• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജയറാമും ഗണേഷും ദിലീപിന് കൊടുത്തത് എട്ടിന്റെ പണി.. എല്ലാം നിയമവിരുദ്ധം.. പോലീസ് കട്ടക്കലിപ്പില്‍!

  • By Anamika

കൊച്ചി: ദിലീപിന് പിന്തുണ പ്രഖ്യാപിക്കാന്‍ എന്ന പേരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആലുവ സബ് ജയിലിലേക്ക് സിനിമാ താരങ്ങളുടെ ഒഴുക്കാണ്. ജയറാാ മുതല്‍ നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍ വരെ ദിലീപിനെ കാണാനെത്തി. എന്നാല്‍ ഇനിയും ദിലീപിനെ ചെന്ന് കാണാനും പിന്തുണ അറിയിക്കാനും സിനിമാക്കാര്‍ക്ക് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. കാരണം പോലീസ് കട്ട കലിപ്പിലാണ്.

നാദിർഷയെ പോലീസ് പൂട്ടും.. സിനിമാക്കാരുടേത് വെറും നാടകം.. പോലീസ് ഉറച്ച് തന്നെ!

നാദിർഷയുടെ അറസ്റ്റ് തടയാനാവില്ല! ഹൈക്കോടതി കൈവിട്ടു.. ദിലീപിനൊപ്പം സുഹൃത്തും അഴിക്കുള്ളിലേക്കോ?

സിനിമാക്കാരുടെ ഒഴുക്ക്

സിനിമാക്കാരുടെ ഒഴുക്ക്

തിരുവോണ നാള്‍ മുതലിങ്ങോട്ട് ആലുവ സബ് ജയിലില്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകരുടെ ഒഴുക്കാണ്. സിനിമാ നടന്‍മാര്‍ തൊട്ട് നിര്‍മ്മാതാക്കള്‍ വരെ ചെറുതും വലുതുമായ സിനിമാക്കാര്‍ ദിലീപിന്റെ ദുഖം പങ്കിടാനെത്തിയിരുന്നു. ഇ്‌പ്പോഴും അത് തുടരുന്നു

പോലീസ് കലിപ്പിലാണ്

പോലീസ് കലിപ്പിലാണ്

ഇതിന് തടയിടാന്‍ തന്നെയാണ് പോലീസിന്റെ തീരുമാനം. ദിലീപ് അറിയപ്പെടുന്ന ഒരു സിനിമാ താരമാണ് എന്നതിന്റെ പേരില്‍ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്താനാവില്ല എന്നാണ് പോലീസ് നിലപാട്. പോലീസ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്

സന്ദർശകരെ കുറയ്ക്കണം

സന്ദർശകരെ കുറയ്ക്കണം

ദിലീപിനെ ജയിലില്‍ കാണാനെത്തുന്ന സന്ദര്‍ശകരുടെ എണ്ണം പരിമിതപ്പെടുത്തണം എന്ന ആവശ്യമുന്നയിച്ചാണ് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കുക. സിനിമാതാരങ്ങളുടെ സന്ദര്‍ശനം പലപ്പോഴും ജയില്‍ച്ചട്ടങ്ങള്‍ ലംഘിച്ച് കൊണ്ടുള്ളതാണ് എന്നും പോലീസ് ചൂണ്ടിക്കാണിക്കും

ചിലവഴിക്കുന്നത് മണിക്കൂറുകൾ

ചിലവഴിക്കുന്നത് മണിക്കൂറുകൾ

ജയിലിലെ നിയമം അനുസരിച്ച് സന്ദര്‍ശകര്‍ക്ക് തടവുകാരെ കാണാനുള്ള സമയം വെറും അരമണിക്കൂര്‍ മാത്രമാണ്. എന്നാല്‍ പല സിനിമാക്കാരും ദിലീപിനൊപ്പം ജയിലില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നു എന്നാണ് ആക്ഷേപം

ഗണേഷിന്റെ വരവ്

ഗണേഷിന്റെ വരവ്

ജനപ്രതിനിധി കൂടിയായ ഗണേഷ് കുമാര്‍ എംഎല്‍എ ദിലീപിനൊപ്പം ഒരു മണിക്കൂറോളമാണ് ജയിലില്‍ ചിലവഴിച്ചത്. മാത്രമല്ല താന്‍ ദിലീപിനൊപ്പമാണെന്നും എല്ലാ സിനിമാക്കാരും ദിലീപിനെ പിന്തുണയ്ക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു

പ്രത്യേക പരിഗണന

പ്രത്യേക പരിഗണന

ജയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ എംഎല്‍എമാര്‍ക്ക് പ്രത്യേക പരിഗണന ജയില്‍ച്ചട്ടം അനുവദിക്കുന്നുണ്ട്. എന്നാല്‍ ഗണേഷ് കുമാര്‍ കൊല്ലം ജില്ലയിലെ പത്തനാപുരത്തെ എംഎല്‍എയാണ്. എന്നിട്ടും പ്രത്യേക പരിഗണന നല്‍കിയെന്നും പോലീസ് ആരോപിക്കുന്നു.

സൂപ്രണ്ടും പെട്ടു

സൂപ്രണ്ടും പെട്ടു

ഇക്കാര്യങ്ങളെല്ലാം പോലീസ് കോടതിയെ അറിയിക്കും. മാത്രമല്ല അവധി ദിനങ്ങളില്‍ പോലും ദിലീപിനെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയ ജയില്‍ സൂപ്രണ്ടും കുരുക്കിലാവും. സൂപ്രണ്ടിനെതിരെ പരാതിപ്പെടാനും പോലീസ് നീക്കം നടത്തുന്നുണ്ട്.

ജയറാമിന്റെ ഓണക്കോടി

ജയറാമിന്റെ ഓണക്കോടി

തിരുവോണത്തിന് ഒാണക്കോടിയുമായി ജയറാം എത്തിയത് കൂടാതെ കലാഭവന്‍ ഷാജോണ്‍, ഹരീശ്രീ അശോകന്‍, സുധീര്‍, വിജയരാഘവന്‍, സംവിധായകന്‍ രഞ്ജിത്ത്, ആന്റണി പെരുമ്പാവൂര്‍, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം തുടങ്ങിയ വന്‍ നിരയാണ് ദിലീപിനെ കാണാനെത്തിയത്.

തുടക്കത്തിൽ ആരുമില്ല

തുടക്കത്തിൽ ആരുമില്ല

കൃത്യമായി പറഞ്ഞാല്‍ 58 ദിവസങ്ങളായി മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ ദിലീപ് ആലുവ സബ് ജയിലില്‍ അഴിയെണ്ണുന്നു. ഈ ദിവസങ്ങളില്‍ സഹോദരന്‍ അനൂപും അമ്മയും ഉറ്റസുഹൃത്ത് നാദിര്‍ഷയും ഒഴികെ മറ്റാരും ദിലീപിനെ കാണാനെത്തിയിരുന്നില്ല. ജാമ്യം നിഷേധിച്ചതിന് പിന്നാലെ കാവ്യയും മകളുമെത്തി.

അനുകൂല തരംഗത്തിന് ശ്രമം

അനുകൂല തരംഗത്തിന് ശ്രമം

ദിലീപ് പുറത്തിറങ്ങുന്നതിന് മുന്‍പായി താരങ്ങളുടെ ഒഴുക്കായിരുന്നു ജയിലിലേക്ക്. എന്നാലിത് ദിലീപിന് അനുകൂല തരംഗമുണ്ടാക്കുമെന്ന് കരുതിയവര്‍ക്കെല്ലാം തെറ്റി. കാരണം ഇത് താരത്തിന് വലിയ തിരിച്ചടിയാണ് നല്‍കുക. ദിലീപ് അച്ഛന്റെ ശ്രാദ്ധച്ചടങ്ങിന് ജയിലില്‍ നിന്നും പുറത്തിറങ്ങുന്നതിന് തൊട്ടുമുന്‍പാണ് നടന്മാരുടെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്.

