കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ടും പോലീസ് വാഹനം പൂജയ്ക്ക്: ഡിജിപി റിപ്പോര്‍ട്ട് തേടി, ചിത്രങ്ങള്‍ വാട്സ്ആപ്പില്‍ വൈറല്‍!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കോഴിക്കോട്ടും പൊലീസ് വാഹനം പൂജയ്ക്ക് | Oneindia Malayalam

കോഴിക്കോട്: പോലീസ് വാഹനം ക്ഷേത്രത്തില്‍ പൂജിച്ച സംഭവം വാട്‌സ്ആപ്പില്‍ പ്രചരിച്ചതോടെ ഡിജിപി റിപ്പോര്‍ട്ട് തേടി. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി ഉത്തരവിട്ടു. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള കണ്‍ട്രോള്‍ റൂമിലേക്ക് അനുവദിച്ച പുതിയ വാഹനമാണ് തളി ക്ഷേത്രത്തില്‍ പൂജിച്ചത്. പോലീസ് ഡ്രൈവറാണ് ക്ഷേത്രത്തിലെത്തിച്ച് പൂജ നടത്തിയത്.

ക്ഷേത്രത്തിന് മുന്‍വശത്തു വെച്ച് പൂജാരി വാഹനം പൂജിക്കുന്നതുള്‍പ്പെടെയുള്ള ഫോട്ടോകള്‍ കണ്‍ട്രോള്‍ റൂമിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇത് മറ്റു പല ഗ്രൂപ്പുകളിലേക്കും പ്രചരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഡിജിപി സംഭവത്തെക്കുറിച്ച് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാറിനോട് റിപ്പോര്‍ട്ട് തേടിയത്. തുടര്‍ന്ന് കമ്മിഷണര്‍ അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ് കമ്മിഷണറോട് സംഭവത്തെപ്പറ്റി അന്വേഷിച്ച് വിവരങ്ങളറിയിക്കുവാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷണര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

policevehicle

ആചാരാനുഷ്ഠാനങ്ങള്‍ പോലീസില്‍ പ്രത്യക്ഷത്തില്‍ പാടില്ലെന്നിരിക്കെ യൂണിഫോമിലുള്ള പോലീസുകാരന്‍ ഔദ്യോഗിക വാഹനം പൂജക്കായി കൊണ്ടുപോയത് ചട്ടലംഘനമായാണ് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. ഡിജിപിയെ കൂടാതെ സംസ്ഥാന പോലീസ് രഹസ്യാന്വേഷണ വിഭാഗം മേധാവിയും കമ്മിഷണറോട് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

അസി. കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൂജക്കായി വാഹനം കൊണ്ടുപോയ പോലീസുകാരന് വീഴ്ച പറ്റിയതായില്ലെന്നാണ് സുചനകള്‍. ഭക്തനായ പോലീസ് ഡ്രൈവര്‍ പുതിയ വാഹനം നിരത്തിലിറക്കും മുമ്പ് സാധാരണ ഹൈന്ദവവിശ്വാസികളായവര്‍ ചെയ്യുന്നതു പോലെ പൂജാരിയെക്കൊണ്ട് പൂജിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് വിശദീകരണം. ഇതുപോലെ തൃശൂര്‍ ജില്ലയില്‍ അനുവദിച്ച വാഹനവും പൂജിച്ചതിന്റെ ചിത്രം പോലീസ് വാട്‌സ് ആപ്പുകളില്‍ പ്രചരിച്ചിരുന്നു. ആ സംഭവവും വിവാദമായതിനെ തുടര്‍ച്ചയായാണ് കോഴിക്കോട്ടെ ഔദ്യോഗിക പോലീസ് വാഹനം ക്ഷേത്രത്തില്‍ പൂജിച്ചതും വാര്‍ത്തയായത്.

English summary
police vehicle in controversy over pooja.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X