Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യ പലതും മറയ്ക്കുന്നു ? ആ മറുപടിയാണ് കാരണം...വീണ്ടും മൊഴിയെടുക്കും!!

പല ചോദ്യങ്ങള്‍ക്കും അറിയില്ലെന്നായിരുന്നു നടിയുടെ മറുപടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലുള്ള ദിലീപിന്റെ ഭാര്യയായ കാവ്യാ മാധവനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. ചൊവ്വാഴ്ച കാവ്യയെ ആറു മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തിരുന്നു. ആലുവയിലുള്ള ദിലീപിന്റെ വീട്ടിലെത്തിയാണ് പോലീസ് മൊഴിയെടുത്തത്. രാവിലെ 11 മണിക്കു തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകീട്ട് അഞ്ചു മണിക്കാണ് അവസാനിച്ചത്. ആലുവയിലെ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിനായി ഹാജരാവാന്‍ അസൗരകര്യമുണ്ടെന്ന് കാവ്യ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് ദിലീപിന്റെ വീട്ടിലെത്തിയത്. കാവ്യയെ ചോദ്യം ചെയ്യുമ്പോള്‍ അമ്മ ശ്യാമളയും ഒപ്പമുണ്ടായിരുന്നു.

വീണ്ടും ചോദ്യം ചെയ്യും

വീണ്ടും ചോദ്യം ചെയ്യും

കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച രേഖപ്പെടുത്തിയ താരത്തിന്റെ മൊഴി അന്വേഷണസംഘം വിശകലനം ചെയ്യുകയാണ്.

 അറിയില്ലെന്ന് ആവര്‍ത്തിച്ച് കാവ്യ

അറിയില്ലെന്ന് ആവര്‍ത്തിച്ച് കാവ്യ

പോലീസിന്‍റെ പല ചോദ്യങ്ങള്‍ക്കും അറിയില്ലെന്നായിരുന്നു കാവ്യയുടെ മറുപടി. ഇതില്‍ വ്യക്തത വരുത്തുകയാണ് പോലീസിന്‍റെ ലക്ഷ്യം. അതിനായി വീണ്ടും നടിയെ ചോദ്യം ചെയ്യേണ്ടിവരുമെന്ന് പോലീസ് പറയുന്നു.

വീണ്ടും വിളിപ്പിക്കും

വീണ്ടും വിളിപ്പിക്കും

കാവ്യ പറഞ്ഞ കാര്യങ്ങളില്‍ പലതിലും അവ്യക്തതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുള്ളത്. ആവശ്യമുണ്ടെങ്കില്‍ നടിയെ വീണ്ടും വിളിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.

അറിയില്ല

അറിയില്ല

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് തനിക്കൊന്നും അറിയില്ലെന്നാണ് ചോദ്യം ചെയ്യലില്‍ കാവ്യ പറഞ്ഞതെന്നാണ് വിവരം. അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി സന്ധ്യ നേരിട്ടെത്തിയാണ് കാവ്യയെ ചോദ്യം ചെയ്തത്.

ദിലീപ് നിരപരാധി

ദിലീപ് നിരപരാധി

കേസില്‍ ഇപ്പോള്‍ ജയിലിലുള്ള ദിലീപ് നിരപരാധിയാണെന്നും കാവ്യ പോലീസിനെ അറിയിച്ചു. പോലീസ് ഇക്കാര്യം ആവര്‍ത്തിച്ചു ചോദിച്ചപ്പോഴും അവര്‍ ഇതു തന്നെയാണ് പറഞ്ഞത്.

പള്‍സര്‍ സുനിയെ അറിയില്ല

പള്‍സര്‍ സുനിയെ അറിയില്ല

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്നാണ് കാവ്യ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. ലക്ഷ്യയെന്ന തന്റെ സ്ഥാപനത്തില്‍ അയാള്‍ വന്നതായി അറിയില്ലെന്നും കണ്ടിട്ടില്ലെന്നും കാവ്യ പറഞ്ഞു.

ഇതില്‍ വ്യക്തത വേണം

ഇതില്‍ വ്യക്തത വേണം

സുനിയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നുമുള്ള കാവ്യയുടെ മൊഴിയിലാണ് പോലീസിന് വ്യക്തത വരുത്താനുള്ളത്. കാരണം താന്‍ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് താന്‍ ലക്ഷ്യയില്‍ ഏല്‍പ്പിച്ചതായി സുനി നേരത്തേ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞു ?

സിസിടിവി ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞു ?

സുനി ലക്ഷ്യയില്‍ വന്ന ദിവസത്തെയും അതിന് അടുത്തുള്ള ദിവസങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായും പോലീസ് സംശയിക്കുന്നുണ്ട്. ഇതേക്കുറിച്ചും പോലീസിന് വ്യക്തത വരുത്തേണ്ടതുണ്ട്.

ലൊക്കേഷനിലും കണ്ടിട്ടില്ല

ലൊക്കേഷനിലും കണ്ടിട്ടില്ല

ലക്ഷ്യയില്‍ വന്നതു കണ്ടിട്ടില്ലെന്നു മാത്രമല്ല നേരത്തേ ഏതെങ്കിലും സിനിമയുടെ ലൊക്കേഷനില്‍ വച്ചു സുനിയെ കണ്ടിട്ടുണ്ടോയെന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു കാവ്യ പോലീസിനോട് പറഞ്ഞത്

ദിലീപിന്റെ പെരുമാറ്റത്തെക്കുറിച്ച് ചോദിച്ചു

ദിലീപിന്റെ പെരുമാറ്റത്തെക്കുറിച്ച് ചോദിച്ചു

നടിയെ ആക്രമിക്കപ്പെട്ട ഫെബ്രുവരി 17, 18 തിയ്യതികളില്‍ ദിലീപിന്റെ പെരുമാറ്റത്തില്‍ എന്തെങ്കിലും മാറ്റമുണ്ടെന്ന് തോന്നിയിരുന്നോയെന്നും പോലീസ് കാവ്യയോട് ചോദിച്ചതായാണ് വിവരം. എന്നാല്‍ തനിക്ക് ഒന്നും തോന്നിയില്ലെന്നായിരുന്നു കാവ്യയുടെ മറുപടി.

പലപ്പോഴും വിതുമ്പി

പലപ്പോഴും വിതുമ്പി

പോലീസിന്റെ ചോദ്യം ചെയ്യലില്‍ പലപ്പോഴും കാവ്യ വിതുമ്പുന്നുണ്ടായിരുന്നു. ചോദ്യം ചെയ്യുമ്പോള്‍ അമ്മ ശ്യാമളയും കാവ്യക്കൊപ്പമുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+