കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ പൂട്ടാന്‍ പോലീസിന്റെ പുതിയ പ്ലാന്‍... 'സഹായിക്കാന്‍' അവര്‍, ക്രിമിനല്‍ സ്വഭാവം തെളിയും...

ദിലീപില്‍ നിന്നും ദുരനുഭവമുണ്ടായവരെ കേസില്‍ സാക്ഷികളാക്കും

  • By Sooraj
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയെങ്കിലും അന്വേഷണസംഘം തിരക്കിട്ട നീക്കങ്ങളിലാണ്. കേസില്‍ കുറ്റപത്രം തയ്യാറാക്കുകയാണ് അന്വേഷണസംഘം. ഒക്ടോബര്‍ ആറിന് കുറ്റപത്രം നല്‍കുമെന്നാണ് നേരത്തേ പോലീസ് കോടതിയെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഈതീരുമാനം മാറ്റുകയായിരുന്നു. ദിലീപിനു ജാമ്യം ലഭിച്ചതോടെയാണിത്.

നേരത്തേ ദിലീപിന്റെ ജാമ്യം ഏതു വിധേയനയെങ്കിലും തടയുകയെന്ന ലക്ഷ്യത്തോടെയാണ് കുറ്റപത്രം ആറിനു നല്‍കുമെന്ന് അന്വേഷണസംഘം അറിയിച്ചത്. അതിനിടെ കുറ്റപത്രത്തില്‍ ദിലീപിനെ പൂട്ടാനുള്ള സകല വഴികളും പോലീസ് ശേഖരിക്കുന്നതായാണ് വിവരം.

ദുരനുഭവമുണ്ടായവര്‍

ദുരനുഭവമുണ്ടായവര്‍

സിനിമാ മേഖലയില്‍ ദിലീപില്‍ നിന്നു ദുരനുഭവമുണ്ടായവരെ കേസില്‍ സാക്ഷികളാക്കാനാണ് പോലീസിന്റെ നീക്കം. പലരുടെയും മൊഴി നേരത്തേ തന്നെ അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.

 ക്രിമിനല്‍ സ്വഭാവം

ക്രിമിനല്‍ സ്വഭാവം

ക്രിമിനല്‍ സ്വഭാവം ദിലീപിനുണ്ടെന്ന് തെളിയിക്കുന്നതാണ് നേരത്തേ പലരും നല്‍കിയ മൊഴികള്‍. ഇതു തുറുപ്പുചീട്ടാക്കിയാല്‍ ദിലീപിന് കേസില്‍ നിന്ന് എളുപ്പം രക്ഷപ്പെടാനാവില്ലെന്ന് പോലീസ് കണക്ക് കൂട്ടുന്നു.

'ശത്രുക്കളെ' തേടി പോലീസ്

'ശത്രുക്കളെ' തേടി പോലീസ്

സിനിമാ മേഖലയില്‍ ദിലീപുമായി നല്ല ബന്ധമില്ലാത്തവരെയാണ് പോലീസ് നോട്ടമിട്ടു വച്ചിരിക്കുന്നത്. ദിലീപില്‍ നിന്നു വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ മോശം അനുഭവമുണ്ടായവരെ മുഴുവന്‍ കേസില്‍ സാക്ഷികളാക്കും.

167 സാക്ഷികള്‍

167 സാക്ഷികള്‍

അന്വേഷണസംഘത്തിന്റെ ആദ്യ കുറ്റപത്രത്തില്‍ 167 സാക്ഷികളാണുള്ളത്. എന്നാല്‍ ദിലീപ് പ്രതിയായി ഉള്‍പ്പെട്ടിട്ടുള്ള രണ്ടാമത്തെ കേസില്‍ 300 സാക്ഷികളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 പരമാവധി വിവരങ്ങള്‍

പരമാവധി വിവരങ്ങള്‍

ദിലീപിന്റെ വ്യക്തിപരവും തൊഴില്‍പരവുമായ വീഴ്ചകളെക്കുറിച്ചും മറ്റുള്ള ആക്ഷേപങ്ങളെക്കുറിച്ചും അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. മഞ്ജു വാര്യരെ വിവാഹം ചെയ്യുന്നതിന് മുമ്പ് ദിലീപ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നുവെന്ന മൊഴികളും ഇതിനെ തുടര്‍ന്നാണ് പോലീസ് ശേഖരിച്ചത്.

രഹസ്യമൊഴി

രഹസ്യമൊഴി

നടന്‍ അനൂപ് ചന്ദ്രന്‍, സംവിധായകന്‍ ബൈജു കൊട്ടാരക്കര, തിയേറ്റര്‍ ഉടമയും നിര്‍മാതാവുമായ ലിബര്‍ട്ടി ബഷീര്‍ എന്നിവര്‍ ദിലീപില്‍ നിന്നും തങ്ങള്‍ക്കു ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് മൊഴി നല്‍കിയിരുന്നു.

