2013ല്‍ കൊച്ചിയിലെ ഹോട്ടലില്‍ നടന്നത്...ദൃക്‌സാക്ഷികളെയും ഇടപെട്ടവരെയും ചോദ്യം ചെയ്യും!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമാമേഖലയിലെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. ദിലീപിന്റെ ഭാര്യ കാവ്യ മാധവനടക്കം സിനിമാ മേഖലയിലെ പവരെയും ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ദിലീപുമായി അടുപ്പമുള്ളവരെയാണ് പ്രധാനമായും ചോദ്യം ചെയ്യുക. അതിനിടെ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. കേസില്‍ ഇയാളെയും പ്രതിയാക്കുമെന്ന് ഉറപ്പായിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയില്‍ അപ്പുണ്ണിയും പങ്കുണ്ടെന്നു പോലീസിനു തെളിവുകള്‍ ലഭിച്ചിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം ഇയാള്‍ ഒളിവിലാണ്.

നിന്നോടാരാ പറഞ്ഞത് ചാനലുകാരോട് ആവശ്യമില്ലാത്തത് പറയാന്‍!! ദിലീപിന്റെ ശകാരം!! പറഞ്ഞത്....

കൂടുതല്‍ പേരെ ചോദ്യം ചെയ്യും

കൂടുതല്‍ പേരെ ചോദ്യം ചെയ്യും

ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സിനിമാമേഖലയിലുള്ളവരെയാണ് പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനു വേണ്ടിയാണിത്.

ദിലീപ് സഹകരിക്കുന്നില്ല

ദിലീപ് സഹകരിക്കുന്നില്ല

ചോദ്യം ചെയ്യലിനോട് ദിലീപ് സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഇതേ തുടര്‍ന്നാണ് കാവ്യയെയും നാദിര്‍ഷായെയും മറ്റു ചിലരെയും ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറെടുക്കുന്നത്.

 2013ലെ സംഭവം

2013ലെ സംഭവം

2013ല്‍ താര സംഘടനയായ അമ്മയുടെ റിഹേഴ്‌സലിനിടെ അബാദ് പ്ലാസയില്‍ വച്ച് ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ വാക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. അന്ന് അവിടെ ഈ തര്‍ക്കത്തിനു സാക്ഷിയായവരെയും ഇടപെട്ടവരെയുമാണ് പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

നാദിര്‍ഷായെ ഉടന്‍ ചോദ്യം ചെയ്യും

നാദിര്‍ഷായെ ഉടന്‍ ചോദ്യം ചെയ്യും

ദിലീപിന്റെ സുഹൃത്തായ നാദിര്‍ഷായെ അടുത്ത ദിവസം തന്നെ പോലീസ് ചോദ്യം ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. നേരത്തേ ദിലീപിനെയും നാദിര്‍ഷായെയും 13 മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തിരുന്നു. ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യലിനു വിളിപ്പിക്കുന്നത്.

അപ്പുണ്ണിയും പ്രതിയാവും

അപ്പുണ്ണിയും പ്രതിയാവും

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും കേസില്‍ പ്രതിയാവുമെന്നാണ് പോലീസ് പറയുന്നത്. ഗൂഡാലോചനയില്‍ ഇയാളും പങ്കെടുത്തിട്ടുണ്ടെന്ന് പോലീസിനു തെളിവ് ലഭിച്ചു കഴിഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസി തീരുമാനിച്ചിട്ടുണ്ട്. പക്ഷെ ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം അപ്പുണ്ണി ഒളിവിലാണ്.

ഒളിവില്‍പ്പോവാന്‍ കാരണം

ഒളിവില്‍പ്പോവാന്‍ കാരണം

ദിലീപിനൊപ്പം ഇരുത്തി ചോദ്യം ചെയ്യുന്നത് ഒഴിവാക്കാനാണ് അപ്പുണ്ണി ഒളിവില്‍ പോയതെന്നാണ് പോലീസ് സംശയിക്കുന്നത്. നേരത്തേ ജയിലില്‍ കേസിലെ മുഖ്യപ്രതിയായ സുനില്‍ നിരന്തരം വിളിച്ചത് അപ്പുണ്ണിയെയായിരുന്നു. സുനിലുമായി ഇയാള്‍ കൂടിക്കാഴ്ച നടത്തിയതിനും പോലീസിന്റെ പക്കല്‍ തെളിവുണ്ട്.

ദിലീപിന്റെ കസ്റ്റഡി ഇന്ന് തീരും

ദിലീപിന്റെ കസ്റ്റഡി ഇന്ന് തീരും

ദിലീപിന്റെ കസ്റ്റഡി കാലാവധി ഇന്നു വൈകീട്ട് അഞ്ചു മണിക്ക് അവസാനിക്കും. ദിലീപ് നല്‍കിയ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കുന്നുണ്ട്.

English summary
Police to interrogate more film artists
Please Wait while comments are loading...