Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദിർഷയെ പോലീസ് പൂട്ടും.. സിനിമാക്കാരുടേത് വെറും നാടകം.. പോലീസ് ഉറച്ച് തന്നെ!

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന് പിന്നാലെ നാദിര്‍ഷയ്ക്കും കുരുക്ക് മുറുകുന്നു. സ്വന്തം വാക്കുകള്‍ തന്നെയാണ് നാദിര്‍ഷയ്ക്ക് വിനയാവുക. ദിലീപിന് പറ്റിയതും അത് തന്നെയാണ്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനിയെ അറിയില്ല എന്ന നിലപാടായിരുന്നു ദിലീപിന്റേത്. എന്നാല്‍ അന്വേഷണത്തില്‍ അത് തെറ്റെന്ന് തെളിഞ്ഞതാണ് ദിലീപിനെ അഴിക്കുള്ളിലാക്കിയത്. ഇത് തന്നെയാണ് നാദിര്‍ഷയുടേയും അവസ്ഥ.

സുനിമായുള്ള ബന്ധം

സുനിമായുള്ള ബന്ധം

ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് ദിലീപിനൊപ്പം നാദിര്‍ഷയേയും പോലീസ് മാരത്തണ്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. പള്‍സര്‍ സുനിയുമായുള്ള ബന്ധം അടക്കമുള്ള കാര്യങ്ങളാണ് അന്ന് നാദിര്‍ഷയില്‍ നിന്നും പോലീസ് ചോദിച്ചറിഞ്ഞത്.

സുനിയെ അറിയില്ല

സുനിയെ അറിയില്ല

പള്‍സര്‍ സുനിയെ അറിയില്ലെന്നും പ്രതികളുമായി യാതൊരു ബന്ധവും ഇല്ലെന്നുമായിരുന്നു നാദിര്‍ഷ പോലീസിന് മൊഴി നല്‍കിയത്. എന്നാലിത് തെറ്റാണെന്നാണ് തുടര്‍ അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് സൂചന

പറഞ്ഞതെല്ലാം കള്ളം

പറഞ്ഞതെല്ലാം കള്ളം

കേസുമായി ബന്ധപ്പെട്ട പല വിവരങ്ങളും നാദിര്‍ഷ മറച്ചുവെച്ചുവെന്നും പറഞ്ഞ പല കാര്യങ്ങളും കള്ളമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത്. ജയിലില്‍ നിന്നും പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ച് സംസാരിച്ചുവെന്നതിന് പോലീസിന്റെ പക്കല്‍ തെളിവുണ്ട്.

ജയിലിലെ ഫോൺവിളി

ജയിലിലെ ഫോൺവിളി

പലവതണ സുനി ജയിലിനകത്ത് നിന്നും നാദിര്‍ഷയെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. ആദ്യത്തെ ഫോണ്‍കോള്‍ 16 സെക്കന്‍ഡ് മാത്രമായിരുന്നു. എന്നാല്‍ രണ്ടാമത്തെ ഫോണ്‍വിളി 10 മിനുട്ടോളം നീണ്ട് നിന്നിരുന്നു

ദിലീപിനെ വിളിച്ചു

ദിലീപിനെ വിളിച്ചു

പള്‍സര്‍ സുനിയുടെ ഫോണ്‍വിളിക്ക് ശേഷം നാദിര്‍ഷ വിളിച്ചത് ദിലീപിന്റെ ഫോണിലേക്കാണ് എന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദിലീപുമായി നാദിര്‍ഷ 15 മിനുറ്റോളം സംസാരിച്ചു എന്നതിനും പോലീസിന്റെ പക്കല്‍ രേഖകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

നീണ്ട സംഭാഷണങ്ങൾ

നീണ്ട സംഭാഷണങ്ങൾ

ശേഷം ദിലീപ് തന്റെ സഹോദരിയെ ഫോണില്‍ വിളിച്ച് സംസാരിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ്അതിന് ശേഷം ദിലീപ് വീണ്ടും നാദിര്‍ഷയെ ഫോണില്‍ വിളിക്കുകയുണ്ടായി. ഈ ഫോണ്‍ സംഭാഷണം 20 മിനുറ്റോളം നീണ്ടു

എല്ലാം മറച്ച് വെച്ചു

എല്ലാം മറച്ച് വെച്ചു

ഇക്കാര്യങ്ങളൊന്നും നാദിര്‍ഷ പോലീസിനോട് പറഞ്ഞിരുന്നില്ല. സുനിയെ അറിയില്ലെന്ന നാദിര്‍ഷയുടെ മൊഴിയുമായി ഒത്തുപോകുന്നതല്ല ഈ വിവരങ്ങള്‍. മാത്രമല്ല സുനി ഫോണില്‍ നാദിര്‍ഷയോട് സംസാരിച്ചത് ഒരു പരിചയവും ഇല്ലാത്ത ആളോടെന്ന പോലെയല്ല.

