താനുള്‍പ്പടേയുള്ള പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോര്‍ത്തുന്നുണ്ടെന്ന ആരോപണവുമായി ചെന്നിത്തല
തിരുവനന്തപുരം: തന്റെയും മറ്റ് പ്രതിപക്ഷ നേതാക്കളുടേയും ഫോണുകള്‍ പോലീസ് ചോര്‍ത്തുന്നുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ അനുമതിയോട് കൂടിയാണ് പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തുന്നതെന്ന് തനിക്ക് അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ ഗതിയില്‍ ഒരാളുടെ ഫോണ്‍ ചോര്‍ത്താന്‍ ചില നടപടി ക്രമങ്ങളുണ്ട്. എന്നാല്‍ ആ നടപടിക്രമങ്ങള്‍ പാലിക്കാതെ ഉത്തരവാദപ്പെട്ട നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്ന നടപടി പോലീസ് അവസാനിപ്പിക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുമ്പൊരിക്കലും ഉണ്ടാവത്ത വിധത്തിലാണ് സംസ്ഥാനത്ത് ഫോണ്‍ചോര്‍ത്തല്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമല വിഷയത്തില്‍ കൃത്യമായ നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ ശബരിമല വിഷയം ഒളിച്ചുവയ്ക്കാൻ സര്‍ക്കാറിന് കഴിയില്ല. ഇത്തവണത്തെ മണ്ഡല കാലത്ത് സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ സര്‍ക്കാര്‍ അത് വ്യക്തമാക്കണം. അതല്ല ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവില്ല എന്നാണെങ്കില്‍ അത് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications