Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലം കളക്ടറേറ്റിലെ സ്‌ഫോടനക്കേസില്‍ യുഎപിഎ ചുമത്തും...

കൊല്ലം: കൊല്ലം കളക്ട്രേറ്റ് വളപ്പിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് യുഎപിഎ നിയമം ചുമത്തിയേക്കും. ദേശീയ അന്വേഷണ ഏജന്‍സിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ ഇന്നലെ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎപിഎ വകുപ്പ് കൂടി ഉള്‍പ്പെടുത്തി അന്വേഷിക്കാന്‍ പോലീസ് ആലോചിക്കുന്നത്.

ചില സംഘടനകളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. കാക്കനാട് കളക്ടേറ്റില്‍ നടന്ന സ്‌ഫോടനത്തിന് സമാനമായ സംഭവമാണിതെന്നാണ് പോലീസ് പറയുന്നു. കൊല്ലം കളക്ടറേറ്റിലെ സിസി ടിവി ക്യാമറകള്‍ കേടായതിനാല്‍ പോലീസിന് കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തെ തുടര്‍ന്ന് ഉണ്ടായ വിവാദങ്ങളില്‍ കളക്ടറേറ്റിലെ സിസി ടിവി ക്യാമറകള്‍ പ്രവര്‍ത്തന പ്രവര്‍ത്തനരഹിതമല്ലെന്ന് കണ്ടെത്തിയിരുന്നു.

Kollam Bomb blast

എന്നാല്‍ അന്നത്തെ വിവാദത്തിനു ശേഷം ക്യാമറകള്‍ നന്നാക്കുന്നതിന് കെല്‍ട്രോണിന് നിര്‍ദ്ദേശം നല്‍കിയിരുന്നെന്നാണ് കളക്ട്രേറ്റിലെ അധികൃതര്‍ പറയുന്നത്. ഈ വാദം കെല്‍ട്രോണ്‍ തള്ളിയിട്ടുണ്ട്.കളക്ടറേറ്റിലെ ക്യാമറകള്‍ കേടാണെന്ന് അറിഞ്ഞിട്ടും അത് പ്രവര്‍ത്തന സജ്ജമാക്കാതിരുന്നത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് അന്വേഷണ സംഘം കുറ്റപ്പെടുത്തുന്നു. എന്‍ഐഎ സംഘം കളക്ടറേറ്റിലെത്തി ഹാര്‍ഡിസ്കുകള്‍ പരിശോധിച്ചുവെങ്കിലും അക്രമികളെ സംബന്ധിച്ച തെളിവുകളൊന്നും ലഭിച്ചില്ല.

കളക്ടേറ്റ് വളപ്പിനുള്ളിലെ കോടതിക്കു മുന്നില്‍ കിടന്ന തൊഴില്‍ വകുപ്പിന്റെ ജീപ്പിലാണ് സ്‌ഫോടക വസ്തുക്കള്‍ വച്ചിരുന്നത്. ജീപ്പ് പൊട്ടിത്തെറിച്ച് കോടതി ജീവനക്കാരന് പരിക്കേറ്റിരുന്നു. പാറമടകളില്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തു ഉപയോഗിച്ച് നിര്‍മ്മിച്ച സ്റ്റീല്‍ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സ്‌ഫോടനം ആസൂത്രിതമാണെന്നാണ് പോലീസ് ഉറപ്പിച്ചു പറയുന്നത്. ഉഗ്ര സ്‌ഫോടനാണ് അക്രമികള്‍ ലക്ഷ്യമിട്ടതെന്നും ആസൂത്രിതമായി നടത്തിയ സ്‌ഫോടനമാണ് നടന്നതെന്നും ഐജി മനോജ് എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു. ഡിആര്‍എച്ച്എം, എന്‍ഡിഎഫ് പോലുള്ള സംഘടനകളെ പോലീസ് കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+