Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജുവാര്യര്‍ ദിലീപുമായി പിരിയാന്‍ കാരണം ആദ്യവിവാഹമോ..?? ദിലീപിന് രക്ഷപ്പെടാന്‍ കച്ചിത്തുരുമ്പ്..!!

കൊച്ചി: നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ പുറത്ത് വരുന്ന വിവരങ്ങള്‍ സിനിമാ കഥകളേക്കാള്‍ വിചിത്രവും അപ്രതീക്ഷിതവുമാണ്. ദിലീപ് എന്ന വ്യക്തി എത്ര വിവാഹം ചെയ്തു എന്നത് ആര്‍ക്കും വിഷയമാകേണ്ടതില്ല. എന്നാല്‍ ഈ കേസില്‍ നടിയെ ആക്രമിക്കാനുള്ള കാരണം വ്യക്തിപരമായ പ്രശ്‌നങ്ങളാണ് എന്നുള്ളത് കൊണ്ട് നടന്റെ വ്യക്തിജീവിതം പോലീസിന് പരിശോധിക്കേണ്ടതുണ്ട്. മഞ്ജു വാര്യരും ഒരുമിച്ചുള്ള കുടുംബജീവിതം തകര്‍ന്നതിന് പിന്നിലുള്ള കാരണമാണ് കേസില്‍ ദിലീപിനെ പ്രതി ചേർക്കാൻ പോലീസിന് മുന്നിലുള്ളത്. ഈ കാരണത്തിന് ബലം കുറഞ്ഞാൽ ദിലീപിനത് പിടിവള്ളിയാകും.

ഗൂഢാലോചനാ വാദം

ഗൂഢാലോചനാ വാദം

ആദ്യം ദിലീപിന്റെ അടുത്ത സുഹൃത്ത് ആയിരുന്ന നടിയെ ക്രൂരമായി ആക്രമിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുക്കാനുള്ള കാരണം കുടുംബ ജീവിതം തകര്‍ക്കാന്‍ കൂട്ടുനിന്നു എന്നതാണെന്നാണ് പോലീസ് പറയുന്നത്. ഈ വാദം തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കുകയുള്ളൂ.

കോടതിയെ ബോധ്യപ്പെടുത്തണം

കോടതിയെ ബോധ്യപ്പെടുത്തണം

നടിയോട് അത്രയധികം ശത്രുത ദിലീപിന് ഉണ്ടായിരുന്നു എന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ അന്വേഷണ സംഘത്തിന് കഴിയണം. അല്ല എങ്കില്‍ ഗൂഢാലോചനക്കുറ്റത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിന് ഊരിപ്പോരാന്‍ എളുപ്പമാണ്.

കാവ്യയുമായുള്ള അടുപ്പം

കാവ്യയുമായുള്ള അടുപ്പം

മഞ്ജു വാര്യര്‍ക്കൊപ്പം കഴിയുന്ന നേരത്ത് ദിലീപിന് കാവ്യ മാധവനുമായി ഉണ്ടായിരുന്ന അടുപ്പം നടിക്ക് അറിയാമായിരുന്നു. ഈ വിവരം നടി തന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ മഞ്ജു വാര്യരെ അറിയിക്കുകയും ചെയ്തിരുന്നുവെന്ന് വാർത്തകൾ ഉണ്ടായിരുന്നു

നടിയോട് ശത്രുത

നടിയോട് ശത്രുത

ഇതോടെ ദിലീപിന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും മഞ്ജു വാര്യരുമൊത്തുള്ള വിവാഹജീവിതം അവസാനിക്കുകയും ചെയ്തിരുന്നു. ഇത് നടിയോട് ദിലീപിന് കടുത്ത ശത്രുതയുണ്ടാക്കുകയും പ്രതികാരമായി ക്വട്ടേഷന്‍ നല്‍കുകയും ചെയ്തുവെന്നാണ് പോലീസിന് തെളിയിക്കേണ്ടത്.

