Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ചതിന് പിന്നിലെ സിനിമാക്കാരെ തപ്പി പൊലീസ്..!! പള്‍സര്‍ ചെറുമീന്‍..?

കൊച്ചി: പ്രശസ്ത നടിയെ കൊച്ചിയില്‍ വെച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കാനാണ് പൊലീസ് ആലോചിക്കുന്നത്.

Read Also: പൾസർ സുനി മറ്റൊരു നടിയേയും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു..!!ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..!!

Read Also:നടിക്കു നേരെ നടന്ന ആക്രമണം നിർഭയ കേസിനേക്കാൾ ഭയാനകമെന്ന് പിടി തോമസ് എംഎൽഎ

Read Also:നടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടു എന്നായിരുന്നേല്‍ നന്നായേനെ..!! മഞ്ഞവാര്‍ത്തകൾക്കെതിരെ റിമ..

സംഭവത്തില്‍ ഉന്നത ഇടപെടല്‍ നടന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ദിനേന്ദ്ര കശ്യപ് വ്യക്തമാക്കി. നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സിനിമാ മേഖലയിലെ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വൻമീനുകൾ പിറകിലോ?

നടിയെ ആക്രമിച്ചതിന് പിന്നില്‍ സിനിമാ മേഖലയിലെ നടിയോട് വിദ്വേഷമുള്ള വന്‍മീനുകള്‍ ഉള്ളതായി ആരോപണം ഉയരുന്നുണ്ട്. ഇന്നലെ കളമശ്ശേരി മജിസ്‌ട്രേറ്റിന് മുന്‍പില്‍ നല്‍കിയ രഹസ്യമൊഴിയില്‍ സിനിമാ മേഖലയിലെ ഒരു ഉന്നതന്റെ പേരുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അന്വേഷണം വ്യാപിക്കുന്നു

അതേസമയം സിനിമാ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാതെ ക്വട്ടേഷന്‍ സംഘത്തില്‍ മാത്രമായി അന്വേഷണം ഒതുക്കാനും ശ്രമങ്ങള്‍ നടക്കുന്നതായി ആരോപണം ഉയരുന്നുണ്ട്. ക്വട്ടേഷന്‍ സംഘത്തിലുള്ള 7 പേരാണ് അതിക്രമത്തിന് പിറകില്‍.

പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്

3 പേര്‍ മാത്രമാണ് പൊലീസ് പിടിയിലായിരിക്കുന്നത്. നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിന്‍, കൊടുംകുറ്റവാളികളായ കണ്ണൂര്‍ പ്രദീപ്, വടിവാള്‍ സലിം എന്നിവര്‍ അറസ്റ്റിലാണ്. മറ്റുള്ളവര്‍ക്കായി പൊലീസി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

നടനുമായുള്ള ബന്ധം ?

മുഖ്യപ്രതിയായ പള്‍സര്‍ സുനിക്ക് നടിയുടെ സിനിമാ മേഖലയിലെ ശത്രുവായ നടനുമായി ബന്ധമുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഈ നടനുമായുള്ള പ്രശ്‌നങ്ങള്‍ നേരത്തെ തന്നെ വാര്‍ത്തകളില്‍ വന്നിരുന്നതാണ്.

പക തീർത്തതോ ?

നടിയുടെ മുന്‍ ഡ്രൈവറായ പള്‍സര്‍ സുനിയെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം മുന്നോട്ട് പോകുന്നത്. കുറ്റവാളിയെന്ന് കണ്ട് പിരിച്ചുവിട്ടതിന്റെ പകതീര്‍ത്തതാണ് എന്നാണ് ആദ്യവിലയിരുത്തല്‍. സുനിലിനെക്കൂടാതെ മണികണ്ഠന്‍, ബിജീഷ്, പേര് പുറത്ത് വരാത്ത ഏഴാമന്‍ എന്നിവരാണ് പിടിയിലാവാനുളളത്.

കുറ്റങ്ങൾ ചുമത്തി

പ്രതികളിലൊരാളായ നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിനെ ഇന്നലെ തന്നെ പോലീസ് പിടികൂടിയിരുന്നു. പീഡനശ്രമം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തല്‍ എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

നേരത്തെ ഗൂഢാലോചന നടത്തി

ഒരു മാസം മുന്‍പേ പ്രതികള്‍ ഗൂഢാലോചന തുടങ്ങിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തൃശ്ശൂരില്‍ നിന്നും എറണാകുളത്തേക്ക് വരുമ്പോഴായിരുന്നു നടിയെ സംഘം തട്ടിക്കൊണ്ടുപോയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+