കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്റെ സ്വകാര്യ സുരക്ഷയ്ക്ക് ആയുധധാരികളോ? തണ്ടര്‍ ഫോഴ്‌സിന് പിന്നില്‍ ആര്? വാഹനം കസ്റ്റഡിയില്‍

Google Oneindia Malayalam News

Recommended Video

cmsvideo
തണ്ടര്‍ ഫോഴ്സ്. ! ദിലീപിന്റെ സുരക്ഷാ സേന | Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് സ്വകാര്യ സുരക്ഷ ഏജന്‍സിയെ സമീപിച്ചു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം. കഴിഞ്ഞ ദിവസം ദിലീപിന്റെ വീട്ടില്‍ എത്തിയ ഗോവ ആസ്ഥാനമായ സ്വകാര്യ സുരക്ഷ ഏജന്‍സിയുടെ വാഹനങ്ങള്‍ ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ദിലീപിനെ കാണാൻ 'സായുധ സംഘം' വീട്ടിൽ; പല വണ്ടികളിലായി തണ്ടർ ഫോഴ്‌സ്... വൻ സുരക്ഷയിൽ 2 ആഡംബരവാഹനങ്ങൾദിലീപിനെ കാണാൻ 'സായുധ സംഘം' വീട്ടിൽ; പല വണ്ടികളിലായി തണ്ടർ ഫോഴ്‌സ്... വൻ സുരക്ഷയിൽ 2 ആഡംബരവാഹനങ്ങൾ

ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സ് എന്ന സ്വകാര്യ സുരക്ഷ ഏജന്‍സിയുടെ സേവനം ആണ് ദിലീപ് തേടിയിരിക്കുന്നത്. എന്നാല്‍ സംസ്ഥാന പോലീസിനേയോ നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തേയോ അറിയിച്ചുകൊണ്ടല്ല ഈ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.

നടന്‍ വിജയ് ക്രിസ്ത്യാനി? ഇളയദളപതിയുടെ മതംപറഞ്ഞ് മെര്‍സലിനെ തകര്‍ക്കാന്‍ സംഘപരിവാര്‍നടന്‍ വിജയ് ക്രിസ്ത്യാനി? ഇളയദളപതിയുടെ മതംപറഞ്ഞ് മെര്‍സലിനെ തകര്‍ക്കാന്‍ സംഘപരിവാര്‍

ഈ സാഹചര്യത്തില്‍ പോലീസും ഇക്കാര്യം പരിശോധിക്കാനൊരുങ്ങുകയാണ്. അതിനിടെ ദിലീപിന്റെ സുരക്ഷാ വാഹനം പോലീസ് കസ്റ്റഡിയില്‍ എടുത്തു.

തണ്ടര്‍ ഫോഴ്‌സ്

തണ്ടര്‍ ഫോഴ്‌സ്

ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സുരക്ഷ ഏജന്‍സി ആണ് തണ്ടര്‍ ഫോഴ്‌സ്. ഈ സ്ഥാപനത്തിന്റെ സേവനം ആണ് ദിലീപ് ഇപ്പോള്‍ തേടിയിരിക്കുന്നത്(ചിത്രത്തിന് കടപ്പാട്: തണ്ടർ ഫോഴ്സ് വെബ്സൈറ്റ്).

ആയുധ ധാരികളോ?

ആയുധ ധാരികളോ?

എല്ലാ തരത്തിലും ഉള്ള വ്യക്തിഗത സുരക്ഷകള്‍ വാഗ്ദാനം ചെയ്യുന്ന സ്ഥാപനം ആണ് തണ്ടര്‍ ഫോഴ്‌സ്. സായുധ സുരക്ഷയും അല്ലാത്ത സുരക്ഷയും ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ദിലീപിന് ഏത് സുരക്ഷ

ദിലീപിന് ഏത് സുരക്ഷ

ദിലീപിന് സുരക്ഷയൊരുക്കുന്നത് തണ്ടര്‍ ഫോഴ്‌സ് ആണ് എന്ന് വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇത് സായുധ സുരക്ഷയാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല

വിഗദ്ധര്‍

വിഗദ്ധര്‍

തങ്ങളുടെ ജീവനക്കാരില്‍ ഭൂരിപക്ഷവും ഇത്തരം സുരക്ഷാ കാര്യങ്ങളില്‍ വിദഗ്ധരാണെന്നും മികച്ച ഏജന്‍സികളില്‍ നിന്ന് വിരമിച്ചവര്‍ ആണെന്നും തണ്ടര്‍ ഫോഴ്‌സ് അവരുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. (ചിത്രത്തിന് കടപ്പാട്: തണ്ടർ ഫോഴ്സ് വെബ്സൈറ്റ്)

ദിലീപിന് മൂന്ന് പേര്‍

ദിലീപിന് മൂന്ന് പേര്‍

ദിലീപിന് മൂന്ന് ഉദ്യോഗസ്ഥരുടെ സുരക്ഷയാണ് ഉണ്ടാവുക. ഇതിന്റെ പ്രതിഫലം സംബന്ധിച്ചും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