മഞ്ജു രണ്ടാം ഭാര്യ

മഞ്ജു രണ്ടാം ഭാര്യ

അതിനിടയിലേക്കാണ് പുതിയ ഒരു കഥാപാത്രം കൂടി കടന്ന് വന്നിരിക്കുന്നത്. മഞ്ജുവിനും മുന്‍പ് ദിലീപ് വിവാഹം ചെയ്തിരുന്നു എന്ന വിവരമാണ് മാധ്യമങ്ങള്‍ പോലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് കേസിനെ എത്തരത്തില്‍ ബാധിക്കും എന്നാണിനി അറിയേണ്ടത്.

ആദ്യഭാര്യ കാരണമായോ

ആദ്യഭാര്യ കാരണമായോ

ഇപ്പോള്‍ ഗള്‍ഫില്‍ ഉണ്ടെന്ന് പറയപ്പെടുന്ന ദിലീപിന്റെ ആദ്യ ഭാര്യ, മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനുള്ള കാരണം ആയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വിവരം അറിഞ്ഞത് കൊണ്ട് കൂടിയാണോ മഞ്ജു വിവാഹമോചനത്തിന് ഒരുങ്ങിയത് എന്ന സംശയമാണ് പോലീസിന് മുന്നിലുള്ളത്.

പോലീസ് വാദം ദുർബലമാവും

പോലീസ് വാദം ദുർബലമാവും

അങ്ങനെയെങ്കില്‍ ദിലീപിനെതിരെ ഉള്ള പോലീസിന്റെ വാദങ്ങള്‍ക്ക് ബലം പോരാതെ വരും. കാരണം കേസില്‍ ദിലീപിനെ കുടുക്കാനുള്ള ശക്തമായ കണ്ണിയായ വ്യക്തിപരമായ ശത്രുത എന്ന വാദത്തിന് ഉറപ്പ് കുറയും.

ആദ്യവിവാഹം വില്ലനായോ

ആദ്യവിവാഹം വില്ലനായോ

വിവാഹം ബന്ധം വേര്‍പ്പെടാന്‍ കാവ്യയുമായുള്ള ബന്ധത്തിന് പുറമേ ആദ്യ വിവാഹവും വില്ലനായിട്ടുണ്ടെങ്കില്‍ നടിയോട് മാത്രമായി ദിലീപിന് ശത്രുത തോന്നേണ്ട കാര്യമില്ല എന്ന വാദം ഉയര്‍ന്ന് വരും. ഇത് കേസില്‍ ദിലീപിന് രക്ഷയാവാനും മതി.

സാമ്പത്തിക ഇടപാടുകൾ

സാമ്പത്തിക ഇടപാടുകൾ

ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് ക്വട്ടേഷന്‍ എന്നുമൊക്കെ ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാലിത് തെളിയിക്കാനുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല.

ഇടപാടുകളില്ലെന്ന് നടി

ഇടപാടുകളില്ലെന്ന് നടി

ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ ഒന്നും ഇല്ല എന്ന് ആക്രമണത്തിന് ഇരയായ നടി തന്നെ വ്യക്തമാക്കിയിട്ടുളളതാണ്. ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചതില്‍ നിന്നും പോലീസിനും അത്തരമൊരു ബന്ധം കണ്ടെത്താനായിട്ടില്ല.

ദിലീപിന് കച്ചിത്തുരുമ്പ്

ദിലീപിന് കച്ചിത്തുരുമ്പ്

അതുകൊണ്ട് തന്നെ കേസില്‍ പോലീസിന്റെ പ്രധാന വെല്ലുവിളി കുടുംബജീവിതം തകര്‍ത്തതിന് നടിയോടുള്ള ശത്രുത ആയിരുന്നു ക്വട്ടേഷന് പിന്നില്‍ എന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതിനുള്ള തെളിവുകള്‍ ശേഖരിക്കുക എന്നതാണ്. ആദ്യവിവാഹം കൂടി കാരണമായി എങ്കില്‍ ദിലീപിനത് കച്ചിത്തുരുമ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+