കാവ്യയുടെ മൊഴി പൊളിയുന്നു...? സിനിമാ സെറ്റില്‍ പള്‍സര്‍ സുനി കാവ്യയുടെ ഡ്രൈവര്‍..??

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ നില പരുങ്ങലിലാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ചോദ്യം ചെയ്തപ്പോള്‍ കാവ്യ നല്‍കിയ ചില മറുപടികള്‍ കാവ്യയെ തന്നെ തിരിഞ്ഞുകൊത്തുന്നുവെന്നാണ് കരുതേണ്ടത്. ദിലീപിനെ കുടുക്കിയ അതേ മൊഴി തന്നെ കാവ്യയ്ക്കും കുരുക്കാവാനാണ് സാധ്യത. പള്‍സര്‍ സുനിയെ അറിയില്ലെന്ന കാവ്യയുടെ മൊഴി കള്ളമാണെന്നതിന് പോലീസിന് തെളിവുകള്‍ ലഭിച്ചതായി മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

അടുത്തത് റിമി ടോമി..?? നടി ആക്രമിക്കപ്പെട്ട രാത്രിയിലെ ആ ഫോണ്‍വിളി..! വിദഗ്ദമായ കെണി...!

ആ മാഡം താനല്ല..! ആക്രമിക്കപ്പെട്ട നടിയുമായി എന്താണ് പ്രശ്‌നം..? റിമി വെളിപ്പെടുത്തുന്നു !

മൊഴികളിൽ സംശയം

മൊഴികളിൽ സംശയം

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ കാവ്യാ മാധവന്റെ പല മൊഴികളും പോലീസ് വിശ്വാസത്തില്‍ എടുത്തിരുന്നില്ല. പല ചോദ്യങ്ങള്‍ക്കും കാവ്യയുടെ മറുപടി അറിയില്ല എന്നായിരുന്നു. ഇത് തന്നെ പോലീസില്‍ സംശയമുളവാക്കി.

സമാന്തരമായി അന്വേഷണം

സമാന്തരമായി അന്വേഷണം

കാവ്യയുടെ മൊഴികളിലെ വസ്തുത പരിശോധിക്കാന്‍ പോലീസ് സമാന്തരമായി അന്വേഷണം നടത്തിയിരുന്നു. കാവ്യ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അഭിനയിച്ച സിനിമകളുടെ ലൊക്കേഷനുകളില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു.

പിന്നെയും ലൊക്കേഷനിൽ

പിന്നെയും ലൊക്കേഷനിൽ

കാവ്യയും ദിലീപും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രമായ പിന്നെയുമിന്റെ ലൊക്കേഷനില്‍ സുനി ചെന്നതായി നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. സുനിയെ കണ്ടതായി ചിലര്‍ പോലീസിന് വിവരവും നല്‍കിയിട്ടുണ്ട്.

സുനിയുടെ വാഹനത്തിൽ

സുനിയുടെ വാഹനത്തിൽ

ചിത്രത്തിന്റെ സെറ്റില്‍ പള്‍സര്‍ സുനി ഡൈവര്‍ ആയി ജോലി ചെയ്തുവെന്ന വിവരം പോലീസിന് ലഭിച്ചുവെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുനിയുടെ വാഹനത്തില്‍ കാവ്യ സഞ്ചരിച്ചതിനും പോലീസിന് തെളിവ് കിട്ടിയിട്ടുണ്ട് എന്നും മംഗളം വാര്‍ത്തയില്‍ പറയുന്നു

സെറ്റിൽ സുനിക്കുട്ടൻ

സെറ്റിൽ സുനിക്കുട്ടൻ

തേവലക്കരയിലായിരുന്നു പിന്നെയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. സുനി ഈ സെറ്റില്‍ ഉണ്ടായിരുന്നുവെന്നും സിനിമയുടെ ചിത്രീകരണം നടന്ന വീട്ടിലെ ആളുകളുമായി അടുപ്പമുണ്ടാക്കിയതായും പോലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മൊഴികള്‍ക്ക് വിരുദ്ധം

മൊഴികള്‍ക്ക് വിരുദ്ധം

ഈ ചിത്രത്തിന്റെ സെറ്റിലുള്ളവരുമായും സുനിക്ക് അടുപ്പം ഉണ്ടായിരുന്നുവെന്നും പള്‍സര്‍ സുനിയെ സുനിക്കുട്ടന്‍ എന്നായിരുന്നു വിളിച്ചതെന്നും വിവരമുണ്ട്. സുനിയെ സംബന്ധിച്ച് കാവ്യ മാധവനും അമ്മ ശ്യാമളയും നല്‍കിയ മൊഴികള്‍ക്ക് വിരുദ്ധമാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

ഇനിയും ചോദ്യം ചെയ്യും

ഇനിയും ചോദ്യം ചെയ്യും

സുനിയെ പരിചയമില്ലെന്നും നേരിട്ട് കണ്ടിട്ട് പോലും ഇല്ലെന്നും ആയിരുന്നു കാവ്യ മൊഴി നല്‍കിയത്. കാവ്യയുടെയും അമ്മയുടേയും മൊഴികളിലെ വൈരുദ്ധ്യം പരിശോധിക്കാന്‍ ഇരുവരേയും ഒരുവട്ടം കൂടി ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

അപ്പുണ്ണിയുടെ ഡ്രൈവർ

അപ്പുണ്ണിയുടെ ഡ്രൈവർ

ദിലീപിന്റെ മാനേജരായ അപ്പുണ്ണിയുടെ കാറ്ററിംഗ് വാഹനത്തിന്റെ ഡ്രൈവറായും പള്‍സര്‍ സുനി ജോലി ചെയ്തിരുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. അപ്പുണ്ണിക്ക് നാല് ട്രാവലറുകളാണ് ഉള്ളത്. ഇവ സാധാരണ ദിലീപ് ചിത്രങ്ങളുടെ ആവശ്യങ്ങള്‍്ക്കാണ് ഉപയോഗിക്കാറ്.

അപ്പുണ്ണിയെ കിട്ടണം

അപ്പുണ്ണിയെ കിട്ടണം

ഈ ട്രാവലറുകളില്‍ ഒന്നിന്റെ ഡ്രൈവറായിരുന്നു സുനിയെന്നും വാര്‍ത്തകളുണ്ട്. ദിലീപ് അറസ്റ്റിലായതിന് ശേഷം അപ്പുണ്ണി ഒളിവിലാണ്. അപ്പുണ്ണിയെ പിടികൂടുന്നത് വഴി പള്‍സര്‍ സുനിയുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.

ഇരുവർക്കും ഒരേ കെണി

ഇരുവർക്കും ഒരേ കെണി

പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു ദിലീപും ആദ്യം പറഞ്ഞത്. ഇത് തന്നെയാണ് ദിലീപിന് പാരയായതും. വര്‍ഷങ്ങളുടെ പരിചയം ഇരുവര്‍ക്കും ഉണ്ടെന്നതിന് തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതേ കെണിയാണ് കാവ്യയേയും പെടുത്തുക എന്നാണ് സൂചന.

English summary
Pulsar Suni was a driver at Kavya Madhavan's film set, says Mangalam
Please Wait while comments are loading...