മലയാളിയുടെ സ്ഥാപനം

മലയാളിയുടെ സ്ഥാപനം

തണ്ടര്‍ ഫോഴ്‌സ് എന്ന സ്ഥാപനത്തിന് പിന്നിലും ഒരു മലയാളി ആണ് എന്നാണ് റിപ്പോര്‍ട്ട്. അനില്‍ നായര്‍ എന്ന ആളാണ് സ്ഥാപനത്തിന്റെ ഉടമ എന്നാണ് സൂചന.(ചിത്രത്തിന് കടപ്പാട്: തണ്ടർ ഫോഴ്സ് വെബ്സൈറ്റ്)

വാഹനം കസ്റ്റഡിയില്‍

വാഹനം കസ്റ്റഡിയില്‍

ദിലീപിന് സുരക്ഷയൊരുക്കാന്‍ എത്തിയ തണ്ടര്‍ ഫോഴ്‌സിന്റെ വാഹനങ്ങളില്‍ ഒന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊട്ടാരക്കര പോലീസ് ആണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്.

പോലീസ് അന്വേഷിക്കുന്നു

പോലീസ് അന്വേഷിക്കുന്നു

ദിലീപിന് സ്വകാര്യ സുരക്ഷ ഒരുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. ദിലീപിന് ഒരുക്കുന്നത് സായുധ സുരക്ഷയാണോ എന്നും പരിശോധിക്കുന്നുണ്ട്.(ചിത്രത്തിന് കടപ്പാട്: തണ്ടർ ഫോഴ്സ് വെബ്സൈറ്റ്)

വധഭീഷണിയുണ്ടോ?

വധഭീഷണിയുണ്ടോ?

ദിലീപിന് ആരില്‍ നിന്നെങ്കിലും വധഭീഷണിയുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. എന്തായാലും ദിലീപ് ഇത്തരം ഒരു പരാതി പോലീസിന് നല്‍കിയിട്ടില്ല.

അറിയിക്കാതെയുള്ള നീക്കം

അറിയിക്കാതെയുള്ള നീക്കം

അന്വേഷണ സംഘത്തേയോ സംസ്ഥാന പോലീസിനേയോ അറിയിക്കാതെയാണ് ദിലീപ് ഇപ്പോള്‍ സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ സഹായം തേടിയിട്ടുള്ളത്. ഇതും ചില ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

സാധാരണ ഗതിയില്‍

സാധാരണ ഗതിയില്‍

സാധാരണ ഗതിയില്‍ ഇങ്ങനെ സുരക്ഷ തേടുന്നതില്‍ അസ്വാഭാവികയതയൊന്നും ഇല്ല. കേരളത്തില്‍ തന്നെ മറ്റ് ചിലര്‍ ഇത്തരം സുരക്ഷ സ്വീകരിച്ചിട്ടും ഉണ്ട്. എന്നാല്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഇത്തരം ഒരു സുരക്ഷ സേവനം തേടുന്നതില്‍ ആണ് ചിലര്‍ അസ്വാഭാവികത കാണുന്നത്.

ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം

ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം

ജയിലില്‍ നിന്ന് ഇറങ്ങിയതിന് ശേഷം ദിലീപ് ഇതുവരെ മാധ്യമങ്ങോട് പ്രതികരിച്ചിട്ടില്ല. നിത്യ ജീവിതത്തില്‍ ഒരു പ്രതിബന്ധവും ദിലീപ് നേരിടുന്നില്ല എന്നാണ് സൂചനകള്‍.

എത്രയെത്ര യാത്രകള്‍

എത്രയെത്ര യാത്രകള്‍

ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ദിലീപ് ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ശബരിമല ദര്‍ശനവും നടത്തി. അപ്പോഴൊന്നും സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതായി സൂചനകളുണ്ടായിരുന്നില്ല.

ഗൂഢാലോചനയെന്ന ആരോപണം

ഗൂഢാലോചനയെന്ന ആരോപണം

നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ കുടുക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട് എന്നാണ് ദിലീപിന്റെ ആരോപണം. ഈ ആരോപണത്തെ ശരിവയ്ക്കുന്നതാണോ ഇപ്പോഴത്തെ നീക്കം എന്ന സംശയവും ഉയരുന്നുണ്ട്.

ശത്രുക്കള്‍ ഉണ്ടോ

ശത്രുക്കള്‍ ഉണ്ടോ

സിനിമ മേഖലയിലേ അല്ലാതെയോ ദിലീപിന് ശത്രുക്കള്‍ ഉണ്ടോ എന്ന ചോദ്യവും ഇതോടെ ശക്തമാവുകയാണ്. അല്ലാത്ത പക്ഷം എന്തിനാണ് ഇത്തരം ഒരു സ്വകാര്യ സുരക്ഷ ഏജന്‍സിയുടെ സേവനം തേടുന്നത് എന്നും ചിലര്‍ ചോദിക്കുന്നു.

English summary
Police takes Dileep's private security agency's vehicle under custody. Also investigates about why Dileep going for a private security.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X