കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപേ..കളി പോലീസിനോട് വേണ്ട..! പുറംലോകം കാണിക്കില്ല...! ഇത് പതിനെട്ടാമത്തെ അടവ്...!!

  • By Anamika
Google Oneindia Malayalam News

കൊച്ചി: ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ജാമ്യത്തിനായി ഇതുവരെ നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടിരുന്നില്ല. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും പിന്നീട് ഹൈക്കോടതിയും ദിലീപിന് ജാമ്യം നിഷേധിച്ചു. ഇപ്പോള്‍ വീണ്ടും ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതായാണ് വാര്‍ത്തകള്‍. എന്നാല്‍ പോലീസ് ദിലീപിനെ അത്ര പെട്ടെന്ന് പുറത്ത് വിടാനൊരുക്കമല്ല. ഇതാണ് പോലീസിന്റെ തന്ത്രം.

ദിലീപിന് മാത്രമല്ല..സഹോദരിക്കും പണി കൊടുത്ത് അപ്പുണ്ണി..!! പോലീസ് നിർണായക നീക്കത്തിന്..!!ദിലീപിന് മാത്രമല്ല..സഹോദരിക്കും പണി കൊടുത്ത് അപ്പുണ്ണി..!! പോലീസ് നിർണായക നീക്കത്തിന്..!!

ആദ്യം മാഡം..ഇപ്പോള്‍ ഗള്‍ഫിലെ ആദ്യ ഭാര്യ...!! ഒന്നും വെറുതെ അല്ല..!എല്ലാം ഒരാള്‍ക്ക് വേണ്ടി !ആദ്യം മാഡം..ഇപ്പോള്‍ ഗള്‍ഫിലെ ആദ്യ ഭാര്യ...!! ഒന്നും വെറുതെ അല്ല..!എല്ലാം ഒരാള്‍ക്ക് വേണ്ടി !

ജാമ്യത്തിനുള്ള സാധ്യത

ജാമ്യത്തിനുള്ള സാധ്യത

ദിലീപ് നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ ഇതിനകം തന്നെ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് അവകാശവാദം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം ലഭിക്കാനുള്ള സാധ്യത മുന്‍പത്തേക്കാള്‍ കൂടുതലാണ്.

കോടതിയിൽ എതിർക്കാൻ

കോടതിയിൽ എതിർക്കാൻ

എന്നാല്‍ അന്വേഷണത്തിലൂടെ പുതുതായി ലഭിച്ച വിവരങ്ങള്‍ ദിലീപിന്റെ ജാമ്യാപേക്ഷയെ കോടതിയില്‍ എതിര്‍ക്കാന്‍ മതിയാകുമെന്നാണ് പോലീസ് കരുതുന്നത്. മാത്രമല്ല ദിലീപ് ജാമ്യം നേടി പുറത്ത് ഇറങ്ങാതിരിക്കാന്‍ മറ്റൊരു വഴിയും പോലീസ് നോക്കുന്നുണ്ട്.

അതിവേഗം കുറ്റപത്രം

അതിവേഗം കുറ്റപത്രം

പ്രതിയെ പിടികൂടി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ല എങ്കില്‍ ജാമ്യം നേടാന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ 90 ദിവസം വരെ കാക്കാതെ 30 ദിവസത്തിനകം തന്നെ കുറ്റപത്രം സമര്‍പ്പിച്ച് ജാമ്യത്തിനായുള്ള നീക്കം തടയാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.

പുതിയ അഭിഭാഷകൻ

പുതിയ അഭിഭാഷകൻ

നേരത്തെ ദിലീപിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് രാംകുമാറിനെ ഒഴിവാക്കി അഡ്വക്കേറ്റ് ബി രാമന്‍പിള്ളയെന്ന പുതിയ അഭിഭാഷകനുമായാണ് ഇത്തവണത്തെ നീക്കം. നേരത്തെ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചപ്പോളുള്ളതില്‍ നിന്നും വ്യത്യസ്തമാണ് ഇന്നത്തെ സാഹചര്യം.

സാഹചര്യം മാറി

സാഹചര്യം മാറി

ഗൂഢാലോചനക്കേസില്‍ പങ്കുണ്ടെന്ന് കരുതുന്ന ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ പിടികൂടാത്തതും നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താത്തതുമാണ് അന്ന് തിരിച്ചടിയായത്. മൊബൈല്‍ ലഭിച്ചില്ലെങ്കിലും അപ്പുണ്ണിയെ കണ്ടെത്തി മൊഴിയെടുത്തു കഴിഞ്ഞു.

പുതിയ നീക്കങ്ങൾ

പുതിയ നീക്കങ്ങൾ

സിനിമാ രംഗത്തിന് അകത്തും പുറത്തുമുള്ള സുഹൃത്തുക്കളേയും, ദിലീപിന്റെ ബന്ധുക്കളേയും അടക്കം ചോദ്യം ചെയ്തും കഴിഞ്ഞു. ഇക്കാര്യങ്ങളൊക്കെയാവും ഇത്തവണ ഹൈക്കോടതിയില്‍ ജാമ്യം നേടാനായി ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുക.

നിര്‍ണായക വിവരങ്ങള്‍

നിര്‍ണായക വിവരങ്ങള്‍

കോടതിയില്‍ പോലീസ് മുന്നോട്ട് വെയ്ക്കുന്ന പുതിയ അന്വേഷണ വിവരങ്ങള്‍ നിര്‍ണായകമാവും. അപ്പുണ്ണിയെ ചോദ്യം ചെയ്തതില്‍ നിന്നടക്കം ദിലീപിനെതിരെ നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്.

നിർണായക നീക്കം

നിർണായക നീക്കം

ജാമ്യം ലഭിക്കുന്നതിന് മുന്‍പ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചാല്‍ ദിലീപിന് മുന്നിലുള്ള സാധ്യത അടയും. മാത്രമല്ല വീണ്ടും വിചാരണത്തടവുകാരനായി ദിലീപിന് ജയിലില്‍ തുടരേണ്ടിയും വരും.

English summary
Police will defend Dileep's move to get bail from High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X