കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൃശ്യങ്ങളുള്ള മൊബൈല്‍ ഫോണ്‍ നശിപ്പിച്ചിട്ടില്ല!! ഇപ്പോഴുമുണ്ട്....ദിലീപ് പെട്ടു!! ജാമ്യം കിട്ടില്ല ?

ദിലീപിന്‍റെ ജാമ്യഹര്‍ജിക്കെതിരേ പോലീസ് സത്യവാങ്മൂലം നല്‍കും

  • By Sooraj
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തടയാനുള്ള ഒരുക്കത്തിലാണ് പോലീസ്. വെള്ളിയാഴ്ചയാണ് ദിലീപ് നല്‍കിയ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. അഡ്വ ബി രാമന്‍ പിള്ളയാണ് ദിലീപിനായി ഹൈക്കോടതിയില്‍ ഹാജരായത്. ഇതു രണ്ടാം തവണയാണ് ദിലീപ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നത്. നേരത്തേ അഡ്വ രാംകുമാര്‍ മുഖേന താരം ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും തള്ളപ്പെടുകയായിരുന്നു.

ഫോണ്‍ നശിപ്പിച്ചിട്ടില്ല

ഫോണ്‍ നശിപ്പിച്ചിട്ടില്ല

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ്. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പോലീസ് ഉടന്‍ സത്യവാങ്മൂലം നല്‍കും.

ദിലീപിന് തിരിച്ചടി

ദിലീപിന് തിരിച്ചടി

ജാമ്യത്തിനായി ശ്രമിക്കുന്ന ദിലീപിന് കനത്ത തിരിച്ചടിയാണ് പോലീസിന്റെ ഈ നീക്കം. നേരത്തേ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളാന്‍ കാരണം ഫോണ്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന പ്രോസിക്യൂഷന്റെ വാദമായിരുന്നു. ഫോണ്‍ നശിപ്പിക്കപ്പെട്ടെന്ന മൊഴി ചൂണ്ടിക്കാട്ടിയാണ് ഇത്തവണ ദിലീപ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

മൊബൈല്‍ ഫോണ്‍ നിര്‍ണായകം

മൊബൈല്‍ ഫോണ്‍ നിര്‍ണായകം

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ഫോണ്‍ കേസിലെ നിര്‍ണായക തെളിവാണ്. അതുകൊണ്ടു തന്നെ കേസ് ബലപ്പെടണമെങ്കില്‍ അത് ലഭിക്കേണ്ടത് പോലീസിന്റെ ആവശ്യകതയാണ്.

പോലീസിനെ കബളിപ്പിച്ച് സുനി

പോലീസിനെ കബളിപ്പിച്ച് സുനി

പോലീസ് ചോദ്യം ചെയ്തപ്പോള്‍ വ്യത്യസ്തമായ മൊഴികളാണ് സുനി നേരത്തേ നല്‍കിയത്. സുനി പറഞ്ഞ സ്ഥലങ്ങളിലെല്ലാം പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തന്റെ അഭിഭാഷകനായ പ്രതീഷ് ചാക്കോയ്ക്ക് ഫോണ്‍ കൈമാറിയെന്നാണ് സുനി അവസാനമായി മൊഴി നല്‍കിയത്.

ജാമ്യം തേടി അഭിഭാഷകന്‍

ജാമ്യം തേടി അഭിഭാഷകന്‍

കേസില്‍ പ്രതി ചേര്‍ക്കപ്പെടുമെന്ന് ഉറപ്പായതോടെ പ്രതീഷ് ചാക്കോ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിയിരുന്നു. എന്നാല്‍ ഹര്‍ജിക്കാരനെതിരേ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന് കോടതി വിലയിരുത്തി. ചോദ്യം ചെയ്യലിന് പ്രതീഷ് ചാക്കോ ഹാജരാവുകയും ചെയ്തിരുന്നു.