 നടിമാരും മൊഴി നല്‍കി

നടിമാരും മൊഴി നല്‍കി

മലയാളത്തിലെ നാലു യുവനടിമാരും ദിലീപിനെതിരേ സെക്ഷന്‍ 164 പ്രകാരമുള്ള രഹസ്യമൊഴി നല്‍കിയിരുന്നു. ഇതെല്ലാം ദിലീപിന് കനത്ത തിരിച്ചടിയാവുമെന്നാണ് പ്രമുഖര്‍ വിലയിരുത്തുന്നത്.

സ്വഭാവദൂഷ്യം

സ്വഭാവദൂഷ്യം

വളരെ ക്രൂര സ്വഭാവമുള്ള വ്യക്തിയാണ് ദിലീപെന്നും ഇത്തരം സ്വഭാവദൂഷ്യമുള്ളയാള്‍ നടിയെ പീഡിപ്പിക്കുന്നതു പോലെയുള്ള പ്രവൃത്തികളും ചെയ്യാന്‍ മടിക്കില്ലെന്നു കോടതിയെ വിശ്വസിപ്പിക്കാന്‍ താരത്തിനെതിരായ മൊഴികള്‍ പോലീസിനെ സഹായിക്കും.

സാക്ഷിമൊഴികള്‍ക്ക് പ്രസക്തിയില്ല

സാക്ഷിമൊഴികള്‍ക്ക് പ്രസക്തിയില്ല

ഗൂഡാലോചന കേസില്‍ സാക്ഷി മൊഴികള്‍ക്കു പ്രസക്തി കുറവാണ്. പക്ഷെ ദിലീപിന്റെ ക്രിമിനല്‍ സ്വഭാവം കോടതിയെ ബോധിപ്പിക്കുന്നതിനായാണ് പരമാവധി പേരുടെ മൊഴി പോലീസ് എടുക്കുന്നത്.

കൂറുമാറിയാലും തിരിച്ചടിയാവില്ല

കൂറുമാറിയാലും തിരിച്ചടിയാവില്ല

കേസിന്റെ വിചാരണയ്ക്കിടെ സാക്ഷി കൂറുമാറിയാലും അത് വലിയ തിരിച്ചടിയാവില്ല. കാരണം, സാഹചര്യത്തെളിവിനു കൃത്യം നടത്തിയയാളുടെ തന്നെ മൊഴി മതിയാവുമെന്നതും പോലീസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുണ്ട്.

ഡിജിപി തന്നെ അറിയിച്ചു

ഡിജിപി തന്നെ അറിയിച്ചു

ദിലീപിന്റെ ക്രിമിനല്‍ സ്വഭാവം തെളിയിക്കാന്‍ തങ്ങള്‍ക്കു സാധിച്ചാല്‍ കുറ്റപത്രം കൂടുതല്‍ ഉറപ്പുള്ളതാവുമെന്ന് കഴിഞ്ഞ ദിവസം വിളിച്ച യോഗത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ തന്നെ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു.

ഫോണ്‍ കോള്‍ ലിസ്റ്റ്, രസീതികള്‍...

ഫോണ്‍ കോള്‍ ലിസ്റ്റ്, രസീതികള്‍...

മൊബൈല്‍ ഫോണ്‍ ടവറിന്റെ ലൊക്കേഷനുകള്‍, ഫോണ്‍ കോള്‍ ലിസ്റ്റുകള്‍, രസീതികള്‍, സന്ദര്‍ശക ഡയറികള്‍ തുടങ്ങി കേസില്‍ ദിലീപിനെ പൂട്ടാനുള്ള പരമാവധി വിവരങ്ങള്‍ പോലീസ് ഇതിനകം ശേഖരിച്ചു കഴിഞ്ഞു.

 ഫലങ്ങള്‍ക്കായി കാത്തിരിക്കുന്നു

ഫലങ്ങള്‍ക്കായി കാത്തിരിക്കുന്നു

സൈബര്‍ ഫോറന്‍സിക് പരിശോധനാ ഫലവും മെറ്റീരിയലുകളുടെ ഫോറന്‍സിക് ഫലവും ഇനി കിട്ടാനുണ്ട്. അവ പരിശോധനയ്ക്കായി അയച്ചിരുന്നു. ഇവയുടെ ഫലങ്ങള്‍ കൂടി ലഭിച്ച ശേഷം കുറ്റപത്രം നല്‍കുമെന്നാണ് വിവരം.

English summary
Police to use statements of those who have bad experience Dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X