കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇരട്ടച്ചങ്കന്റെ' പോലീസ് രാജ്,പിണറായിക്ക് നിവേദനം നല്‍കാനെത്തിയ ആദിവാസികളെ കസ്റ്റഡിയിലെടുത്തു

ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതിന് ശേഷം രാത്രി ഒമ്പത് മണിയോടെയാണ് ആദിവാസി നേതാക്കളെ പോലീസ് ജാമ്യം നല്‍കി വിട്ടയച്ചത്.

  • By Afeef Musthafa
Google Oneindia Malayalam News

വടക്കഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കാനെത്തിയ ആദിവാസികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗദ്ദിക നാടന്‍ കലാമേളയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് ഒളകര കോളനിയിലെ പി കെ രതീഷ്, മുതലമടയിലെ വി രാജു, കൊല്ലങ്കോട് പി മണികണ്ഠന്‍ എന്നിവരെ വടക്കഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്.

ഡിസംബര്‍ 19 തിങ്കളാഴ്ചയാണ് സംഭവം. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി നടത്തുന്ന ഗദ്ദിക നാടന്‍ കലാമേളയുടെ ഉദ്ഘാടത്തിനെത്തിയ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനായി വേദിയ്ക്ക് സമീപം നില്‍ക്കുന്നതിനിടെയാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോളനികളിലെ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് നിവേദനം നല്‍കാനെത്തിയത്.

pinarayivijayan

വേദിയുടെ സമീപത്ത് നിന്ന് പോലീസ് ബലമായി പിടിച്ചു കൊണ്ടുപോകുകയും ഉടുമുണ്ട് അഴിച്ച് പരിശോധിച്ചതായും രതീഷ് പറഞ്ഞെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന് കരുതിയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും പോലീസ് പറഞ്ഞു. ഇവരില്‍ നിന്ന് ആദിവാസി സമരങ്ങള്‍ക്ക് പിന്തുണ ആവശ്യപ്പെട്ടുള്ള ലഘുലേഖകള്‍ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.

ആദിവാസി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതറിഞ്ഞ് കടപ്പാറ കോളനിയിലെ മൂപ്പന്‍ വേലായുധന്റെ നേതൃത്വത്തില്‍ സ്ത്രീകളടക്കമുള്ളവര്‍ വടക്കഞ്ചേരി പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതിന് ശേഷം രാത്രി ഒമ്പത് മണിയോടെയാണ് ആദിവാസി നേതാക്കളെ പോലീസ് ജാമ്യം നല്‍കി വിട്ടയച്ചത്.

English summary
Police arrested a few adivasis who reached the venue of chief minister Pinarayi Vijayan’s inauguration of a village fair to submit a petition on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X