കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായ ഹസീനയെ കൊണ്ടുവരും വഴി പോലീസ് വാഹനം ലോറിയിലിടിച്ച് 3 പേർ കൊല്ലപ്പെട്ടു... സംഭവം അമ്പലപ്പുഴയിൽ

  • By Desk
Google Oneindia Malayalam News

അമ്പലപ്പുഴ: അമ്പലപ്പുഴ കരുരിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് 3 പേർ മരിച്ചു. കൊട്ടിയം പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ശ്രീകല, കൊട്ടിയം സ്വദേശി ഹസീന, കാർ ഡ്രൈവർ നൗഫൽ എന്നിവരാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന മറ്റൊരു പോലീസുകാരൻ നിസാറിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പോലീസ് സംഘം

പോലീസ് സംഘം

കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് സംഘം സഞ്ചരിച്ച സ്വകാര്യ കാറാണ് അപകടത്തിൽപ്പെട്ടത്. കൊട്ടിയൂരിൽ നിന്നും കാണാതായ ഹസീനയെന്ന യുവതിയെ കണ്ടെത്തി തിരികെ കൊണ്ടുവരുമ്പോഴായിരുന്നു അപകടം. അപകടത്തിൽ ഹസീനയും കൊല്ലപ്പെട്ടു. പുലർച്ചെ നാലു മണിക്കാണ് അപകടമുണ്ടായത്.

ഹസീന

ഹസീന

ദിവസങ്ങൾക്ക് മുൻപാണ് കൊല്ലം കൊട്ടിയം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഹസീനയെ കാണാതാകുന്നത്. അങ്കമാലിയിൽ നിന്നും ഹസീനയെ കണ്ടെത്തി വരും വഴി ആലപ്പുഴ-അമ്പലപ്പുഴ ദേശീയപാതയിൽ കരൂരിൽ പുറക്കാട് ഗവൺമെന്റ് എൽ പി സ്കൂളിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.

അപകട സ്ഥലത്ത് വെച്ച്

അപകട സ്ഥലത്ത് വെച്ച്

അങ്കമാലിയിൽ നിന്നും കൊട്ടിയത്തേക്ക് പോയ കാറും എതിരെ വന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഹസീനയും ശ്രീകലയും അപകടസ്ഥലത്തുവെച്ച് തന്നെ മരിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 ശ്രീകല

ശ്രീകല

അപകടത്തിൽ മരിച്ച വനിതാ സിവിൽ പോലീസ് ഓഫീസർ‌ ശ്രീകല

English summary
accident in ambalappuzha: 3 dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X