'ഇരട്ടച്ചങ്കന്റെ' പോലീസ് രാജ്,പിണറായിക്ക് നിവേദനം നല്‍കാനെത്തിയ ആദിവാസികളെ കസ്റ്റഡിയിലെടുത്തു
ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതിന് ശേഷം രാത്രി ഒമ്പത് മണിയോടെയാണ് ആദിവാസി നേതാക്കളെ പോലീസ് ജാമ്യം നല്കി വിട്ടയച്ചത്.
വടക്കഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കാനെത്തിയ ആദിവാസികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗദ്ദിക നാടന്‍ കലാമേളയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് ഒളകര കോളനിയിലെ പി കെ രതീഷ്, മുതലമടയിലെ വി രാജു, കൊല്ലങ്കോട് പി മണികണ്ഠന് എന്നിവരെ വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്.
ഡിസംബര്‍ 19 തിങ്കളാഴ്ചയാണ് സംഭവം. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി നടത്തുന്ന ഗദ്ദിക നാടന്‍ കലാമേളയുടെ ഉദ്ഘാടത്തിനെത്തിയ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനായി വേദിയ്ക്ക് സമീപം നില്‍ക്കുന്നതിനിടെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോളനികളിലെ വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് നിവേദനം നല്‍കാനെത്തിയത്.

വേദിയുടെ സമീപത്ത് നിന്ന് പോലീസ് ബലമായി പിടിച്ചു കൊണ്ടുപോകുകയും ഉടുമുണ്ട് അഴിച്ച് പരിശോധിച്ചതായും രതീഷ് പറഞ്ഞെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന് കരുതിയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും പോലീസ് പറഞ്ഞു. ഇവരില്‍ നിന്ന് ആദിവാസി സമരങ്ങള്‍ക്ക് പിന്തുണ ആവശ്യപ്പെട്ടുള്ള ലഘുലേഖകള്‍ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.
ആദിവാസി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതറിഞ്ഞ് കടപ്പാറ കോളനിയിലെ മൂപ്പന് വേലായുധന്റെ നേതൃത്വത്തില്‍ സ്ത്രീകളടക്കമുള്ളവര്‍ വടക്കഞ്ചേരി പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതിന് ശേഷം രാത്രി ഒമ്പത് മണിയോടെയാണ് ആദിവാസി നേതാക്കളെ പോലീസ് ജാമ്യം നല്കി വിട്ടയച്ചത്.
-
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ











Click it and Unblock the Notifications