്‍ക്കെതിരെയും സംശയ സാഹചര്യത്തില്‍ കാണുന്നവര്‍ക്കെതിരെയും പൊലീസ് നടപടി തുടങ്ങി. കാസര്‍കോട് പൊലീസ് ഇന്നലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനക്കിടെ 10 പേര്‍ പിടിയിലായി. കാറില്‍ കറങ്ങുകയായിരുന്ന ആറുപേരും രണ്ട് ബൈക്കുകളില്‍ കറങ്ങുകയായിരുന്ന നാലുപേരുമാണ് പിടിയിലായത്. ഇതില്‍ പ്രായപൂര്‍ത്തിയാവാത്തവരും ഉള്‍പ്പെടും.

സിപിഎമ്മും കോൺഗ്രസും ബിജെപിയും കാണുന്ന മാണി സ്വപ്നങ്ങൾ.. പൊളിച്ചടുക്കി ജയശങ്കർസിപിഎമ്മും കോൺഗ്രസും ബിജെപിയും കാണുന്ന മാണി സ്വപ്നങ്ങൾ.. പൊളിച്ചടുക്കി ജയശങ്കർ

വിദ്യാര്‍ത്ഥികള്‍ അടക്കം കഞ്ചാവ്-ലഹരി മരുന്ന് ഉപയോഗിക്കുന്നതായും വില്‍പന നടത്തുന്നതായും പരാതി ഉയര്‍ന്നതിനെ തുടര്‍ന്നും ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നതായുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന ഊര്‍ജിതമാക്കിയത്. പിടിയിലായവരുടെ രക്ഷിതാക്കളോട് സ്റ്റേഷനിലേക്ക് എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

policecap

വിവിധ ആഘോഷപരിപാടികള്‍ക്കും കലാ-കായിക മത്സരങ്ങള്‍ക്കും രാത്രി 10 മണിക്ക് ശേഷം മൈക്ക് ഉപയോഗിച്ചാല്‍ സംഘാടകര്‍ക്കെതിരെ കേസെടുക്കുമെന്ന് കാസര്‍കോട് എസ്.ഐ പി. അജിത്കുമാര്‍ അറിയിച്ചു. മൈക്ക് ഓപ്പറേറ്റര്‍മാര്‍ക്കെതിരേയും കേസെടുക്കും. രാവിലെ 7 മുതല്‍ രാത്രി 10 മണിവരെയാണ് മൈക്കുപയോഗിക്കാനുള്ള പെര്‍മിഷന്‍ നല്‍കുന്നത്.

എന്നാല്‍ ഇത് മുതലെടുത്ത് ചിലര്‍ പുലര്‍ച്ചെവരെ മൈക്ക് ഉപയോഗിക്കുന്നുണ്ട്. ഇത് ശബ്ദമലിനീകരണത്തിനും പരിസരത്തുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചില സ്ഥലങ്ങളില്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. അനുവാദമില്ലാതെയും മൈക്ക് ഉപയോഗിക്കുന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കാസര്‍കോട് നഗരത്തില്‍ പ്രകടനങ്ങള്‍ക്ക് നേരത്തെ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പൊലീസിന്റെ അനുമതിയില്ലാതെ പ്രകടനം നടത്തുന്നവര്‍ക്കെതിരേയും പ്രകോപനപരമായ മുദ്രാവാക്യം മുഴക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.

എന്ത് ചെയ്തിട്ടാണ് ശ്രീദേവിയെ ത്രിവര്‍ണ പതാക പുതപ്പിച്ചത്!! ശ്രീദേവിയുടെ മരണം പൊലിപ്പിച്ചെന്ന് രാജ്എന്ത് ചെയ്തിട്ടാണ് ശ്രീദേവിയെ ത്രിവര്‍ണ പതാക പുതപ്പിച്ചത്!! ശ്രീദേവിയുടെ മരണം പൊലിപ്പിച്ചെന്ന് രാജ്

ജയരാജന് കൊട്ടേഷൻ: പ്രനൂബിന്റെ അഭിമുഖമെടുത്ത് മാതൃഭൂമി, പോലീസ് റിപ്പോർട്ട് വ്യാജമെന്ന്!ജയരാജന് കൊട്ടേഷൻ: പ്രനൂബിന്റെ അഭിമുഖമെടുത്ത് മാതൃഭൂമി, പോലീസ് റിപ്പോർട്ട് വ്യാജമെന്ന്!

English summary
police takes action against 'night riders' in kasarkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X