മുഖ്യമന്ത്രിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ബ്രിട്ടീഷ് പൗരനടക്കം രണ്ട് പേര്‍ പോലീസ് കസ്റ്റഡിയില്‍
ബ്രിട്ടീഷ് പൗരനായ ഫെഡ്രിക് കോട്ടോ, പുത്തന്‍കണ്ടം സ്വദേശി വിനോദ് കൃഷ്ണന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പിണറായിയിലെ വീട്ടില്‍ അതിക്രമിച്ചു കയറിയ രണ്ട് പേരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഫെബ്രുവരി 20 തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. പിണറായി വിജയന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ ബ്രിട്ടീഷ് പൗരനായ ഫെഡ്രിക് കോട്ടോ, പുത്തന്‍കണ്ടം സ്വദേശി വിനോദ് കൃഷ്ണന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

മുഖ്യമന്ത്രിയുടെ വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇവരെ നാട്ടുകാര്‍ പിടികൂടി ചോദ്യം ചെയ്യുകയും പിന്നീട് പോലീസില്‍ ഏല്‍പ്പിക്കുകമായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, പിണറായി വിജയന്റെ വീട്ടിന് മുന്നില്‍ മദ്യപിച്ചെത്തി ബഹളം വെയ്ക്കുകയും വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.മുഖ്യമന്ത്രിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ ബ്രിട്ടീഷ് പൗരനായ ഫെഡ്രിക് കോട്ടോയെയും, പുത്തന്‍കണ്ടം സ്വദേശി വിനോദ് കൃഷ്ണനെയും പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.












Click it and Unblock the Notifications