കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ കാർഡ് ഉപയോഗിച്ച് പണം തട്ടാൻ മുംബൈ സംഘം: വലയിലാക്കി പോലീസ്, 'ഒത്തുതീർപ്പിൽ' വിട്ടയച്ചു!

Google Oneindia Malayalam News

പുതുക്കാട്: ഡെബിറ്റ്- ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് പണം തട്ടുന്ന സംഘം സംസ്ഥാനത്തും വ്യാപകമെന്ന് പരാതി. കേരളത്തിന്റെ വടക്കൻ ജില്ലകളിലാണ് തട്ടിപ്പ് സംഘങ്ങളുടെ സാന്നിധ്യം വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോഴിക്കോടും കണ്ണൂരും മലപ്പുറത്തും ഇതേ രീതിയിൽ സംഘം തട്ടിപ്പ് നടത്തിയിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള ഒരേ സംഘം തന്നെയാണ് കേരളത്തിൽ പലയിടങ്ങളിലായി നടന്ന തട്ടിപ്പിന് പിന്നിലെന്നാണ് സൂചന.

ഉത്ര വധം: രണ്ട് മുറിവുകള്‍ തമ്മില്‍ അഞ്ച് സെന്റിമീറ്ററിന്റെ അകല വ്യത്യാസം, ഒരിക്കലും സംഭവിക്കില്ല!!ഉത്ര വധം: രണ്ട് മുറിവുകള്‍ തമ്മില്‍ അഞ്ച് സെന്റിമീറ്ററിന്റെ അകല വ്യത്യാസം, ഒരിക്കലും സംഭവിക്കില്ല!!

 കേസെടുക്കാതെ വിട്ടയച്ചു

കേസെടുക്കാതെ വിട്ടയച്ചു

കാസർഗോഡ് ജില്ലകളിൽ തട്ടിപ്പ് നടത്തിവന്നിരുന്ന സംഘം പോലീസ് പിടിയിലായെങ്കിലും നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചെന്ന് പമ്പുടമ അറിയിച്ചതോടെ ഈ സംഘത്തെ കേസെടുക്കാതെ വിട്ടയയ്ക്കുകയായിരുന്നു. കണ്ണൂരും കോഴിക്കോടും തട്ടിപ്പ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മലപ്പുറത്തും ഇതേ സംഘം തട്ടിപ്പ് നടത്തിയിരുന്നു. മഹാരാഷ്ട്രയിൽ നിന്നുള്ള സംഘമാണ് തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചിരുന്നത്.

 മഹാരാഷ്ട്രയിൽ നിന്നുള്ള സംഘം

മഹാരാഷ്ട്രയിൽ നിന്നുള്ള സംഘം

മഹാരാഷ്ട്രയിൽ നിന്നുള്ള നാസിക് സ്വദേശികളായ അഞ്ചംഗ സംഘമാണ് പിടിയിലായത്. ഈസംഘം സഞ്ചരിച്ച മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറും കേരള പോലീസും പിടിച്ചെടുത്തിരുന്നു. മലപ്പുറത്തെ പമ്പിൽ നടന്ന തട്ടിപ്പ് ഇങ്ങനെ.... മലപ്പുറത്തെ പമ്പിലെത്തിയ തട്ടിപ്പ് സംഘം 500 രൂപയ്ക്ക് പെട്രോളടിച്ച ശേഷം പമ്പുടമയോട് പണമായി പതിനായിരം രൂപ ആവശ്യപ്പെട്ടു. ഈ തുക മെഷീനിൽ നിന്ന് സ്വൈപ് ചെയ്ത് എടുക്കാനും സംഘം ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 10000 രൂപ നൽകാതിരുന്ന പമ്പുടമ 5000 രൂപയാണ് നൽകിയത്. തുടർന്ന് 5500 രൂപ സ്വൈപ് ചെയ്തെടുക്കുകയും ചെയ്തിരുന്നു.

