Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയും ദിലീപുമായി അടുത്ത ബന്ധമുള്ളവരുടെ ലിസ്റ്റെടുക്കുന്നു! മാനത്തെ താരങ്ങള്‍ മണ്ണിലിറങ്ങേണ്ടി വരും!

കൊച്ചി: നടിയെ ക്വട്ടേഷന്‍ നല്‍കി ആക്രമിച്ച കേസ് മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വി ഇല്ലാത്തത് ആണ്. ക്രിമിനല്‍വത്ക്കരണവും മാഫിയാവത്ക്കരണവും മലയാള സിനിമയെ എത്രത്തോളം കീഴടക്കിയിരിക്കുന്നു എന്നതിനുള്ള വലിയ ഉദാഹരണമാണ് നടിക്ക് നേരെ നടന്ന ക്രൂരമായ ആക്രമണം.

ദിലീപ് അറസ്റ്റിലായത് കൂടാതെ ചില വന്‍സ്രാവുകള്‍ കൂടി സംഭവത്തിന് പിന്നിലുണ്ട് എന്ന് സംശയിക്കപ്പെടുന്നു. കേസുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് അറിയുന്നത്.

ഇനിയും ആരൊക്കെ

ഇനിയും ആരൊക്കെ

കസ്റ്റഡി കാലാവധി തീര്‍ന്ന പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞതില്‍ നിന്നും വ്യക്തമാകുന്നത് കൂടുതല്‍ പേര്‍ കുടുങ്ങാനുണ്ട് എന്ന് തന്നെയാണ്. ആലുവ ജയിലിലെ വിഐപിയോട് ചോദിക്കൂ ബാക്കി പ്രതികള്‍ ആരെന്ന് എന്നായിരുന്നു സുനിയുടെ വാക്കുകള്‍.

ലിസ്റ്റ് തയ്യാറാക്കുന്നു

ലിസ്റ്റ് തയ്യാറാക്കുന്നു

റിമാന്‍ഡില്‍ കഴിയുകയാണ് ദിലീപ് ഇപ്പോള്‍. ദിലീപുമായും ആക്രമിക്കപ്പെട്ട നടിയുമായും അടുത്ത ബന്ധമുള്ളവരെയാണ് പോലീസ് നോട്ടമിട്ടിരിക്കുന്നത്. ഇവരുടെ ലിസ്റ്റ് പോലീസ് തയ്യാറാക്കുന്നുണ്ട്.

ജാമ്യത്തിന് മുൻപേ

ജാമ്യത്തിന് മുൻപേ

ഈ ലിസ്റ്റ് പ്രകാരം സിനിമാ താരങ്ങളുടെ അടക്കം മൊഴിയെടുക്കാനാണ് പോലീസ് ഒരുങ്ങുന്നത്. ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കുകയാണ്. ഇതിന് മുന്‍പ് താരങ്ങളെ ചോദ്യം ചെയ്യാനാണ് പോലീസ് ശ്രമം.

വിദേശ ഷോകൾ

വിദേശ ഷോകൾ

താരങ്ങളില്‍ മാത്രം പോലീസ് അന്വേഷണം ഒതുങ്ങില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. താരങ്ങള്‍ പങ്കെടുത്ത വിദേശ സ്റ്റേജ് ഷോകളെക്കുറിച്ചും അന്വേഷണം നടത്തും. 2011 ന് ശേഷമുള്ള സ്‌റ്റേജ് ഷോകളെക്കുറിച്ചാണ് അന്വേഷിക്കുക.

മനുഷ്യക്കടത്ത്

മനുഷ്യക്കടത്ത്

കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് മനുഷ്യക്കടത്തിലും പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മലയാള സിനിമയില്‍ വളരെക്കാലമായി പ്രവര്‍ത്തിക്കുന്ന സുനിക്ക് സിനിമാ രംഗത്തെ പലരുമായും അടുത്ത ബന്ധമുള്ളതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നാദിർഷയെ ചോദ്യം ചെയ്യും

നാദിർഷയെ ചോദ്യം ചെയ്യും

ദിലീപിന്റെ ഉറ്റസുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ ഉടന്‍തന്നെ പോലീസ് രണ്ടാംവട്ട ചോദ്യം ചെയ്യലിന് വിധേയമാക്കും എന്നാണ് അറിയുന്നത്. അതേസമയം നാദിര്‍ഷയെ കേസില്‍ പ്രതി ചേര്‍ക്കാന്‍ സാധ്യത ഇല്ലെന്നാണ് അറിയുന്നത്.

സഹായം ആരൊക്കെ

സഹായം ആരൊക്കെ

നടിക്കെതിരെ ആക്രമണം ആസൂത്രണം ചെയ്യുന്നതുമായി നേരിട്ട് ബന്ധമില്ലെങ്കിലും ദിലീപിനെ സിനിമയിലെ പലരും സഹായിച്ചിട്ടുണ്ട് എന്ന് തന്നെയാണ് പോലീസ് കരുതുന്നത്. കൂടുതല്‍ താരങ്ങളെ വരുംദിവസങ്ങളില്‍ പോലീസ് ചോദ്യം ചെയ്‌തേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+