Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയുടെ പരാതിയിൽ ജീന്‍പോള്‍ ലാലിനേയും ശ്രീനാഥ് ഭാസിയേയും ചോദ്യം ചെയ്യും..! അറസ്‌റ്റോ?

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അഴിയെണ്ണുമ്പോള്‍ സിനിമാരംഗത്ത് തന്നെയുള്ള മറ്റ് ചിലരും പുലിവാല്‍ പിടിച്ചിട്ടുണ്ട്. നടനും സംവിധായകനുമായ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാലും യുവനടന്‍ ശ്രീനാഥ് ഭാസിയുമാണ് അവര്‍. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഹണി ബി ടൂവില്‍ അഭിനയിക്കാനെത്തിയ നടിയാണ് ഇരുവര്‍ക്കും പണി കൊടുത്തിരിക്കുന്നത്.

ചോദ്യം ചെയ്യും

ചോദ്യം ചെയ്യും

ഹണി ബീ ടൂവില്‍ അഭിനയിക്കാനെത്തിയ യുവനടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും പ്രതിഫലം നല്‍കിയില്ലെന്നുമുള്ള പരാതിയില്‍ ജീന്‍ പോളിനേയും ശ്രീനാഥ് ഭാസിയേയും ചോദ്യം ചെയ്യും. അണിയറ പ്രവര്‍ത്തകരായ അനൂപ്, അനിരുദ്ധ് എന്നിവരേയും ചോദ്യം ചെയ്‌തേക്കും.

ഡ്യൂപ്പിനെ ഉപയോഗിച്ചു

ഡ്യൂപ്പിനെ ഉപയോഗിച്ചു

സിനിമയിലെ ചില രംഗങ്ങളില്‍ അഭിനയിച്ച ശേഷം ഈ നടിയെ ഒഴിവാക്കിയിരുന്നു. പിന്നീട് തന്റെ ഡ്യൂപ്പിനെ ഉപയോഗിച്ച് താനെന്ന തരത്തില്‍ അപകീര്‍ത്തികരമായ രംഗങ്ങള്‍ സിനിമയില്‍ ചിത്രീകരിച്ചു എന്ന് നടി മൊഴി നല്‍കിയിട്ടുണ്ട്.

നിയമോപദേശം തേടി

നിയമോപദേശം തേടി

ഈ പരാതിയില്‍ കേസെടുക്കണോ എന്നത് സംബന്ധിച്ച് പോലീസിന് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. സിനിമയില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് സാധാരണമാണ് എന്നതിനാല്‍ ഇക്കാര്യത്തില്‍ പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്.

ചോദ്യം ചെയ്ത ശേഷം

ചോദ്യം ചെയ്ത ശേഷം

ജീന്‍ പോള്‍ ലാലിനേയും ശ്രീനാഥ് ഭാസിയേയും അടക്കമുള്ളവരെ ചോദ്യം ചെയ്ത ശേഷമാവും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഇവരെ അറസ്റ്റ് ചെയ്യണോ എന്ന കാര്യവും ചോദ്യം ചെയ്യലിന് ശേഷമാണ് തീരുമാനിക്കുക.

കൊണ്ടുവന്നത് ശ്രീനാഥ് ഭാസി

കൊണ്ടുവന്നത് ശ്രീനാഥ് ഭാസി

പരാതിക്കാരിയായ യുവനടിയെ ഈ ചിത്രത്തിലേക്ക് കൊണ്ടുവന്നത് ശ്രീനാഥ് ഭാസിയാണ് എന്ന് പരാതിയില്‍ പറഞ്ഞിട്ടുണ്ട്. കേസെടുക്കുമ്പോള്‍ പോലീസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുമുണ്ട്

ലാൽ മീഡിയയും

ലാൽ മീഡിയയും

ലാലിന് പങ്കാളിത്തമുള്ള നിര്‍മ്മാണക്കമ്പനിയായ ലാല്‍ മീഡിയയ്ക്കും ജീന്‍പോള്‍ ലാലിനും എതിരെയാണ് പരാതി. കപ്പാ ടിവിയിലെ ഹാന്‍ഡ്പിക്ക്ഡ് എന്ന പരിപാടി അവതരിപ്പിക്കുന്ന മേഘ്‌ന നായരാണ് പരാതിക്കാരി എന്ന് കൈരളി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി

മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി

കേസ് സംബന്ധിച്ച വിവരങ്ങള്‍ ജീന്‍ പോള്‍ ലാല്‍ തന്നെയാണ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് എന്നും കൈരളി ആരോപിക്കുന്നു. നടിയെ തരംതാഴ്ത്തിക്കെട്ടാന്‍ ലാല്‍ ജൂനിയര്‍ മനപ്പൂര്‍വ്വം നടത്തിയ ശ്രമമാണ് എന്നും കൈരളി ആരോപിക്കുന്നു.

ലാലിന്റെ പ്രതികരണം

ലാലിന്റെ പ്രതികരണം

മകനെതിരായ പരാതി സംബന്ധിച്ച് രൂക്ഷമായ പ്രതികരണമാണ് ലാല്‍ നടത്തിയത്. പരാതിക്കാരിയായ നടി അഭിനയിക്കാന്‍ മോശമാണെന്നും പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നുമൊക്കെയായിരുന്നു ലാലിന്റെ പ്രതികരണം.

നടിയെ ആക്രമിച്ച കേസിലും

നടിയെ ആക്രമിച്ച കേസിലും

അതിനിടെ കൊച്ചിയില്‍ വെച്ച് യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ജീന്‍പോള്‍ ലാലിനെ ചോദ്യം ചെയ്‌തേക്കും എന്ന സൂചന മനോരമ പുറത്ത് വിട്ടിരുന്നു. ജീന്‍ പോള്‍ ലാലിന്റെ സിനിമയുടെ ഡബ്ബിംഗിന് പോകുന്നതിന് ഇടെയായിരുന്നു നടി ആക്രമിക്കപ്പെട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+