ഷംസീർ കുരുക്കിലേക്ക്! സിഒടി നസീറിനെ കൊല്ലാൻ ശ്രമിച്ച കേസിൽ എംഎൽഎയെ ചോദ്യം ചെയ്യും!
കോഴിക്കോട്: വടകരയില്‍ വിമതനായി മത്സരിച്ച സിഒടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സിപിഎം തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിനെ ചോദ്യം ചെയ്യും. ഷംസീറിനെതിരെ നേരത്തെ സിഒടി നസീര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എംഎല്‍എയെ ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. സിഐ വിശ്വംഭരന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
നസീര്‍ വധശ്രമക്കേസില്‍ ഇതുവരെ അറസ്റ്റിലായിരിക്കുന്നവരുടെ മൊഴികള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. തെളിവെടുപ്പും പൂര്‍ത്തിയായിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചന നടത്തിയത് ഷംസീര്‍ ആണെന്നാണ് നസീറിന്റെ ആരോപണം.. ഷംസീറിനെ ചോദ്യം ചെയ്ത് മൂന്നാഴ്ചയ്ക്കുളളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് നസീറിന് വെട്ടേറ്റത്.തന്നെ ആക്രമിച്ചതിന് പിന്നില്‍ ഒരു ജനപ്രതിനിധിക്കും രണ്ട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും പങ്കുളളതായി തുടക്കത്തിലേ നസീർ ആരോപിച്ചിരുന്നു. ക്കാര്യം നസീര്‍ പോലീസിന് മൊഴി നല്‍കുകയുമുണ്ടായി. ആ ജനപ്രതിനിധി തലശ്ശേരി എംഎല്‍എയായ എഎന്‍ ഷംസീര്‍ ആണെന്ന് മാധ്യമങ്ങൾക്ക് മുന്നിലടക്കം നസീർ വെളിപ്പെടുത്തുകയും ചെയ്തു.
തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് ഷംസീറാണ്. ഈ വിവരം താന്‍ പോലീസിന് മൊഴി നല്‍കിയിട്ടും അവര്‍ കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത് എന്നും നസീര്‍ ആരോപിച്ചിരുന്നു. എഎൻ ഷംസീറിനെ പോലീസ് ചോദ്യം ചെയ്യാത്തതിന് എതിരെ വിമർശനം ഉയർന്നിരുന്നു. ഷംസീറിനെ ചോദ്യം ചെയ്യുന്നതോടെ സിപിഎം കൂടുതൽ പ്രതിരോധത്തിലാവുകയാണ്.












Click it and Unblock the Notifications