കണ്ണൂരില്‍ പോലീസ് ജീപ്പിന് നേരെ ആക്രമണം, ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കണ്ണൂര്‍; പോലീസ് ജീപ്പ് ആക്രമിച്ച ബിജെപി പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ച രാത്രി 12 ഓടെ അഴീക്കോട് ബോട്ടുപാലം റൊട്ടിമുക്ക് ജംഗ്ഷനിലാണ് സംഭവം. അഴീക്കോട് പാമ്പാടിയില്‍ ക്ഷേത്രോത്സവത്തിലെ ഗാനമേള കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന സിപി എമ്മുകാര്‍ക്കു നേരെ ആക്രമണമുണ്ടാകുകയായിരുന്നു.
ഇതില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. ബിജെപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ആരോപിച്ച് ഇരുവരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇതേ സമയം പോലീസ് ജീപ്പിന് നേരെയും കല്ലേറുണ്ടായി. തുടര്‍ന്ന് പോലീസ് ലാത്തി വീശി ആക്രമികളെ ഓടിച്ചു.

സംഭവുമായി ബന്ധപ്പെട്ട് രണ്ട് ബെജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കടലായിലെ ശ്രീകിച്ചന്‍(19),കപ്പക്കടവിലെ അശ്വന്ത് എന്നിവരാണ് അറസ്റ്റിലായത്. അശ്വന്തിന്റെ അരയില്‍ ഒളിപ്പിച്ചു വച്ചെന്നു കരുതപ്പെടുന്ന കഠാരയും പോലീസ് പിടിച്ചെടുത്തു.
പരിക്കേറ്റ സിപി എം പ്രവര്‍ത്തകരായ അഴീക്കല്‍ ചാലിലെ സി കിരണിനെയും വെള്ളക്കല്ലിലെ നിധിന്‍ രാജിനെയും എ കെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളപട്ടണം എസ് ഐ ശ്രീജിത്തും സംഘവും എത്തിയ ജീപ്പിന്റെ ചില്ലാണ് കല്ലേറില്‍ തകര്‍ന്നത്. സംഭവുമായി ബന്ധപ്പെട്ട് ഏഴുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.












Click it and Unblock the Notifications