അമേരിക്കയില്‍ സംഭവിച്ചത്...ദിലീപിനൊപ്പം പോയവര്‍ കുടുങ്ങും!! ഉടന്‍ ചോദ്യം ചെയ്തേക്കും!!
റിമി ടോമിയോട് പോലീസ് വിവരങ്ങള്‍ ചോദിച്ചിരുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. ദിലീപ് അടുത്തിടെ പങ്കെടുത്ത അമേരിക്കന്‍ ഷോയില്‍ ഉണ്ടായിരുന്നവരുടെയെല്ലാം മൊഴിയെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചതായാണ് വിവരം. ദിലീപിനൊപ്പം അമേരിക്കന്‍ ഷോയിലുണ്ടായിരുന്ന ഗായികയും നടിയുമായ റിമി ടോമിയെ പോലീസ് ഫോണിലൂടെ ചോദ്യം ചെയ്തു കഴിഞ്ഞു. ഇതിനു പിന്നാലെയാണ് ഇന്ന് അമേരിക്കന്‍ ഷോയിലുണ്ടായിരുന്ന മറ്റുള്ളവരെയും ചോദ്യം ചെയ്യാന്‍ പോലീസ് ആലോചിക്കുന്നത്. വിവാഹശേഷം ദിലീപും കാവ്യാ മാധവനും ആദ്യമായി ഒരുമിച്ച പങ്കെടുത്ത സ്റ്റേജ് ഷോ കൂടിയായിരുന്നു അമേരിക്കയിലേത്.

അവരെയും ചോദ്യം ചെയ്യും
സിനിമാമേഖലയിലെ തന്നെ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പോലീസ്. ഇതിന്റെ ഭാഗമായാണ് അമേരിക്കന്‍ ഷോയില്‍ പങ്കെടുത്തവരുടെ മുഴുവന്‍ മൊഴിയെടുക്കുന്നത്.

ദിലീപ് നയിച്ചു
ദിലീപാണ് അമേരിക്കയില്‍ പോയ സംഘത്തെ നയിച്ചത്. ദിലീപ്, കാവ്യ എന്നിവരെക്കൂടാതെ ഇരുവരുടെയും അടുത്ത സുഹൃത്തായ റിമി ടോമി, യുവനടി നമിത പ്രമോദ്, നാദിര്‍ഷാ, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുബി സുരേഷ് കൊല്ലം സുധി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ആകെ 26 കലാകാരന്‍മാരാണ് ഷോയുടെ ഭാഗമായത്.

ഒരു മാസം നീണ്ടുനിന്നു
ദിലീപിന്റെ അമേരിക്കന്‍ ഷോ ഒരു മാസത്തോളം നീണ്ടുനിന്നു. അമേരിക്കയിലെ പ്രധാന നഗരങ്ങളില്‍ സംഘം കലാപരിപാടികള്‍ അവതരിപ്പിച്ചു. അമേരിക്കയിലും കാനഡയിലുമടക്കം 15 വേദികളില്‍ ദിലീപും സംഘവും പരിപാടികള്‍ അവതരിപ്പിച്ചു.

പലരെയും ചോദ്യം ചെയ്തു
അന്ന് അമേരിക്കന്‍ ഷോയിലുണ്ടായിരുന്ന കാവ്യ, ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ, കോമഡി താരം ധര്‍ജമന്‍ എന്നിവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇനി മറ്റുള്ളവരെക്കൂടി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.

റിമിയോട് ചോദിച്ചത്
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പോലീസ് റിമിയോട് ഫോണിലൂടെ ചോദിച്ചു. നടയെ ആക്രമിച്ച സംഭവം അറിഞ്ഞത് എപ്പോഴാണെന്നും എങ്ങനെയാണെന്നും പോലീസ് ചോദിച്ചുവെന്നാണ് വിവരം.

നടിയുമായി സൗഹൃദമുണ്ടായിരുന്നു
ആക്രമിക്കപ്പെട്ട നടിയുമായി റിമിക്ക് മുമ്പ് വളരെയടുത്ത സൗഹൃദമുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ ഇവര്‍ തമ്മില്‍ അകലുകയായിരുന്നു. ഇതേക്കുറിച്ചും പോലീസ് റിമിയോട് ചോദിച്ചെന്നാണ് സൂചന.

സാമ്പത്തിക ഇടപാടുകള്‍
ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പോലീസ് റിമിയോട് ചോദിച്ചു. കൂടാതെ താരവുമായി ഭൂമി ഇടപാടുകള്‍ ഉണ്ടായിരുന്നോയെന്നും പോലീസ് ചോദിച്ചെന്നാണ് വിവരം.

മൊഴികളില്‍ പൊരുത്തക്കേട്
റിമി പറഞ്ഞ പല കാര്യങ്ങളിലും പൊരുത്തക്കേടുകളുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വീണ്ടും ചോദ്യം ചെയ്യാനും പോലീസ് ആലോചിക്കുന്നുണ്ട്. വിദേശത്തേക്കേു പോവരുതെന്ന് റിമിയോട് പോലീസ് നിര്‍ദേശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

കാവ്യയെയും വീണ്ടും ചോദ്യം ചെയ്യും
കേസുമായി ബന്ധപ്പെട്ട് കാവ്യയെയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. ചൊവ്വാഴ്ച ആറു മണിക്കൂറോളം ആലുവയിലെ വീട്ടിലെത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പല കാര്യങ്ങളിലും അറിയില്ലെന്നായിരുന്നു കാവ്യയുടെ മറുപടി. ഇതില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് ആലോചിക്കുന്നത്.

അമ്മയെയും ചോദ്യം ചെയ്തു
കാവ്യയെ മാത്രമല്ല അമ്മ ശ്യാമളയെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളിലും പൊരുത്തക്കേടുകളുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശ്യാമളയെയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.












Click it and Unblock the Notifications