അറസ്റ്റ് ചെയ്ത് വിട്ടയച്ചു

അറസ്റ്റ് ചെയ്ത് വിട്ടയച്ചു

ചോദ്യം ചെയ്യലിന് ഹാജരായ പ്രതീഷ് ചാക്കോയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു. സുനി കൈമാറിയ ഫോണ്‍ കത്തിച്ചു കളഞ്ഞെന്നാണ് അഭിഭാഷകന്‍ പോലീസിനു മൊഴി നല്‍കിയത്. പ്രതീഷ് ചാക്കോയുടെ അസിസ്റ്റന്റായിരുന്ന രാജു ജോസഫും ഇതേ കാര്യം തന്നെയാണ് പോലീസിനോട് പറഞ്ഞത്

മൊഴി വിശ്വാസത്തിലെടുത്തില്ല

മൊഴി വിശ്വാസത്തിലെടുത്തില്ല

അഭിഭാഷകര്‍ നല്‍കിയ ഈ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അന്വേഷണം വഴി തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇവര്‍ ഇങ്ങനെ മൊഴി നല്‍കിയതെന്നാണ് പോലീസ് കരുതുന്നത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് തെളിവ് നശിപ്പിച്ചതിനല്ല, മറിച്ച് തെളിവ് മറച്ചുവച്ചതിനാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സത്യവാങ്മൂലം ഉടന്‍ സമര്‍പ്പിക്കും

സത്യവാങ്മൂലം ഉടന്‍ സമര്‍പ്പിക്കും

ദിലീപിന്റെ ജാമ്യാപേക്ഷയ്‌ക്കെതിരേ പോലീസ് സത്യവാങ്മൂലം തയ്യാറാക്കിയിട്ടുണ്ട്. ഇത് ഉടന്‍ സമര്‍പ്പിക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ദിലീപിന്റെ ജാമ്യം വീണ്ടും നിഷേധിക്കപ്പെടാനുള്ള കാര്യങ്ങളാണ് പോലീസ് ഇതില്‍ ചൂണ്ടിക്കാട്ടുന്നതെന്നാണ് റിപ്പോര്‍ട്ട്.

ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്

ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്

പോലീസിന്‍െ വാദങ്ങളെ ഖണ്ഡിക്കുന്ന കാര്യങ്ങളാണ് ദിലീപിന്റെ പുതിയ ജാമ്യാപേക്ഷയിലുള്ളത്. അതിനെ പ്രതിരോധിക്കാനുറച്ചാണ് പോലീസ് കോടതിയില്‍ സത്യവാങ്മൂലം നല്‍കുന്നത്.

ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞത്

ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞത്

ദിലീപിന്റെ ജാമ്യാപേക്ഷ സമര്‍പ്പിക്കുമ്പോള്‍ രണ്ടു കാര്യങ്ങളാണ് പ്രധാനമായും അഭിഭാഷകനായ രാമന്‍ പിള്ള ചൂണ്ടിക്കാട്ടിയത്. ഒന്ന് കേസിലെ നിര്‍ണായക തെളിവായ ഫോണ്‍ നശിപ്പിച്ചു കളഞ്ഞതായി അഭിഭാഷകര്‍ മൊഴി നല്‍കിയെന്നതായിരുന്നു. രണ്ടാമത്തേത് അപ്പുണ്ണിയെക്കുറിച്ചായിരുന്നു. നേരത്തേ ഒളിവിലായിരുന്ന അപ്പുണ്ണിയെ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചുവെന്നും അതിനാല്‍ ദിലീപിന് ജാമ്യം ഇനിയും നിഷേധിക്കരുതെന്നും ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടു.

അപ്പുണ്ണിക്ക് ക്ലീന്‍ചിറ്റില്ല

അപ്പുണ്ണിക്ക് ക്ലീന്‍ചിറ്റില്ല

അപ്പുണ്ണിക്ക് ക്ലീന്‍ചിറ്റില്ലെന്നാണ് പോലീസ് ഇപ്പോള്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. അപ്പുണ്ണിക്കെതിരായ അന്വേഷണം അവസാനിച്ചിട്ടില്ലെന്നും ഇതില്‍ വിശദമാക്കി.

English summary
Police to give affidavit in dileep's bail petition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X