നടി ആക്രമിക്കപ്പെട്ട സംഭവം സോഷ്യല്‍ മീഡിയയില്‍ അര്‍മാദമാക്കിയവർ കുടുങ്ങും..!! പോലീസ് വേട്ട തുടങ്ങി !
കൊച്ചി: പ്രശസ്ത നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നവരാണ് കുടുങ്ങുക. പോലീസ് ഇത്തരക്കാര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. കേസിന്റെ വിവിധ വിവരങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു.
Read Also: കൊട്ടിയൂരിലെ വൈദികന്റെ ബലാത്സംഗത്തില്‍ പ്രതികളെ ന്യായീകരിച്ച് സിന്ധു ജോയ്..!! നടന്നത് ഗൂഢാലോചന..!!
Read Also: സൗദിയില്‍ പ്രവാസി മലയാളികള്‍ക്ക് ഇരുട്ടടി..!! സ്വദേശിവത്കരണം 27 തൊഴിൽ മേഖലകളിലേക്ക് കൂടി..!!

ഫേസ്ബുക്ക്, വാട്‌സ്ആപ്പ് പോലുള്ള സാമൂഹ്യമാധ്യമങ്ങള്‍ വഴി നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിരവധി വിവരങ്ങള്‍ പ്രചരിച്ചിരുന്നു. ഇവരെയാണ് പോലീസ് നോട്ടമിട്ടിരിക്കുന്നത്.

കേസിലെ വിവരങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. അങ്ങനെയെങ്കില്‍ ഒട്ടേറെ പേര്‍ കുടുങ്ങിയേക്കും.

സോഷ്യല്‍ മീഡിയ വഴി വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇത്തരക്കാര്‍ക്കെതിരെ ഐപിസി വകുപ്പുകള്‍ പ്രകാരവും ഐടി ആക്റ്റ് പ്രകാരവും കേസെടുക്കും.

ഫെബ്രുവരി പതിനേഴിനാണ് തൃശ്ശൂരില്‍ ഷൂംട്ടിഗ് കഴിഞ്ഞ് മടങ്ങവേ നടിയെ കാറില്‍ കടത്തിക്കൊണ്ടുപോയി ആക്രമിച്ചത്. പള്‍സര്‍ സുനി അടക്കമുള്ള പ്രതികള്‍ പോലീസ് പിടിയിലാണ്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഭാവനാത്മകമായ ഒട്ടേറെ കഥകളാണ് സോഷ്യല്‍ മീഡിയയില്‍ പരന്നത്. അന്വേഷണം സംബന്ധിച്ചും നടി ആക്രമിക്കപ്പെട്ട രീതി സംബന്ധിച്ചുമൊക്കെ നിരവധി ഊഹാപോഹങ്ങള്‍ പ്രചരിച്ചു.

നടന്‍ ദിലീപ് ഉള്‍പ്പെടെ സിനിമാ മേഖലയിലെ നിരവധി പേരെ പ്രതി ചേര്‍ത്തും പലവിധ കഥകള്‍ പ്രചരിച്ചിരുന്നു. ആലുവയിലെ ദിലീപിന്റെ വീട്ടിലെത്തി പോലീസ് ചോദ്യം ചെയ്തു എന്നതടക്കം വാര്‍ത്തകള്‍ പരന്നു.

മാത്രമല്ല നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥിനെതിരെയും വാര്‍ത്തകള്‍ വന്നു. സിദ്ധാര്‍ത്ഥിന്റെ ഫ്‌ളാറ്റില്‍ നിന്നും പ്രതികളിലൊരാളെ പിടികൂടി എന്നായിരുന്നു വാര്‍ത്ത പരന്നത്.

ദിലീപും സിദ്ധാര്‍ത്ഥും വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്ത് വന്നിരുന്നു. മാത്രമല്ല ഇത്തരം വാര്‍ത്തകളെ പോലീസും തള്ളിക്കളഞ്ഞു. അസത്യപ്രചരണങ്ങള്‍ക്കെതിരെ ദിലീപ് പരാതിയും നല്‍കിയിരുന്നു.












Click it and Unblock the Notifications