കലാഭവന്‍ മണിയുടെ മരണം; തരികിട സാബുവിനെ പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചു, സംശയം ഇങ്ങനെ...
ചാലക്കുടി: ചലച്ചിത്ര താരം കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാന്‍ ടെലിവിഷന്‍ താരം സാബുവിനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി. കേസ് അന്വേഷിയ്ക്കുന്ന സംഘമാണ് സാബുവിനെ വിളിച്ച് വരുത്തിയത്. മണിയെ ഗുരുതരാവസ്ഥയില്‍ കണ്ടെത്തുന്നതിന്റെ തലേദിവസം സാബു ചാലക്കുടിയില്‍ എത്തിയിരുന്നു.
മണിയുടെ നാല് സുഹൃത്തുക്കളേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ചില മൊഴികളില്‍ നിന്നുമാണ് സാബുവിനേയും ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. ചില മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രചരിച്ചിരുന്നു.

തനിയ്‌ക്കെതിരെ പ്രചരിയ്ക്കുന്ന വാര്‍ത്തകളെപ്പറ്റി സാബു പ്രതികരിച്ചിരുന്നു. സാബുവിന്റെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം മാത്രമേ സംഭവത്തെപ്പറ്റ് കൂടുതല്‍ വ്യക്ത കൈവരൂ.












Click it and Unblock the Notifications