കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതാവ് ജയിലില്‍, കുഞ്ഞുങ്ങള്‍ പുറത്ത്, ഒടുവില്‍ മക്കളെയും ജയിലിലാക്കി; വിവരം മറച്ചുവച്ച പോലീസ് കുരുങ്ങുന്നു

Google Oneindia Malayalam News

കോഴിക്കോട്: മാതാവ് റിമാന്റിലായതിനെ തുടര്‍ന്ന് കോഴിക്കോട് സെന്റ് വിന്‍സെന്റ് ഹോമില്‍ പ്രവേശിപ്പിച്ച ഇരട്ടക്കുട്ടികളെ ജില്ലാ ജയിലിലേക്ക് മാറ്റി. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പ്രത്യേക ഉത്തരവുമായെത്തിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലിസ് സെന്റ് വിന്‍സെന്റ് ഹോമില്‍ നിന്ന് കുട്ടികളെ ഏറ്റുവാങ്ങി മാതാവ് കഴിയുന്ന ജില്ലാ ജയിലിലേക്ക് മാറ്റിയത്. കവര്‍ച്ചക്കേസില്‍ അറസ്റ്റിലായ കുട്ടികളുടെ മാതാവിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഇവര്‍ക്ക് ഒമ്പത് മാസം പ്രായമുള്ള ഇരട്ട കുട്ടികളുള്ള വിവരം പോലിസ് കോടതിയെ അറിയിച്ചിരുന്നില്ല. കോടതി ഇവരെ റിമാന്റ് ചെയ്തു. ഇതോടെ പിതാവിനൊപ്പം ഒറ്റപ്പെട്ട കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് കോഴിക്കോട് സെന്റ് വിന്‍സെന്റ് ഹോമിലേക്കു മാറ്റിയത്.

ഒമ്പത് മാസം പ്രായമുള്ള ഇരട്ട കുട്ടികളുള്ള വിവരം മറച്ചുവച്ച് മാതാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യിപ്പിച്ച പോലിസ് നടപടി ക്രൂരമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോഴിക്കോട് ജില്ലാ പോലിസ് മേധാവിയോട് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസ് ആവശ്യപ്പെട്ടു. ഇരട്ട കുട്ടികളുള്ള കാര്യം കോടതിയെ അറിയിച്ചിരുന്നെങ്കില്‍ സ്ത്രീയെ ജാമ്യത്തില്‍ വിടുകയോ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുകയോ ചെയ്യുമായിരുന്നുവെന്ന് പി മോഹനദാസ് പറഞ്ഞു.

jail

കോയമ്പത്തൂര്‍ സ്വദേശിനിയായ മാതാവിനെ കവര്‍ച്ച കുറ്റം ചുമത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് പോലിസാണ് ജയിലിലടച്ചത്. സംഭവത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിരമിച്ച അസിസ്റ്റന്റ് കമ്മീഷണറുടെ വീട്ടില്‍ മൂന്ന് വര്‍ഷം മുമ്പ് കവര്‍ച്ച നടത്തിയെന്ന കുറ്റത്തിലാണ് കോയമ്പത്തൂര്‍ സ്വദേശിനിയായ ജയ(23)യെ തിങ്കളാഴ്ച രാവിലെ മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്തത്. യുവതിയെ കുന്ദമംഗലം കോടതിയില്‍ ഹാജരാക്കുമ്പോള്‍ പിഞ്ചുകുട്ടികളുള്ള കാര്യം പോലിസ് അറിയിച്ചിരുന്നില്ല. തുടര്‍ന്ന് കോടതി മാതാവിനെ മാത്രമായി റിമാന്റ് ചെയ്തു. പിതാവ് കുട്ടികളെയും കൊണ്ട് ഇതോടെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവിടെ നിന്നാണ് കുട്ടികളെ കോഴിക്കോട് സെന്റ് വിന്‍സെന്റ് ഹോമിലേക്കു മാറ്റിയത്.

സംഭവത്തില്‍ ശിശുക്ഷേമ സമിതിയും കേസെടുത്തിട്ടുണ്ട്. ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ സി ജെ ആന്റണി ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടി. അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ കൃത്യമായി പാലിക്കാതെയാണ് മെഡിക്കല്‍ കോളജ് പോലിസ് യുവതിയെ തിരൂരില്‍ നിന്ന് അറസ്റ്റു ചെയ്തതെന്നും ആരോപണമുണ്ട്.

English summary
Police was trapped for hiding information about a case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X