Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവനടിയുടെ പരാതി, സംവിധായകനെതിരെയുള്ള കുരുക്ക് മുറുകുന്നു..സെന്‍സര്‍ കോപ്പി പരിശോധിക്കും !!

നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹണിബീ 2 ന്‍റെ സെന്‍സര്‍ കോപ്പി പോലീസ് പരിശോധിക്കുന്നത്.

കൊച്ചി: സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരായ കേസില്‍ സിനിമയുടെ സെന്‍സര്‍ കോപ്പി പരിശോധിക്കാന്‍ തീരുമാനിച്ചു. ഹണിബീ2 സിനിമയുടെ സെന്‍സര്‍ ചെയ്യാത്ത കോപ്പിയാണ് പോലീസ് പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചാണ് സിനിമ പൂര്‍ത്തീകരിച്ചതെന്ന് നടി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സെന്‍സര്‍ കോപ്പി പരിശോധിക്കുന്നത്.

ലാലിന്റെ മകനും സംവിധായകനുമായ ജീന്‍ പോള്‍ ലാലിനെതിരെയാണ് യുവനടി പരാതി നല്‍കിയത്. സിനിമയുടെ ചിത്രീകരണത്തിനിടെ നടിയോട് മോശമായി സംസാരിച്ചുവെന്ന പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നടന്‍ ശ്രീനാഥ് ഭാസിയും കേസില്‍ ഉള്‍പ്പെട്ടിരുന്നു.

ഹണിബീ2 സെന്‍സര്‍ കോപ്പി പരിശോധിക്കും

ഹണിബീ2 സെന്‍സര്‍ കോപ്പി പരിശോധിക്കും

തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചാണ് സിനിമ പൂര്‍ത്തീകരിച്ചതെന്ന് കാണിച്ച് നടി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സിനിമയുടെ സെന്‍സര്‍ കോപ്പി പരിശോധിക്കാന്‍ തീരുമാനിച്ചത്.

നടിയുടെ മൊഴി രേഖപ്പെടുത്തി

നടിയുടെ മൊഴി രേഖപ്പെടുത്തി

സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരായ പരാതിയില്‍ നടിയുടെ വിശദമായ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. തന്റേതെന്ന വിധത്തില്‍ മറ്റാരുടെയോ ശരീരഭാഗങ്ങള്‍ സിനിമയിലുണ്ടെന്ന് നടി പരാതിപ്പെട്ടിരുന്നു.

 മോശമായി പെരുമാറിയതിന് കേസെടുത്തു

മോശമായി പെരുമാറിയതിന് കേസെടുത്തു

ഹണിബീ 2 സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയില്‍ സംവിധായകനായ ജീന്‍ പോള്‍ ലാലും മറ്റുള്ളവരും ലൈംഗികച്ചുവയോടെ പെരുമാറിയെന്ന് കാണിച്ച് നടി പരാതി നല്‍കിയിരുന്നു. സംവിധായകനുള്‍പ്പടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

വിയോജിപ്പ് അറിയിച്ച രംഗം ഡ്യൂപ്പിനെ വെച്ച് പൂര്‍ത്തിയാക്കി

വിയോജിപ്പ് അറിയിച്ച രംഗം ഡ്യൂപ്പിനെ വെച്ച് പൂര്‍ത്തിയാക്കി

കൊച്ചിയിലെ റമദ ഹോട്ടലിലെ ചിത്രീകരണത്തിനിടയിലാണ് സംവിധായകന്‍ നടിയോട് മോശമായി പെരുമാറിയത്. വിമാനത്തില്‍ വന്നിറങ്ങുന്ന രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. എന്നാല്‍ സഹസംവിധായകന്‍ അശ്ലീലച്ചുവയോടെ സംസാരിച്ചതിനെത്തുടര്‍ന്ന് നടി വിയോജിപ്പ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്യൂപ്പിനെ വെച്ചാണ് ആ രംഗം പൂര്‍ത്തിയാക്കിയതെന്ന് നടി നല്‍കിയ മൊഴിയില്‍ പറയുന്നു.

ജീന്‍ പോളിനെ ചോദ്യം ചെയ്യും

ജീന്‍ പോളിനെ ചോദ്യം ചെയ്യും

നടി നല്‍കിയ പരാതിയെത്തുടര്‍ന്ന് സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. പരാതിക്കാരിയുടെ വിശദമായ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

മൊഴി പരിശോധിച്ച ശേഷം

മൊഴി പരിശോധിച്ച ശേഷം

പരാതിക്കാരി നല്‍കിയ മൊഴി വിശദമായി പരിശോധിച്ചതിന് ശേഷമാണ് സംവിധായകനെ ചോദ്യം ചെയ്യുക. സീന്‍ സഹിതം സിനിമയെക്കുറിച്ച് പൂര്‍ണ്ണ വിവരങ്ങള്‍ നടി നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+