കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവൈഎസ്പിക്കെതിരെയുള്ള കോടതി നിര്‍ദേശം അഭ്യന്തര വകുപ്പ് അവഗണിച്ചു.... വീണ്ടും ട്വിസ്റ്റ്!!

Google Oneindia Malayalam News

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. കൊലപ്പെട്ട സനല്‍കുമാറിനെ തള്ളിയിട്ട ഡിവൈഎസ്പിക്കെതിരെ മുമ്പ് തന്നെ നടപടിയെടുക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത് ആഭ്യന്തര വകുപ്പ് കാര്യമായി പരിഗണിച്ചില്ലെന്നാണ് തെളിഞ്ഞിരിക്കുന്നത്. അതേസമയം ഡിവൈഎസ്പി ഹരികുമാറിനെ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമവും ഇത് വരെ ഫലം കണ്ടിട്ടില്ല. ഇതിനിടയിലാണ് പുതിയ കാര്യങ്ങള്‍ പുറത്തേക്കെത്തുന്നത്.

അതേസമയം ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ചയായതിനാല്‍ സര്‍ക്കാരും ഈ വിഷയത്തില്‍ പ്രതിക്കൂട്ടിലാണ്. അതിനിടെ സനല്‍കുമാറിന്റെ ഭാര്യയും പോലീസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം. അപകട മരണമാക്കി മാറ്റാനും ശ്രമമുണ്ടെന്ന് ഇവര്‍ ആരോപിക്കുന്നു. ഇതോടെ എത്രയും പെട്ടെന്ന് ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യാതെ രക്ഷയില്ലെന്ന അവസ്ഥയിലാണ് പോലീസ്. ഹരികുമാര്‍ ഒളിച്ചിരിക്കുന്ന സ്ഥലം പോലീസ് കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

ആഭ്യന്തര വകുപ്പിന്റെ അവഗണന

ആഭ്യന്തര വകുപ്പിന്റെ അവഗണന

നെയ്യാറ്റിന്‍കര ഡിവൈഎസ്പി ബി ഹരികുമാറിനെതിരെ നടപടിയെടുക്കണമെന്ന് നേരത്തെ ഹൈക്കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത് ആഭ്യന്തര വകുപ്പ് അവഗണിക്കുകയായിരുന്നു. വിഎസ്ഡിപി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ ഐജി മനോജ് എബ്രഹാമാണ് ഹരികുമാറിനെ ഡിവൈഎസ്പി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ശുപാര്‍ശ ചെയ്തത്. പരാതികാരന്റെ ഭാഗം കൂടി കേട്ടിട്ട് തുടര്‍ നടപടിയെടുക്കാനായിരുന്നു ഹൈക്കോടതി നിര്‍ദേശം.

ആരോപണങ്ങള്‍ ഇങ്ങനെ.....

ആരോപണങ്ങള്‍ ഇങ്ങനെ.....

ഹരികുമാറിന്റെ അവിഹിത ബന്ധങ്ങള്‍, കൂട്ടാളി ബിനുവുമായുള്ള ഇടപാടുകള്‍, ക്വാറി ഉടമകളില്‍ നിന്നടക്കം കൈക്കൂലി വാങ്ങിയ സംഭവങ്ങള്‍ എന്നിവ കൃത്യമായി ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. ഏപ്രിലിലായിരുന്നു പരാതി നല്‍കിയത്. എന്നാല്‍ ഇതില്‍ നടപടിയില്ലാതെ വന്നതോടെ വിഎസ്ഡിപി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഐജി മനോജ് എബ്രഹാം അന്വേഷിച്ച് റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

മനോജ് എബ്രഹാമിന്റെ വിശദീകരണം

മനോജ് എബ്രഹാമിന്റെ വിശദീകരണം

ഡിവൈഎസ്പിക്കെതിരെ നടപടിയെടുക്കാന്‍ താന്‍ ആളല്ലെന്നും ഡിജിപിയാണ് അത് ചെയ്യേണ്ടതെന്നുമായിരുന്നു മനോജ് എബ്രഹാം നല്‍കിയ വിശദീകരണം. തുടര്‍ന്നാണ് പരാതിക്കാരന്റെ വിശദീകരണം കേട്ട് നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. എന്നാല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന ഘട്ടത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. എന്നാല്‍ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. ഇതിന് മുമ്പും പിന്നാലെയുമായി വന്ന മൂന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും ആഭ്യന്തര വകുപ്പ് തള്ളിയിരുന്നു.

