കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷിന്റെ ദിലീപ് പ്രേമം ആസൂത്രിതം? സന്ദര്‍ശിച്ച താരങ്ങളടക്കം കുടുങ്ങും, പോലീസിന്റെ വിദഗ്ധ നീക്കം

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം. ജയിലില്‍ കഴിയുന്ന ജനപ്രിയ നായകന്‍ ദിവീപിനെ കാണാന്‍ ഉത്രാടത്തിനും തിരുവോണത്തിനും സിനിമ മേഖലയിലുള്ളവരുടെ തിരക്കായിരുന്നു. ഇത് ആയുധമാക്കി തന്നെയാണ് അന്വേഷണ സംഘം വിദഗ്ധ ഇടപെടല്‍ നടത്തിയിരിക്കുന്നത്. ദിലീപിനെ കാണാന്‍ ഗണേഷ് കുമാര്‍ എംഎല്‍എ അടക്കമുള്ളവര്‍ എത്തിയത് കേസ് അട്ടിമറിക്കാനാണെന്ന് അന്വേഷണ സംഘം.

ഇക്കാര്യം ചൂണ്ടിക്കാണിച്ച് അന്വേഷണ സംഘം കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതി ഇടപെടണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ദിലീപിനെ അനുകൂലിച്ച് ഗണേഷ് കുമാര്‍ നടത്തിയ പ്രസ്താവന സാക്ഷികളെ സ്വാധീനിക്കാനാണെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഗണേഷിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സിനിമാക്കാര്‍ കൂട്ടത്തോടെ ജയിലിലെത്തിയത് സംശയകരമാണെന്നും പോലീസ് ആരോപിക്കുന്നു.

സാക്ഷികളെ സ്വാധീനിക്കാന്‍

സാക്ഷികളെ സ്വാധീനിക്കാന്‍

ഗണേഷ് കുമാര്‍ ദിലീപിനെ സന്ദര്‍ശിച്ച ശേഷം നടത്തിയ പ്രസ്താവന കേസിനെ അട്ടിമറിക്കാനാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഗണേഷിന്റെ പ്രസ്താവന സാക്ഷികളെ സ്വാധീനിക്കാനിക്കാനാണെന്നും പോലീസ് വ്യക്തമാക്കുന്നു. ഗണേഷിന്റെ സന്ദര്‍ശനം നേരത്തെ തന്നെ വിവാദമായിരുന്നു.

കോടതിയിലേക്ക്

കോടതിയിലേക്ക്

ഇക്കാര്യം ചൂണ്ടിക്കാണിച്ച് കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണ സംഘം. അങ്കമാലി കോടതിയെയാണ് സമീപിച്ചിരിക്കുന്നത്. അടിയന്തരരമായി കോടതി ഇടപെടണമെന്നാണ് ആവശ്യം.

സിനിമാക്കാരുടെ സന്ദര്‍ശനം സംശയകരം

സിനിമാക്കാരുടെ സന്ദര്‍ശനം സംശയകരം

ഗണേഷിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ സിനിമ മേഖലയില്‍ നിന്നുള്ളവരുടെ വലിയ തിരക്ക് തന്നെ അനുഭവപ്പെട്ടിരുന്നു. ഇത് സംശയകരമാണെന്നാണ് പോലീസ് പറയുന്നത്.

ദിലീപിനെ സഹായിക്കണം

ദിലീപിനെ സഹായിക്കണം

സിനിമ മേഖലയിലുള്ളവര്‍ ദിലീപിനെ സഹായിക്കണം എന്നാണ് ഗണേഷിന്റെ ആഹ്വാനം. കോടതി വിധിക്കും വരെ ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കില്ലെന്നും താന്‍ ദിലീപിനൊപ്പമാണെന്നും ഗണേഷ് പറഞ്ഞിരുന്നു.

കേസ് അട്ടിമറിക്കും

കേസ് അട്ടിമറിക്കും

ഭരണകക്ഷി എംഎല്‍എ കൂടിയായ ഗണേഷ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത് കേസ് അട്ടിമറിക്കപ്പെടുമെന്നാണ് പോലീസ് പറയുന്നത്. കൂടാതെ ഗണേഷിന്റെ സന്ദര്‍ശനം ചട്ട ലംഘനം തന്നെയാണെന്നാണ് സൂചനകള്‍.

സിനിമാക്കാര്‍ സാക്ഷികള്‍

സിനിമാക്കാര്‍ സാക്ഷികള്‍

നടിയെ ആക്രമിച്ച കേസിലെ മുഖ്യസാക്ഷികള്‍ സിനിമ മേഖലയിലുള്ളവര്‍ തന്നെയണ്. അങ്ങനെയിരിക്കെ ഗണേഷിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സിനിമാക്കാര്‍ കൂട്ടത്തോടെ ദിലീപിനെ സന്ദര്‍ശിച്ചത് സാക്ഷികളെ സ്വാധീനിച്ചതിന് തെളിവാണെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

ദിലീപിന് തിരിച്ചടി

ദിലീപിന് തിരിച്ചടി

സിനിമാക്കാര്‍ ദിലീപിനെ കൂട്ടത്തോടെ സന്ദര്‍ശിച്ചും ഗണേഷിന്റെ ദിലീപ് അനുകൂല പരാമര്‍ശവും ദിലീപിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്. ദിലീപിന് ഉന്നത സ്വാധീനമുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം ശക്തിപ്പെടാന്‍ ഇത് കാരണമാകുമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.

ജാമ്യ സാധ്യതകള്‍ മങ്ങുന്നു

ജാമ്യ സാധ്യതകള്‍ മങ്ങുന്നു

ദിലീപിന് ജാമ്യം ലഭിക്കുന്നതിനടക്കം ഇപ്പോഴത്തെ സാഹചര്യങ്ങള്‍ തടസമാകുമെന്നാണ് സൂചനകള്‍. ജാമ്യം ലഭിച്ചാല്‍ ദിലീപ് സാക്ഷികളെ സ്ാധിനിക്കുമെന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്. എന്നാല്‍ ജാമ്യം ലഭിക്കുന്നതിന് മുമ്പ് ജയിലില്‍ വച്ച് തന്നെ ദിലീപിന് അതിന് കഴിഞ്ഞിരിക്കുന്നുവെന്നാണ് പുതിയ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.

English summary
police to court on ganesh\'s comment on dileep in jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X