കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം നേതാവിന്റെ പീഡനക്കേസ് ഒതുങ്ങി നിന്നില്ലെങ്കില്‍ കേസില്‍പെടുത്തും, പോലീസ് ഭീഷണി

  • By Desk
Google Oneindia Malayalam News

മലപ്പുറം: തിരൂരങ്ങാടിയില്‍ സിപിഎം നേതാവ് ഉള്‍പ്പെട്ട പീഢനക്കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടി മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറിയ പോലീസ് ഭീഷണിയുമായി വീണ്ടും രംഗത്തെത്തി. പോലീസിന് വഴങ്ങി ഒതുങ്ങി നിന്നില്ലെങ്കില്‍ കേസില്‍ കുടുക്കുമെന്നാണ് മാധ്യമ പ്രവര്‍ത്തകന് തിരൂരങ്ങാടി അഡീഷ്ണല്‍ എസ്.ഐ ബാലകൃഷ്ണന്‍ ഭീഷണി മുഴക്കിയിട്ടുള്ളത്. പോലീസില്‍ നിന്നുള്ള പുതിയ വിവരങ്ങളറിയുന്നതിന് സ്റ്റേഷനിലെത്തിയ മാധ്യമ പ്രവര്‍ത്തകരോടായിരുന്നു ബാലകൃഷ്ണന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രാദേശിക ലേഖകനായ റസാഖിനോട് പുഴയകേസുകള്‍ കുത്തിപ്പൊക്കി അകത്തിടുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി.

ഫൈസല്‍ വധക്കേസ് പോലീസ് ഒതുക്കാന്‍ ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധത്തില്‍ റസാഖും പങ്കെടുത്തിരുന്നു. പി.കെ അബ്ദുറബ്ബ് എം.എല്‍.എയെ ഒന്നാം പ്രതിയാക്കി 2017 ജനുവരി 20-ന് തിരൂരങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസിലും റസാഖും പ്രതിയായിരുന്നു. ഇത് കുത്തിപ്പൊക്കി അറസ്റ്റ് ചെയ്യുക്കുമെന്നാണ് അഡീഷ്ണല്‍ എസ്.ഐ ഭീഷണി മുഴക്കിയിരിക്കുന്നത്.

 എസ്ഐ വിവാദ നായകന്‍!

എസ്ഐ വിവാദ നായകന്‍!


കഴിഞ്ഞ ജൂണില്‍ കൊളപ്പുറത്ത് ബൈക്ക് യാത്രികനെയും പിതാവിനെയും മര്‍ദ്ദിച്ച് കേസെടുത്ത സംഭവത്തിന് നേതൃത്വം കൊടുത്തയാളാണ് എ.എസ്.ഐ ബാലകൃഷ്ണന്‍. സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ഇദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണം നടന്നിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് പുതിയ സംഭവത്തില്‍ ഇദ്ദേഹത്തിന്റെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ഭീഷണി.

 മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി

മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി

പീഢനക്കേസിലെ പ്രതികളെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയ സമയത്ത് പ്രതികളുടെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ചതിന് തട്ടിക്കയറിയ സമയത്ത് പോലീസിനെ പോടാ എന്ന് വിളിച്ചെന്ന് പറഞ്ഞ് റസാഖിനെതിരെ കഴിഞ്ഞ ദിവസം പോലീസുകാരന്‍ സി.ഐക്ക് വ്യാജ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിക്കാനെത്തിയ പ്രസ് ക്ലബ്ബ് അംഗങ്ങളോട് തിരൂരങ്ങാടി സി.ഐയും എസ്.എച്ച്.ഒയുമായ സുനില്‍ കുമാറും മോശമായി പെരുമാറിയിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പ്രസ് ക്ലബ്ബ് പരാതി നല്‍കിയിട്ടുണ്ട്.

പ്രതിഷേധം വ്യാപകം

പ്രതിഷേധം വ്യാപകം

പീഡനക്കേസിലെ അറസ്റ്റുവിവരങ്ങള്‍ ശേഖരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അപമാനിച്ചതില്‍ തിരൂരങ്ങാടി പോലീസിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. വിവിധ രാഷ്ട്രീയ സംഘടനകളും വിവിധ പ്രസ് ക്ലബ്ബുകളും പ്രതിഷേധവുമായി രംഗത്തെത്തി. തിരൂരങ്ങാടിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മലപ്പുറം ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള പരസ്യമായ വെല്ലുവിളിയാണ് തിരൂരങ്ങാടിയില്‍ നടന്നത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഐ സമീല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് എടപ്പാള്‍, സമീര്‍ കല്ലായി, എസ് മഹേഷ് കുമാര്‍, വി അജയകുമാര്‍, കെ പി ഒ റഹ്മത്തുള്ള, ബി എസ് മിഥില, കെ ഷമീര്‍, മുഹമ്മദലി വലിയാട്, ജയേഷ് വില്ലോടി, ഫ്രാന്‍സിസ് ഓണാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

 പ്രകൃതി വിരുദ്ധ പീഡനം

പ്രകൃതി വിരുദ്ധ പീഡനം

മൂന്നിയൂരിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പഞ്ചായത്ത് അംഗമുള്‍പ്പെടുന്നവര്‍ അറസ്റ്റിലായ വിവരങ്ങള്‍ ശേഖരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് തിരൂരങ്ങാടി സി.ഐ. സുനില്‍ കുമാര്‍ തട്ടിക്കയറിയതാണ് വിവാദമായിരിക്കുന്നത്. വെള്ളിയാഴ്ച്ച വൈകീട്ടായിരുന്നു സംഭവം.