സിനിമാക്കാരുടെ സന്ദർശനം

സിനിമാക്കാരുടെ സന്ദർശനം

നാദിര്‍ഷയും കേസില്‍ സംശയമുനയിലുള്ള കാവ്യാ മാധവനും ദിലീപിനെ ജയിലില്‍ ചെന്ന് കണ്ടത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. മാത്രമല്ല നിരവധി സിനിമാപ്രവര്‍ത്തകര്‍ നാദിര്‍ഷയെ കണ്ടതും പോലീസ് ഗൗരവത്തിലെടുക്കുന്നു

വെറും നാടകമാണ്

വെറും നാടകമാണ്

സിനിമാപ്രവര്‍ത്തകരുടെ സന്ദര്‍ശനങ്ങള്‍ വെറും നാടകമാണ് എന്നാണ് പോലീസ് വിലയിരുത്തുന്നത്. ദിലീപിന് അനുകൂല തരംഗം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കം നടക്കുന്നത് പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിക്കും

കൂടുതൽ അറസ്റ്റുകൾ

കൂടുതൽ അറസ്റ്റുകൾ

കേസിൽ ഇനിയും നിർണായക അറസ്റ്റുകൾ നടക്കാൻ സാധ്യതയുണ്ടെന്ന് തന്നെയാണ് വിവരങ്ങൾ. നാദിർഷയുടെ അറസ്റ്റിലേക്കാണോ കാര്യങ്ങൾ നീങ്ങുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാവ്യ മാഡമാണെന്ന സുനിയുടെ വെളിപ്പെടുത്തലോടെ കാവ്യയുടെ നിലയും പരുങ്ങലിലാണ്

പോലീസ് ഭീഷണിപ്പെടുത്തുന്നു

പോലീസ് ഭീഷണിപ്പെടുത്തുന്നു

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് നാദിര്‍ഷ ഉന്നയിച്ചിരിക്കുന്നത്. പോലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നാണ് നാദിര്‍ഷയുടെ ആരോപണം. മുന്‍കൂര്‍ ജാമ്യം നേടിയാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് ഭീഷണിപ്പെടുത്തുന്നത് എന്നാണ് നാദിര്‍ഷ പറയുന്നത്.

ദിലീപിനെതിരെ മൊഴി നൽകാൻ

ദിലീപിനെതിരെ മൊഴി നൽകാൻ

നടിയെ ആക്രമിച്ച കേസുമായി തനിക്ക് യാതൊരു വിധ ബന്ധവും ഇല്ലെന്നും താന്‍ നിരപരാധി ആണെന്നും നാദിര്‍ഷ പറയുന്നു. കേസന്വേഷണത്തോട് താന്‍ തുടക്കം മുതല്‍ക്കേ സഹകരിച്ചിട്ടുണ്ടെന്നും നാദിര്‍ഷ പറയുന്നു.ദിലീപിന് എതിരെ മൊഴി നല്‍കാന്‍ പോലീസ് തന്നെ നിര്‍ബന്ധിക്കുകയാണ് എന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ നാദിര്‍ഷ വെളിപ്പെടുത്തുന്നു.

പറഞ്ഞത് പലതും കള്ളം

പറഞ്ഞത് പലതും കള്ളം

നേരത്തെ ഒരുതവണ ചോദ്യം ചെയ്തപ്പോൾ നാദിര്‍ഷ പറഞ്ഞ പല കാര്യങ്ങളും കള്ളമാണെന്നാണ് പോലീസിനിപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ നീക്കം. കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി നടത്തിയ വെളിപ്പെടുത്തലുകളാണ് ദിലീപിന്റെ ഉറ്റസുഹൃത്തായ നാദിര്‍ഷയെ സംശയത്തിന്റെ നിഴലിലാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+