ഭാര്യ തുറന്ന പോരാട്ടത്തില്‍

ഭാര്യ തുറന്ന പോരാട്ടത്തില്‍

സനലിന്റെ കൊലപാതകം അപകട മരണമാക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ടെന്നാണ് ഭാര്യ ഉന്നയിച്ചിരിക്കുന്നത്. ഇപ്പോഴത്തെ അന്വേഷണത്തില്‍ ഒട്ടും സംതൃപ്തരല്ല. ഹരികുമാറിനെ പോലീസ് തന്നെയാണ് സംരക്ഷിക്കുന്നത്. ഇപ്പോഴുള്ള അന്വേഷണത്തിന് പകരം കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതല്ലെങ്കില്‍ സിബിഐ കേസ് അന്വേഷിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. അതേസമയം ഇവര്‍ ഇക്കാര്യം ഹൈക്കോടതിയില്‍ ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ്.

സര്‍ക്കാരും നടപടിയെടുക്കുന്നില്ല

സര്‍ക്കാരും നടപടിയെടുക്കുന്നില്ല

സര്‍ക്കാര്‍ തലത്തിലും കേസ് സംബന്ധിച്ച് വലിയ നടപടിയില്ല. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ഡിവൈഎസ്പിക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നായിരുന്നു. ഇതില്ലാത്തതിനെ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. അതേസമയം ഐജി തലത്തിലുള്ള അന്വേഷണത്തിന് പോലീസ് വഴങ്ങിയിട്ടുണ്ട്. ഐജി ശ്രീജിത്ത് നേരിട്ടാണ് കേസ് അന്വേഷിക്കുക. സനല്‍ ആക്രമിക്കപ്പെട്ട സ്ഥലത്ത് മക്കളോടൊപ്പം സമരം ചെയ്യുമെന്ന് സനലിന്റെ ഭാര്യ പറഞ്ഞിട്ടുണ്ട്.

മൂന്നാറിനടുത്ത് ഒളിവില്‍

മൂന്നാറിനടുത്ത് ഒളിവില്‍

ഡിവൈഎസ്പിയെ ഇതുവരെ കണ്ടെത്താനാവാത്തത് നാണക്കേടാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ ഹരികുമാര്‍ മൂന്നാറിനടുത്ത് ഒളിവില്‍ കഴിയുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേരള-തമിഴ്‌നാട് അതിര്‍ത്തിക്ക് സമീപമാണ് ഇയാള്‍ ഉള്ളതെന്നാണ് സൂചന. പോലീസ് ഇയാള്‍ക്കായി വന്‍ തിരിച്ചിലിലാണ്. ഹരികുമാറിന്റെ ബന്ധുക്കളുടെയും സഹായി ബിന്ുവിന്റെ ബന്ധുക്കളുടെയും മൊബൈല്‍ ഫോണ്‍ നിരീക്ഷണത്തിലൂടെയാണ് അന്വേഷണ സംഘത്തിന് ഇയാളുടെ ഒളിസങ്കേതം കണ്ടെത്താനായത്.

കോടതിയില്‍ കീഴടങ്ങുമോ?

കോടതിയില്‍ കീഴടങ്ങുമോ?

ഡിവൈഎസ്പി കോടതിയില്‍ കീഴടങ്ങുമെന്നാണ് സൂചനയുള്ളത്. പോലീസിന് കീഴടങ്ങിയാല്‍ അത് വലിയ നാണക്കേടാവുമെന്നാണ് ഡിവൈഎസ്പി കണക്ക് കൂട്ടുന്നത്. അതേസമയം കീഴടങ്ങാന്‍ ഇയാള്‍ നിബന്ധന വെച്ചതായും റിപ്പോര്‍ട്ടുണ്ട്. ഹരികുമാറിനെ ഏത് വിധേനയും അറസ്റ്റ് ചെയ്യണമെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദേശമുണ്ട്. കോടതിയില്‍ കീഴടങ്ങിയാല്‍ അത് പോലീസിന് വന്‍ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍. അതേസയമം ഹരികുമാറിന്റെ ബന്ധുക്കളില്‍ നിന്ന് പോലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തിട്ടുണ്ട്.

നെയ്യാറ്റിന്‍കര സനല്‍ വധം; ഹരികുമാറിനെ ഒളിവില്‍ താമസിപ്പിച്ചിരിക്കുന്നത് സിപിഎം നേതാവെന്ന്നെയ്യാറ്റിന്‍കര സനല്‍ വധം; ഹരികുമാറിനെ ഒളിവില്‍ താമസിപ്പിച്ചിരിക്കുന്നത് സിപിഎം നേതാവെന്ന്

ശബരിമലയില്‍ ഭീകരര്‍ വരും? അതും ഇരുമുടിക്കെട്ടില്‍ സ്‌ഫോടക വസ്തുക്കളുമായി? ഇന്റലിജൻസ് റിപ്പോർട്ട്ശബരിമലയില്‍ ഭീകരര്‍ വരും? അതും ഇരുമുടിക്കെട്ടില്‍ സ്‌ഫോടക വസ്തുക്കളുമായി? ഇന്റലിജൻസ് റിപ്പോർട്ട്

English summary
police try to protect dysp harikumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X