അകത്തും കരുത്തൻ

അകത്തും കരുത്തൻ

നേരത്തെ ദിലീപിന്റെ ജാമ്യത്തെ എതിര്‍ക്കാന്‍ പ്രോസിക്യൂഷന്‍ പ്രധാന കാരണമായി ചൂണ്ടിക്കാണിച്ചത് സാക്ഷികളെ അടക്കം സ്വാധീനിക്കാന്‍ സാധ്യതയുണ്ട് എന്നതായിരുന്നു. ഇപ്പോള്‍ സഹതാരങ്ങളുടെ സന്ദര്‍ശനത്തിലൂടെ വ്യക്തമായിരിക്കുന്നത് ദിലീപ് ജയിലിനകത്തും കരുത്തനാണ് എന്നതാണ്

ദിലീപിന് തന്നെ പാര

ദിലീപിന് തന്നെ പാര

ജയിലില്‍ കിടന്ന് കൊണ്ട് തന്നെ സിനിമാക്കാര്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ ദിലീപിന് കഴിയുമെങ്കില്‍ ജാമ്യം ലഭിച്ചാലുള്ള അവസ്ഥ ഊഹിക്കാവുന്നതേ ഉള്ളൂ. ദിലീപ് ജാമ്യത്തിനായി വീണ്ടും ഹൈക്കോടതിയില്‍ പോകാനിരിക്കെ ഈ സമയത്തുള്ള താരങ്ങളുടെ സന്ദര്‍ശനം ബൂമറാംഗ് ആവുകയാണ്

പ്രോസിക്യൂഷന് ആയുധം

പ്രോസിക്യൂഷന് ആയുധം

ഇത് അടുത്ത തവണ പ്രോസിക്യൂഷന് ശക്തമായ വാദമുഖമായി കോടതിയില്‍ ഉയര്‍ത്താവുന്നതാണ്. ജനപ്രതിനിധി അടക്കമുള്ളവരാണ് ദിലീപിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നതെന്ന് ഓര്‍ക്കണം. വ്യക്തിപരമായോ നിയമപരമായോ ദിലീപിനിത് ഗുണം ചെയ്യില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കാവ്യ വന്നതും പാര

കാവ്യ വന്നതും പാര

സിനിമാക്കാരുടെ സന്ദര്‍ശനം വിവാദമാകുന്നതിനിടെ നാദിര്‍ഷായ്ക്കും ഭാര്യ കാവ്യാ മാധവനും ദിലീപിനെ കാണാന്‍ അനുമതി നല്‍കിയതും ചോദ്യം ചെയ്യപ്പെടുകയാണ്. നടിയെ ആക്രമിച്ച കേസില്‍ സംശയമുനയിലുള്ളവരാണ് നാദിര്‍ഷയും കാവ്യാ മാധവനും എന്നത് തന്നെയാണ് കാരണം

ഗുരുതര വീഴ്ചയെന്ന്

ഗുരുതര വീഴ്ചയെന്ന്

ദിലീപിന് ജാമ്യം നല്‍കി പുറത്ത് വിട്ടാല്‍ കേസ് അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ നിലപാടിനെ അട്ടിമറിക്കുന്നതാണ് ജയില്‍ അധികൃതര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. കേസില്‍ സംശയമുനയില്‍ നില്‍ക്കുന്നവരെ ദിലീപ് ജയിലിനകത്ത് വെച്ച് കാണുകയും സംസാരിക്കുകയും ചെയ്തുവെന്നത് ഗുരുതരമായ വീഴ്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

English summary
Stars' jail Visit: Police to file compliant in court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more