കാർഡ് തട്ടിപ്പ്

കാർഡ് തട്ടിപ്പ്


തട്ടിപ്പ് ഇങ്ങനെ പിൻ നമ്പർ വാങ്ങുന്നതിനായി പമ്പുടമയിൽ നിന്നായി സ്വെയ്പിംഗ് മെഷീൻ വാങ്ങിയ തട്ടിപ്പ് സംഘം വോയ്സ് ഫെയിൽ സംവിധാനം ഉപയോഗിച്ച് പണമിടപാട് റദ്ദാക്കി. അതേ സമയം രസീത് എടുത്ത് നൽകി കടന്നു കളയുകയും ചെയ്തു. സംഘം നൽകിയ രസീത് കൂടുതൽ പരിശോധിക്കാതിരുന്നതിനാൽ പണം നഷ്ടമായത് പമ്പ് ജീവനക്കാർ തിരിച്ചറിഞ്ഞിരുന്നില്ല. പമ്പുടമ പിന്നീട് രസീതി പരിശോധിച്ചതോടെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഇതോടെയാണ് പരാതിയുമായി ഇദ്ദേഹം പോലീസിനെ സമീപിച്ചത്. ഇതേ തരത്തിലാണ് സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും കാർഡുപയോഗിച്ച് തട്ടിപ്പ് നടന്നിട്ടുള്ളത്.

 വാട്സ്ആപ്പ് വഴി

വാട്സ്ആപ്പ് വഴി

മലബാറിലെ പെട്രോൾ പെട്രോൾ ഡെബിറ്റ്- ക്രെഡിറ്റ് കാർഡ് കേന്ദ്രീകരിച്ച് തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി തട്ടിപ്പ് സംഘത്തിന്റെ വിവരങ്ങൾ പങ്കുവെക്കുന്നത്. തൃശ്ശൂർ ജില്ലയിൽ നിന്ന് ഇതേ സംഘത്തെ കണ്ടതിനെ തുടർന്നാണ് ഒരു പമ്പുടമ പോലീസിനെ വിവരമറിയിച്ചത്. ഇയാൾ വാഹനത്തെ പിന്തുടരുകയും ചെയ്തിരുന്നു. കൊടകരയിൽ വെച്ച് ഈ സംഘത്തെ പോലീസ് തടയുകയായിരുന്നു. ഇവിടെനിന്ന് കടന്നുകളഞ്ഞെങ്കിലും പുതുക്കാട് നിന്നും വീണ്ടും പിടികൂടുകയായിരുന്നു. ഇന്ധനവിൽപ്പനയ്ക്ക് തുക സ്വയ്പ് ചെയ്യാവൂ എന്ന ബാങ്ക് നിർദേശം നിർദേശം മറികടന്നുകൊണ്ടാണ് ഇത്തരത്തിൽ ഉപയോക്താക്കൾക്ക് പണം നൽകിക്കൊണ്ടിരുന്നതെന്നും കണ്ടെത്തിയിട്ടുള്ളത്.

 പ്രശ്നം ഒത്തുതീർപ്പിലെത്തി

പ്രശ്നം ഒത്തുതീർപ്പിലെത്തി

പരാതിക്കാരിൽ നിന്ന് തട്ടിയെടുത്ത തുക തിരിച്ചു നൽകാമെന്ന് സംഘം സമ്മതിച്ചതോടെയാണ് പോലീസ് കേസെടുക്കാതെ സംഘത്തെ വിട്ടയച്ചത്. മഹാരാഷ്ട്രയിൽ നിന്ന് ഇത്തരത്തിൽ തട്ടിപ്പ് സംഘം പെട്രോൾ പമ്പുടമകളിൽ നിന്ന് തട്ടിയെടുത്ത പണം തിരിച്ചുകിട്ടിയിരുന്നില്ല. ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ നഷ്ടപ്പെട്ട തുക തങ്ങൾക്ക് തിരിച്ചു കിട്ടിയാൽ മാത്രമേ പരാതി പിൻവലിക്കൂ എന്ന നിലപാടിലായി പമ്പുടമ. ഇതോടെ ലോക്കൽ പോലീസ് ഹൈവേ പോലീസിൽ നിന്ന് പ്രതികളെ ഏറ്റുവാങ്ങിയ ശേഷം കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കുകയായിരുന്നു. ലോക്കൽ പോലീസിന്റെ നേതൃത്വത്തിൽ പ്രശ്നം ഒത്തുതീർപ്പിലെത്തുകയായിരുന്നു.

English summary
Police trapped Mumbai gang with Debit- Credit card fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X