ആ മൂന്ന് എംഎല്‍എമാരും നടന്‍ ലാലും മറുപടി പറയണം..!! വന്‍ സ്രാവുകള്‍ക്ക് വല മുറുകുന്നു..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വമ്പന്‍സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ട് എന്നാണ് സംശയിക്കപ്പെടുന്നത്. സിനിമാരംഗത്തേയും രാഷ്ട്രീയരംഗത്തേയും പ്രമുഖരുടെ നേര്‍ക്ക് സംശയമുന നീണ്ടുകഴിഞ്ഞു. നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവര്‍ പുറത്തുണ്ടെന്ന് തന്നെയാണ് വിവരങ്ങള്‍. മൂന്ന് എംഎല്‍എമാരില്‍ നിന്നും നടനും സംവിധായകനുമായ ലാലില്‍ നിന്നും പോലീസ് മൊഴിയെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്രീനാഥിന്റെ മരണം കൊലപാതകമെന്ന്..!! ശരീരത്തില്‍ മുറിവുകള്‍...! മരിച്ചിട്ടും മോഹന്‍ലാല്‍ വന്നില്ല !!

ദിലീപ് ജയിലില്‍..മഞ്ജു ദുബായില്‍..മീനാക്ഷി വീട്ടിലും ഹോസ്‌ററലിലും ഇല്ല...!! പിന്നെവിടെ..?

ഉന്നത തല നീക്കം

ഉന്നത തല നീക്കം

നടിയെ ആക്രമിച്ച കേസ് ഒതുക്കിത്തീര്‍ക്കാനും ആരോപണ വിധേയനായ ദിലീപിനെ രക്ഷിക്കാനും വന്‍തോതിലുള്ള ഇടപെടലുകള്‍ അണിയറയില്‍ നടന്നിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. സിനിമാ രംഗത്തേയും രാഷ്ട്രീയ രംഗത്തേയും ഉന്നതരാണത്രേ ഈ നീക്കത്തിന് ചുക്കാന്‍ പിടിച്ചത്.

എംഎൽഎമാരും ലാലും

എംഎൽഎമാരും ലാലും

കുറ്റം മറച്ച് വെക്കാന്‍ പ്രതിയായ ദിലീപിനെ സഹായിച്ചതായി സംശയിക്കപ്പെടുന്ന എംഎല്‍എമാരെയാണ് പോലീസ് ചോദ്യം ചെയ്യുക എന്നാണ് അറിയുന്നത്. സംവിധായകനും നടനുമായ ലാലിനേയും ചോദ്യം ചെയ്യും.

ചോദ്യാവലി തയ്യാർ

ചോദ്യാവലി തയ്യാർ

ഭരണകക്ഷി എംഎല്‍എയും നടനുമായ മുകേഷ്, പ്രതിപക്ഷ എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, പിടി തോമസ് എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കായുള്ള ചോദ്യാവലി പോലീസ് തയ്യാറാക്കിയെന്നാണ് അറിയുന്നത്.

പ്രതീഷ് ചാക്കോയും

പ്രതീഷ് ചാക്കോയും

ഇവരെക്കൂടാതെ പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ ആയ പ്രതീഷ് ചാക്കോയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തേക്കും. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ സുനി പ്രതീഷ് ചാക്കോയെ ആണ് ഏല്‍പ്പിച്ചിരുന്നത്. സുനിയെ പ്രതീഷിന് പരിചയപ്പെടുത്തിയത് ദിലീപാണെന്ന് പറയുന്നു.

ലാലിന്റെ വീട്ടിൽ

ലാലിന്റെ വീട്ടിൽ

ആക്രമിക്കപ്പെട്ട ദിവസം നടി ആദ്യം ചെന്നത് കാക്കനാട്ടുള്ള സംവിധായകന്‍ ലാലിന്റെ വീട്ടിലേക്ക് ആയിരുന്നു. ഇവിടെ നിന്നാണ് വിവരം പോലീസ് അറിയുന്നത്. ഇതുവരെയും ലാലില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടില്ലായിരുന്നു.

സുനി ഡ്രൈവർ

സുനി ഡ്രൈവർ

പള്‍സര്‍ സുനിയുമായുള്ള പഴയ ബന്ധമാണ് മുകേഷിന് തലവേദനയായിരിക്കുന്നത്. ഒന്നരവര്‍ഷത്തോളം മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്നു സുനി. ദിലീപുമൊത്ത് ആദ്യഘട്ട ഗൂഢാലോചന നടത്തുമ്പോള്‍ സുനി മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്നു.

അടുത്ത ബന്ധം

അടുത്ത ബന്ധം

ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന് ദിലീപുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്നാണ് പറയപ്പെടുന്നത്. കേസില്‍ ദിലീപ് ആരോപണ വിധേയന്‍ ആയ ഘട്ടങ്ങളിലൊക്കെയും അന്‍വര്‍ സാദത്തും ആരോപണങ്ങളുടെ നിഴലില്‍ ആയിരുന്നു.

ചോദ്യം ചെയ്യാത്തത് ദുരൂഹം

ചോദ്യം ചെയ്യാത്തത് ദുരൂഹം

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ദിവസം ലാലിന്റെ വീട്ടിലെത്തിയ പ്രമുഖരിലൊരാളാണ് പിടി തോമസ് എംഎല്‍എ. പോലീസ് മേധാവികളെ വിവരം അറിയിച്ചത് പിടി തോമസ് ആയിരുന്നു. തന്നെ ചോദ്യം ചെയ്യാത്തത് ദുരൂഹമാണെന്ന് പിടി തോമസ് തന്നെ ആരോപിച്ചിരുന്നു.

English summary
Police to question Actor Lal and three MLAs in actress case
Please Wait while comments are loading...