 പോലീസിന്റെ അനസ്ഥ

പോലീസിന്റെ അനസ്ഥ

പീഡനക്കേസുമായി ബന്ധപ്പെട്ട് പോലീസ് അനാസ്ഥകാണിക്കുന്നത് നേരത്തെ തന്നെ വാര്‍ത്തയാകുകയും വിവാദമാകുകയും ചെയ്തിരുന്നു. ഇതാണ് പോലീസിനെ ചൊടിപ്പിച്ചത്. പീഡനകേസിലെ അറസ്റ്റുവിവരങ്ങള്‍ ശേഖരിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയ പോലീസ് നടപടിയില്‍ തിരൂരങ്ങാടി നഗരസഭ മുസ്ലിം യൂത്ത്ലീഗ് കമ്മറ്റി പ്രതിഷേധിച്ചു. പി.കെ. ഹംസ അധ്യക്ഷത വഹിച്ചു. ടി.പി.അബ്ദുസലാം, അനീസ് കൂരിയാടന്‍, കെ.മുഹീനുല്‍ ഇസ് ലാം, സാദിഖ് ഒള്ളക്കന്‍, ശിഹാബ് പാറേങ്ങല്‍, എം.എന്‍.റഷിദ്, അയ്യൂബ് തലാപ്പില്‍, റിയാസ് തോട്ടുങ്ങല്‍, പി.കെ.സര്‍ഫാസ് പ്രസംഗിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭീഷണി

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭീഷണി


പീഡന കേസില്‍ അറസ്റ്റിലായ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ചോനാരി മുസ്തഫ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ എത്തിയ പത്രപ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ ഭാഗത്ത് നിന്ന് മോശമായ പ്രവര്‍ത്തിയിലും പ്രതികളുടെ സഹായികളുടെ ഭാഗത്ത് നിന്ന് പത്രക്കാരെ ഭീഷണിപ്പെടുത്തിയതിലും പടിക്കല്‍ ടൗണ്‍ മുസ്ലിം ലീഗ് കണ്‍വെന്‍ഷന്‍ പ്രതിഷേധിച്ചു. പി.കെ അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു. ഹനീഫമൂന്നിയൂര്‍ ഉല്‍ഘാടനം ചെയ്തു, എം സൈതലവി, സി അഷ്റഫ്, പി.സി മുഹമ്മദ്, വി അലവിക്കുട്ടി, മുഹമമദ് പുവ്വാട്ടില്‍, കെ ടി റഹീം, ചെമ്പന്‍ അലി, എ ലത്തീഫ് സംസാരിച്ചു. മാധ്യമ പ്രവര്‍ത്തകരെ തടസ്സപ്പെടുത്തുകയും തട്ടിക്കയറുകയും ചെയ്ത പോലീസിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും ധിക്കാരപരമായി പെരുമാറിയ സി.ഐ. ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പൈതൃക സംരക്ഷണ സമിതി മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ലുഖ്മാന്‍ കൊണ്ടോട്ടി, കെ.എം യാസര്‍, പി.കെ ജൗഹര്‍, കെ.എം അബ്ദുല്‍ ഗഫൂര്‍ സംസാരിച്ചു..

 രണ്ട് പേര്‍ കൂടി അറസ്റ്റില്‍

രണ്ട് പേര്‍ കൂടി അറസ്റ്റില്‍

ഒന്‍പതാം ക്ലാസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. മൂന്നിയൂര്‍ പടിക്കല്‍ സ്വദേശി കണ്ടീരി വീട്ടില്‍ ഷാഫി (38), ചക്കുളങ്ങര വീട്ടില്‍ ചോനാരി ഷാഫി (39) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കുട്ടിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയതിന് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.

കുട്ടിയെ പ്രലോഭിപ്പിച്ചു

കുട്ടിയെ പ്രലോഭിപ്പിച്ചു


കുട്ടിയെ പല തരത്തിലും പ്രലോഭിപ്പിച്ച് പ്രകൃതി പീഢനത്തിനിരയാക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. . ഇവരെ പരപ്പനങ്ങാടി കോടതിയില്‍ ഹാജറാക്കി. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മൂന്നിയൂര്‍ പടിക്കല്‍ സ്വദേശിയും മൂന്നിയൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പറുമായ ചോനാരി മുസ്തഫ (44), മേല്‍പറമ്പത്ത് മുഹമ്മദ് കുട്ടി (30), ഈര്‍ച്ചുഴിയില്‍ ഇബ്രാഹീം (42) എന്നിവര്‍ കഴിഞ്ഞ ദിവസം പോലീസില്‍ കീഴടങ്ങിയിരുന്നു.

English summary
Police threattens media persons over rape case of CPIM leader.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X